വീടുകള്‍ക്ക് വൈദ്യുതി കണക്ഷന് ലഭ്യമാക്കണം: മുസ്ലിംലീഗ്
ഗൂഡല്ലൂര്‍: പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത്തല കണ്‍വന്‍ഷനുകള്‍ നടത്താന്‍ മുസ്ലിംലീഗ് നീലഗിരി ജില്ലാ യോഗം തീരുമാനിച്ചു.
നികുതി അടക്കുന്ന മുഴുവന്‍ വീടുകള്‍ക്കും വൈദ്യുതി കണക്ഷന് ലഭിക്കാന്‍ ആവശ്യമായ നടപടിയെടുക്കണമെന്നും, റേഷന്‍ കാര്‍ഡിലെ വിവേചനം ഒഴിവാക്കി മുഴുവന്‍ കാര്‍ഡ് ഗുണഭോക്താക്കള്‍ക്കും പത്ത് ലിറ്റര്‍ മണ്ണെണ്ണ നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു.
മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി എം.എ സലാം ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് കെ.പി മുഹമ്മദ് ഹാജി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി സി.എച്ച്.എം ഹനീഫ സ്വാഗതം പറഞ്ഞു. കെ ബാപ്പു ഹാജി, വി.കെ അബ്ദുനാസര്‍ ഹാജി, ജി.ജി.ടി മുഹമ്മദലി, വി.കെ ഹനീഫ, നാസര്‍ ഹാജി ഒന്നാംമൈല്‍, മടക്കല്‍ സൈത്, ശംസുദ്ദീന്‍ ബിദര്‍ക്കാട്, മടക്കല്‍ അന്‍വര്‍, കെ.പി ഫൈസല്‍, ശിഹാബ് ചെമ്പാല, എന്‍.എം അശ്റഫ് ദേവാല സംസാരിച്ചു. എസ്.എ റഷീദ് നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."