മുഖ്യമന്ത്രിയുടെ പേര് പറഞ്ഞ് തട്ടിപ്പ് നടത്തിയെന്ന പരാതി വ്യാജമെന്ന്
കൊച്ചി: മുഖ്യമന്ത്രിയുടെ പേര് പറഞ്ഞ് തട്ടിപ്പ് നടത്തിയെന്ന സാന്ദ്രതോമസിന്റെ പരാതി വ്യാജമാണെന്നതിന്റെ കൂടുതല്‍ തെളിവുകള്‍ ലഭിച്ചതായി കേസിലെ ഒന്നാം പ്രതിയായി പൊലിസ് അറസ്റ്റ് ചെയ്ത കമാലുദ്ദീന്.
പൊലിസിന്റെ സഹായത്തോടെ കള്ളക്കേസുണ്ടാക്കിയാണ് താനടക്കമുള്ള ഏഴ് പേരെ പൊലിസ് അറസ്റ്റ് ചെയ്തതെന്നും കമലാദുന് ആരോപിച്ചു. കേസിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരുവാന് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയതായും കമലാുദിന് പറഞ്ഞു.
മുഖ്യമന്ത്രിയുടെ പേര് പറഞ്ഞ് സ്വത്ത് തട്ടിയെന്ന സാന്ദ്രതോമസിന്റെ പരാതിയെ തുടര്‍ന്നാണ് സെന്‍ഡ്രല്‍ പൊലിസ് ഏഴ് പേരെ അറസ്റ്റ് ചെയ്തത്. എന്നാല്‍ ഹൈക്കോടതി ഇടപ്പെട്ട് ഇത് വ്യാജ പരാതിയാണെന്നും സമഗ്രമായ അന്വേഷണം വേണമെന്ന് നിര്‍ദേശിച്ചതായും കമാലുദിന്‍ പറഞ്ഞു.
ഡി.വൈ.എഫ്.ഐ നേതാവ് കറുകപ്പള്ളി സിദ്ദിഖിനെ കേസില്‍ കുടുക്കുന്നതിന് നടത്തിയ ഗൂഡാലോചനയില്‍ നിരപരാധികളായ മറ്റുള്ളവരും കുടുങ്ങുകയായിരുന്നു. പൊലിസില്‍ സാന്ദ്രയും ഭര്‍ത്താവ് ക്രിസ്റ്റിയും പറഞ്ഞത് കള്ള കഥകളായിരുന്നു. വ്യാജ രേഖകള്‍ ചമച്ച് ബാങ്കുകളില്‍ നിന്ന് കോടി കണക്കിന് രൂപ വായ്പ്പയെടുത്ത് ആഢംഭര ജീവിതം നയിക്കുകയാണ് സാന്ദ്രയും ഭര്‍ത്താവ് ക്രിസ്റ്റിയെന്നും ഇയാള്‍ ആരോപിച്ചു.കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ബ്രോഡ്വേയില് ജ്വല്ലറി ബിസിനസ് നടത്തുന്ന കമാലുദിനെയും മറ്റ് ആറ് പേരെയും പൊലിസ് അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."