HOME
DETAILS
MAL
തദ്ദേശ സ്വയംഭരണ എന്‍ജിനീയറിങ് വിഭാഗത്തില്‍ 31 മിനിസ്റ്റീരിയല്‍ തസ്തികകള്‍
backup
May 02 2017 | 21:05 PM
പാലക്കാട്: തദ്ദേശ സ്വയംഭരണ എഞ്ചിനീയറിങ് വിഭാഗത്തില്‍ 31 മിനിസ്റ്റീരിയല്‍-സൂപ്പര്‍വൈസറി തസ്തികകള്‍ പുതുതായി സൃഷ്ടിച്ച് സര്‍ക്കാര്‍ ഉത്തരവായതായി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ അറിയിച്ചു.
അഡ്മിനിസ്ട്രേഷന് ഓഫിസര്‍ (ഒന്ന്), ഫിനാന്‍സ് ഓഫിസര്‍(ഒന്ന്), അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് (ഒന്ന്), സീനിയര്‍ സൂപ്രണ്ട് (ഒന്ന്) ജൂനിയര്‍ സൂപ്രണ്ട്(നാല് ), ഹെഡ്ക്ലാര്‍ക്ക് (22), ഫെയര്‍ കോപ്പി സൂപ്രണ്ട് (ഒന്ന്) എന്നിങ്ങനെ 31 തസ്തികകളാണ് സൃഷ്ടിച്ചത്.
നിലവില്‍ മിനിസ്റ്റീരിയല്‍ വിഭാഗത്തില്‍ ജൂനിയര്‍ സൂപ്രണ്ട് തസ്തിക വരെ മാത്രമേ ഉണ്ടായിരുന്നുള്ളു. അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍, ഫിനാന്‍സ് ഓഫിസര്‍ തസ്തികകള്‍ സര്‍ക്കാരിലെ അണ്ടര്‍ സെക്രട്ടറി തസ്തികയ്ക്ക് തുല്യമായാണ് സൃഷ്ടിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."