HOME
DETAILS

ആദര്‍ശ് സ്റ്റേഷനായി പ്രഖ്യാപിച്ചിട്ടും ഇരിങ്ങാലക്കുട സ്റ്റേഷന് അവഗണന

  
backup
May 04, 2017 | 8:50 PM

%e0%b4%86%e0%b4%a6%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b6%e0%b5%8d-%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8%e0%b4%be%e0%b4%af%e0%b4%bf-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%96



മാള: ആദര്‍ശ് പദവിയുള്ള ഇരിങ്ങാലക്കുട റെയില്‍വെ സ്റ്റേഷന് അവഗണന. നാലു വര്‍ഷം മുമ്പ് ഇരിങ്ങാലക്കുടയെ ആദര്‍ശ് സ്‌റ്റേഷനായി പ്രഖ്യാപിച്ചിട്ടും ഒരു കാര്യവും അതിന്റെ ഭാഗമായി ഇതുവരെ നടന്നിട്ടില്ല. ജില്ലയിലെ എന്നല്ല, സംസ്ഥാനത്തെ തന്നെ മറ്റെല്ലാ ചെറിയ റെയില്‍വേ സ്‌റ്റേഷനുകളില്‍ പോലും ആവശ്യമായ വികസന പ്രവര്‍ത്തനങ്ങള്‍ കാലാകാലങ്ങളില്‍ നടത്തിയപ്പോള്‍ ഇരിങ്ങാലക്കുടയെ അധികൃതര്‍ അവഗണിക്കുകയായിരുന്നു.
ഇരു ഭാഗങ്ങളിലേക്കുമായി സൂപ്പര്‍ ഫാസ്റ്റ് ട്രെയിനുകള്‍ അടക്കം 44 ട്രെയിനുകള്‍ നിര്‍ത്തുന്ന 115 വര്‍ഷത്തെ പാരമ്പര്യമുള്ള ഈ സ്‌റ്റേഷനില്‍ കഴിഞ്ഞ 30 വര്‍ഷങ്ങള്‍ക്കുള്ളില്‍ കാര്യമായ ഒരു വികസന പ്രവര്ത്തനങ്ങളും നടന്നിട്ടില്ല. പണം മുടക്കി യാത്ര ചെയ്യുന്നവര്‍ക്ക് ഈ സ്‌റ്റേഷനിലേക്ക് വന്നു പോകുവാന്‍ ഒരു നല്ല റോഡു പോലുമില്ലാത്തത് യാത്രാക്കാരെ ഏറെ ബുദ്ധിമുട്ടിക്കുകയാണ്. സ്‌റ്റേഷനിലേക്കുള്ള പ്രധാന പാതയുടെ ഇരു ഭാഗങ്ങളിലുമായി സ്ഥിതി ചെയ്യുന്ന മരങ്ങളില്‍ നിന്നു പക്ഷികളുടെ വിസര്‍ജ്ജ്യവും, മത്സ്യമടക്കമുള്ള ഭക്ഷണാവശിഷ്ടങ്ങളും ചത്ത പക്ഷി കുഞ്ഞുങ്ങളും യാത്രക്കാരുടെ ശരീരത്തില്‍ വീഴുന്നത് മൂലം പലര്‍ക്കും അഴുക്കും രൂക്ഷമായ ദുര്‍ഗന്ധവും കാരണം യാത്ര തുടരാനാവാതെ തിരിച്ചു പോകേണ്ട അവസ്ഥയുണ്ടായിട്ടുണ്ട്. മഴക്കാലമായാല്‍ വഴിയില്‍ മാലിന്യവും വെള്ളവും കൂടി കുഴഞ്ഞു കിടക്കുന്നതു മൂലം സ്‌റ്റേഷനിലേക്ക് എത്തിപ്പെടാനുള്ള യാത്രക്കാരുടെ ബുദ്ധിമുട്ട് ദയനീയമായ കാഴ്ച്ചയാണ്. മഴ പെയ്താല്‍ പ്ലാറ്റ്‌ഫോമും സ്‌റ്റേഷന്‍ കെട്ടിടവും ചോര്‍ന്നൊലിക്കും. സ്‌റ്റേഷന്‍ കെട്ടിടത്തിന്റെ മുകളില്‍ വലിയ ചെടിയടക്കമുള്ളവ വളര്‍ന്ന് വേരിറങ്ങുന്നത് കെട്ടിടത്തിന്റെ സുരക്ഷയെ തന്നെ ബാധിക്കുന്ന കാര്യമാണ്. ആളൂര്‍ പഞ്ചായത്തിന്റെ ഭരണസിരാകേന്ദ്രമായ ഈ സ്‌റ്റേഷന്റെ കിഴക്കു ഭാഗത്തേക്ക് പടിഞ്ഞാറ് ഭാഗത്ത് നിന്നുള്ളവര്‍ക്ക് എത്തിപ്പെടുവാനുള്ള ബുദ്ധിമുട്ടുകാരണം ആദ്യ കാലത്ത് റെയില്‍വേ ഗേറ്റ് നിന്നിരുന്ന, സ്‌റ്റേഷന്റെ വടക്കു ഭാഗത്ത് ഒരു അടിപ്പാത നിര്‍മ്മിക്കണമെന്ന ആവശ്യം ശക്തമാണ്. ഇതിലേക്കായി ഫണ്ട് ലഭിക്കുന്നതിന് എം.പി അടക്കമുള്ളവരെ സമീപിച്ചിട്ടും ഇതുവരെ ഒരു നടപടിയുമുണ്ടായിട്ടില്ല. ബി ഗ്രേഡ് പദവിയില്‍ എത്തേണ്ട ഈ സ്‌റ്റേഷനെ ഇപ്പോഴും ഡി ഗ്രേഡില്‍ നിര്‍ത്തി വികസനം മുരടിപ്പിക്കുന്ന നടപടികളാണ് അധികാരികള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ബി ഗ്രേഡ് പദവിക്കു വേണ്ടി വാര്‍ഷിക വരുമാനം ഇരിങ്ങാലക്കുട സ്‌റ്റേഷനിലുണ്ട്. 50 പഞ്ചായത്തുകളിലുള്ളവര്‍ ഈ സ്‌റ്റേഷനെയാണ് ആശ്രയിക്കുന്നത്. സ്‌റ്റേഷനില്‍ കാന്റീനോ, ക്ലോക്ക് റൂം, ഗുഡ്‌സ് ആന്റ് പാര്‍സല്‍ സര്‍വീസ് എന്നിവ ഇല്ല. ആധുനിക സൗകര്യങ്ങളുടെ ഭാഗമായ ടച്ച് സ്‌ക്രീന്‍, ഡിസ്‌പ്ലേ, എല്‍.സി.ഡി സൗകര്യങ്ങള്‍, പ്ലാറ്റ് ഫോമില്‍ ഓട്ടോമാറ്റിക് സംവിധാനം എന്നിവയും സ്‌റ്റേഷനില്‍ ഇല്ല. സ്റ്റേഷനില്‍ അറ്റകുറ്റപ്പണികള്‍ നടക്കാറില്ലെന്നും പ്ലാറ്റ്‌ഫോമിന്റെ ഉയരം കൂട്ടേണ്ടതുണ്ടെന്നും യാത്രക്കാര്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രക്തത്തിൽ മെർക്കുറിയുടെ അസാധാരണ സാന്നിധ്യം; ഭർത്താവ് മെർക്കുറി കുത്തിവെച്ചതായി യുവതിയുടെ മരണമൊഴി

