ദിവാന്‍പുരത്ത് കുടിവെള്ളമില്ല; നാട്ടുകാര്‍ പ്രതിഷേധത്തില്‍
കോട്ടയം: കുടിവെള്ളം ലഭിക്കാത്തതിനെ തുടര്‍ന്ന് രാത്രിയിലും പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്.
മുനിസിപ്പാലിറ്റി 31ാം വാര്‍ഡിലെ തച്ചകുന്നു പ്രദേശവാസികളാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. കുടിവെള്ളം ലഭിക്കാതായിട്ട് മാസങ്ങളായി.
പ്രദേശത്തുള്ളവര്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ്. മുനിസിപ്പാലിറ്റി വക വെള്ളം ലോറിയില്‍ എത്തിച്ചുതരുമെന്ന് പറഞ്ഞിരുന്നെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല. ഇതു സംബന്ധിച്ച് നിരവധി തവണ വാര്‍ഡ് കൗണ്‍സിലറെ സമീപിച്ചിട്ടും പ്രശ്നത്തില്‍ ഇടപെടാന്‍ കൂട്ടാക്കിയിരുന്നില്ല. വാര്‍ഡ് കൗണ്‍സിലര്‍ ഷീന ബിനുവിനെ നിരവധി തവണയാണ് നാട്ടുകാര്‍ നേരില്‍കണ്ടത്. വാട്ടര്‍ അതോറിറ്റിക്കും കലക്ടര്‍ക്കും ഇതു സംബന്ധിച്ച് പരാതിനല്‍കിയിരുന്നു.
പ്രശ്നത്തില്‍ പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ച് കഴിഞ്ഞയാഴ്ച വാര്‍ഡ് കൗണ്‍സിലര്‍ ഷീന ബിനുവിന്റെ വീട്ടിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തിയിരുന്നു. ഇതിന്റെ പേരില്‍ നാട്ടുകാരെ കള്ളക്കേസില്‍ കുടുക്കാനാണ് വാര്‍ഡ് കൗണ്‍സിലര്‍ ശ്രമിക്കുന്നതെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു.
ഉടന്‍ കുടിവെള്ളം ലഭ്യമാക്കുക, കള്ളക്കേസ് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഇന്നലെ രാത്രി ഏഴിന് ദിവാന്പുരത്തേക്ക് സി.പി.ഐയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ മാര്‍ച്ച് നടത്തിയത്.
സ്ത്രീകളടക്കം നിരവധി പേര് മാര്‍ച്ചില്‍ പങ്കെടുത്തു. മാസങ്ങളായി തുടരുന്ന കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണണമെന്ന ആവശ്യമാണ് നാട്ടുകാര്‍ ഉന്നയിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."