HOME
DETAILS
MAL
മനുഷ്യാവകാശ പ്രവര്ത്തകന് മര്‍ദനമേറ്റു: നില ഗുരുതരം
backup
May 05 2017 | 06:05 AM
പെരിങ്ങത്തൂര്‍: മനുഷ്യാവകാശ പ്രവര്‍ത്തകനെ സ്കൂട്ടര്‍ തടഞ്ഞു നിര്‍ത്തി ആക്രമിച്ചു.
തലയ്ക്കും കഴുത്തിനും ഗുരുതരമായി പരുക്കേറ്റ ഹമീദ് കിടഞ്ഞി(46) യെ ആദ്യം തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിലും പിന്നീട് നില ഗുരുതരമായതിനെത്തുടര്‍ന്ന് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഉണ്യന്‍ കടവ് കിടഞ്ഞി റോഡില്‍ വച്ച് ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം.
ഇരുമ്പുവടി, മരവടി തുടങ്ങി മാരകായുധങ്ങള്‍ ഉപയോഗിച്ചാണ് അക്രമം. അക്രമികളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്ന് ഹമീദ് പറഞ്ഞു. തൊട്ടടുത്ത വീട്ടില്‍ നിന്നു വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് സ്വന്തം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അക്രമം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."