crime
  •  a day ago
No Image

ഹോങ്കോങ്ങ് തീപിടിത്തം മരണം 44 ആയി; മൂന്നുപേർ അറസ്റ്റിൽ, സ്കൂളുകൾക്ക് അവധി

International
  •  a day ago
No Image

ഹോങ്കോങ് തീപിടിത്തം മരണം 36 ആയി, 279 പേരെ കാണാനില്ല

latest
  •  a day ago
No Image

ഹോങ്കോങ്ങിൽ തീപിടിത്തം: പാർപ്പിട സമുച്ചയം കത്തിയമർന്നു; 13 മരണം, നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

International
  •  a day ago
No Image

'നിയമങ്ങൾ എല്ലാവർക്കും ഒരുപോലെ; ഒരാൾക്ക് വേണ്ടി അത് മാറ്റാനാവില്ല!'; റൊണാൾഡോയ്ക്ക് ലോകകപ്പ് ഇളവ് നൽകിയ ഫിഫയ്‌ക്കെതിരെ ആഴ്സണൽ ഇതിഹാസം

Football
  •  a day ago
No Image

സ്കൂളിൽ പോകാൻ മടി, രക്ഷിതാക്കൾ നിർബന്ധിച്ചയച്ചു; മടങ്ങിയെത്തിയതിന് പിന്നാലെ എട്ടാം ക്ലാസുകാരൻ ജീവനൊടുക്കി

Kerala
  •  a day ago
No Image

റെക്കോർഡുകൾ തകർക്കാൻ 'ഫാൽക്കൺസ് ഫ്ലൈറ്റ്'; ലോകത്തിലെ ഏറ്റവും വേഗതയേറിയ റോളർ കോസ്റ്റർ സഊദിയിൽ ഒരുങ്ങുന്നു

Saudi-arabia
  •  a day ago
No Image

രാത്രി വനത്തിൽ അതിക്രമിച്ചുകയറി ബൈക്ക് റൈഡ്; വീഡിയോ ചിത്രീകരിച്ച യു ട്യൂബർമാർക്കെതിരെ കേസെടുത്തു

crime
  •  a day ago
No Image

നാസയുടെ പേരിൽ തട്ടിപ്പ്: ഇരിഡിയം വാങ്ങി നൽകാമെന്ന് പറഞ്ഞ് ഹരിപ്പാട് സ്വദേശിക്ക് 75 ലക്ഷം രൂപ നഷ്ടമായി

Kerala
  •  a day ago
No Image

പിടിച്ചെടുത്തത് 8136 ലിറ്റർ വ്യാജനെയ്യ്; 'നന്ദിനി' തട്ടിപ്പിന് പിന്നിലെ മുഖ്യസൂത്രധാരന്മാരായ ദമ്പതികൾ അറസ്റ്റിൽ

crime
  •  a day ago