ടോപ്പ് ടെന്‍ ക്രിമിനല്‍ ലിസ്റ്റില്‍ മോദി; ഗൂഗിളിന് കോടതി നോട്ടിസ്
അലഹാബാദ്: ലോകത്തിലെ ഏറ്റവും വലിയ പത്ത് കുറ്റവാളികള്‍ക്കായുള്ള ഗൂഗിള്‍ സെര്‍ച്ചില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രങ്ങള്‍ കാണിക്കുന്നതിനെതിരെ ഗൂഗിളിന് അലഹാബാദ് ഹൈക്കോടതിയുടെ നോട്ടിസ്. അഭിഭാഷകനായ സുശീല്‍ കുമാര്‍ മിശ്ര സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഗൂഗിള്‍ സി.ഇ.ഒയ്ക്കും കമ്പനിയുടെ ഇന്ത്യന്‍ മേധാവിക്കും കോടതി നോട്ടിസ് അയച്ചിരിക്കുന്നത്.
ഇക്കാര്യം ചൂണ്ടിക്കാണിച്ച് ഗൂഗിളിന് കത്തെഴുതിയിരുന്നു എന്നാല്‍ മറുപടിയൊന്നും ലഭിച്ചില്ല. സംഭവത്തില്‍ പൊലിസിലും പരാതി നല്‍കിയിരുന്നതായും സുശീല്‍ കുമാര്‍ മിശ്ര പറയുന്നു.
കുറ്റവാളികളുടെ ചിത്രങ്ങള്‍ തിരയുമ്പോള്‍ മോദിയുടെ ചിത്രങ്ങള്‍ കാണിക്കുന്നതായി മുമ്പും പരാതിയുണ്ടാവുകയും ഗൂഗില്‍ മാപ്പു പറയുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോഴും സെര്‍ച്ചില്‍ പ്രധാനമന്ത്രിയുടെ ചിത്രങ്ങള്‍ കാണിക്കുന്നുണ്ട്.
ടോപ് ക്രിമിനലുകള്ക്കായുള്ള ഗൂഗിളിലെ ഇമേജ് സെര്‍ച്ചില്‍ ഉസാമ ബിന്‍ ലാദന്, ദാവൂദ് ഇബ്രാഹിം തുടങ്ങിയവരുടെ ചിത്രങ്ങള്‍ക്കൊപ്പമാണ് മോദിയുടെ ചിത്രങ്ങളും പ്രത്യക്ഷപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."