HOME
DETAILS
MAL
സന്തോഷ് ട്രോഫി കിരീടം സര്‍വിസസിന്
backup
April 21 2019 | 19:04 PM
ലൂധിയാന: ആവേശകരമായ പോരാട്ടത്തിനൊടുവില്‍ സര്‍വിസസ് സന്തോഷ് ട്രോഫി കിരീടം സ്വന്തമാക്കി. ഇന്നലെ നടന്ന മത്സരത്തില്‍ പഞ്ചാബിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് സര്‍വിസസ് കിരീടം സ്വന്തമാക്കിയത്. ആവേശകരമായ മത്സരത്തില്‍ ആതിഥേയരായ പഞ്ചാബ് പൊരുതി നോക്കിയെങ്കിലും ഗോള്‍ നേടാനായില്ല. കളിയുടെ 61-ാം മിനുട്ടില്‍ ബികാഷ് താപയാണ് സര്‍വിസസിനായി വിജയഗോള്‍ നേടിയത്. ലാലാകിമ കൊടുത്ത പാസില്‍ നിന്നായിരുന്നു ബികാഷിന്റെ ഗോള്‍. സെമിയില്‍ കര്‍ണാടകയെ മറികടന്നായിരുന്നു സര്‍വിസസ് ഫൈനലില്‍ എത്തിയത്. ഗ്രൂപ്പ് എ ചാംപ്യന്മാര്‍ കൂടി ആയിരുന്ന സര്‍വിസസ് ഫൈനല്‍ റൗ@ണ്ടില്‍ ഒരു മത്സരം പോലും പരാജയപ്പെടാതെയായിരുന്നു ഫൈനലിലേക്ക് ചുവട്‌വച്ചത്. അഞ്ചാം തവണയാണ് സര്‍വിസസ് സന്തോഷ് ട്രോഫി കിരീടം സ്വന്തമാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."