പടച്ച റബ്ബേ.... നട അടച്ചോ
മലപ്പുറത്തിന്റെ മണ്ണിനെ വര്‍ഗീയമേഖലയെന്നു പറഞ്ഞ് അപമാനിക്കുന്നവരോട് മലപ്പുറത്തിന്റെ മൊഞ്ചുള്ള ജനങ്ങള്‍ക് ഒന്നേ പറയാനുള്ളൂ. അമ്പലത്തില്‍ വൈകിയെത്തിയാല്‍ 'പടച്ച റബ്ബേ നട അടച്ചോ 'എന്ന് ചോദിക്കുന്ന നാടാണ് ഈ മണ്ണ്. മതസൗഹാര്‍ദത്തിന്റെ പൂമരങ്ങള്‍ പൂത്തുലഞ്ഞ സുന്ദര നാടാണിത്. രാജ്യത്തിന്റെ നന്മക്കായി പോരാടിയ മമ്പുറം തങ്ങളും, അദേഹത്തിന്റെ സഹചാരി കോന്തു നായരും തോളുരുമ്മി നടന്ന നാട്.
മലപ്പുറത്തിന്റെ ഉള്ളടക്കം വര്‍ഗിയമാണെന്ന് വാദിക്കുന്നവര്‍ മലപ്പുറത്തുകാരെ പണ്ടെങ്ങോ കേട്ട പഴമൊഴിയായ 'അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് 'എന്ന പഴഞ്ചൊല്ലാണ് ഓര്‍മിപ്പിക്കുന്നത്. മുസ്‌ലിം വോട്ടാലുള്ള വിജയത്തെയാണ് നിങ്ങള്‍ വര്‍ഗീയമായി ചിത്രീകരിക്കുന്നതെങ്കില്‍ മനസിലാക്കുക ദേശിയ സ്വാതന്ത്ര്യ പ്രക്ഷോപങ്ങളുടെ പാരമ്പര്യമാണ് മലപ്പുറത്തെ മാപ്പിള മക്കള്‍ക്കു നിങ്ങള്‍ക് മുന്‍പില്‍ നിരത്താനുള്ളത്.
വാജിദ് കബീര്‍, അയിലക്കാട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."