HOME
DETAILS
MAL
സേവനസ്പര്‍ശം എട്ടിന്
backup
May 04 2017 | 20:05 PM
ആലപ്പുഴ: കലക്ടറുടെ കാര്‍ത്തികപ്പള്ളി താലൂക്ക്തല പൊതുജനപരാതി പരിഹാര പരിപാടി സേവനസ്പര്‍ശം മെയ് എട്ടിന് നടക്കും. ഹരിപ്പാട് ഭവാനി മന്ദിരം ഓഡിറ്റോറിയത്തില്‍ അദാലത്ത് വേദിയില്‍ രാവിലെ ഒമ്പതു മുതല്‍ ജില്ലാ കളക്ടര്‍ വീണ എന്‍. മാധവന് പരാതികള്‍ നേരിട്ട് സ്വീകരിക്കും. രാവിലെ 8.30ന് പുതിയ പരാതികളുടെ ഓണ്‍ ലൈന്‍ രജിസ്ട്രേഷന് തുടങ്ങും.
കാര്‍ത്തികപ്പള്ളി താലൂക്കിലെ പൊതുജനങ്ങള്‍ക്ക് അപേക്ഷകളും പരാതികളും കലക്ടര്‍ക്ക് നേരിട്ട് നല്‍കാം. അവസാനത്തെ പരാതിക്കാരനേയും കണ്ടിട്ടേ ജില്ലാ കളക്ടര്‍ മടങ്ങൂ. എല്ലാ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും പ്രത്യേക കൗണ്ടര്‍ സജ്ജീകരിക്കും. ഫയലുകള്‍ കലക്ടര്‍ നേരിട്ട് പരിശോധിച്ച് തീരുമാനം എടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."