ഇന്ത്യന്‍ ആരോസ് താരം കേരളാ ബ്ലാസ്റ്റേഴ്‌സില്‍
കൊച്ചി: പുതിയ സീസണില്‍ മികച്ച പ്രകടനം നടത്തുന്നതിനായി പുതിയൊരു താരത്തെ കൂടി കേരളാ ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചു. ഇന്ത്യന്‍ അണ്ട@ര്‍ യുവ ടീമിലെ താരവും മുന്‍ ഇന്ത്യന്‍ ആരോസ് താരവുമായ പതിനെട്ടുകാരന്‍ ഗിവ്‌സണ്‍ സിങ് മൊയിരംഗ്‌ദെം ആണ് കേരള ബ്ലാസ്റ്റേഴ്‌സുമായി കരാറില്‍ ഒപ്പുവച്ചത്. ഇന്ത്യന്‍ അണ്ട@ര്‍ 18 ടീമിന്റെ മധ്യനിരയിലെ താരമാണ് ഗിവ്‌സണ്‍. കഴിഞ്ഞ ഐ.ലീഗ് സീസണില്‍ ഇന്ത്യന്‍ ആരോസിനു വേ@ണ്ടി അരങ്ങേറ്റം കുറിച്ച് 16 തവണ കളത്തിലിറങ്ങിയ ഗിവ്‌സണ്‍ ര@ണ്ടു ഗോളുകളും 2 അസിസ്റ്റുകളും സ്വന്തം പേരില്‍ കുറിച്ചു. മണിപ്പൂരിലെ മൊയ്‌രംഗ് പട്ടണത്തില്‍ നിന്നുള്ള താരമാണ് ഗിവ്‌സണ്‍. നേരത്തെ പഞ്ചാബ് എഫ്.സിക്ക് വേണ്ട@ിയും താരം കളിച്ചിട്ടു@ണ്ട്. 2016ഇല്‍ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ എലൈറ്റ് അക്കാദമിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഗിവ്‌സണ്‍ ഇന്ത്യന്‍ ആരോസിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത് വരെ മൂന്നു വര്‍ഷം അവിടെ ചെലവഴിച്ചു. അ@ണ്ടര്‍ 16 ഇന്ത്യന്‍ ദേശീയ ടീമിന്റെ അവിഭാജ്യഘടകമായിരുന്ന ഗിവ്‌സണ്‍ അംഗമായിരുന്ന ടീം 2018ല്‍ മലേഷ്യയില്‍ നടന്ന അ@ണ്ടര്‍ 16 എ.എഫ്.സി ചാംപ്യന്‍ഷിപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ എത്തിയിരുന്നു. 2019 ജൂണ്‍ നാലിന് റഷ്യയില്‍ നടന്ന ഇന്റര്‍നാഷണല്‍ അ@ണ്ടര്‍19 ചാംപ്യന്‍ഷിപ്പിലും കളിച്ചു. 'വളരെ ചെറിയ കുട്ടിയായിരിക്കുമ്പോള്‍ ആണ് എനിക്ക് ഫുട്‌ബോളിനോട് അഭിനിവേശം തോന്നി തുടങ്ങുന്നത്. സ്‌പോര്‍ട്‌സിനോട് വളരെയധികം ആഭിമുഖ്യം പുലര്‍ത്തുന്ന എന്റെ സംസ്ഥാനത്തെ പോലെ തന്നെയുള്ള ഒരു നാട്ടിലുള്ള ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗമാകുന്നതില്‍ എനിക്ക് ഏറെ സന്തോഷമുണ്ട@്. എന്റെ കരിയര്‍ തുടങ്ങിയതേയുള്ളൂ. വലിയ ലക്ഷ്യങ്ങള്‍ എനിക്കും എന്റെ ടീമിനുവേ@ണ്ടിയും നേടിയെടുക്കേണ്ടതുണ്ട@്. എന്നെ ഈ മഞ്ഞ കുടുംബത്തിലേക്ക് സ്വാഗതം ചെയ്ത ഈ ക്ലബ്ബിലെ എല്ലാവരോടും ഞാന്‍ നന്ദി അറിയിക്കുന്നു. എന്റെ സ്വപ്നസാക്ഷാത്കാരത്തിനായി എന്തെല്ലാം നല്‍കണമോ അതെല്ലാം ഞാന്‍ നല്‍കും '.ഗിവ്‌സണ്‍ സിംഗ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."