ഭാര്യാ പിതാവിനെ കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് 10 വര്‍ഷം കഠിനതടവും പിഴയും
ഇരിഞ്ഞാലക്കുട : ഭാര്യാ പിതാവിനെ കുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് 10 വര്‍ഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയടക്കുന്നതിനും ഇരിങ്ങാലക്കുട അഡീഷണല്‍ ജില്ലാ ജഡ്ജി ജി. ഗോപകുമാര്‍ ശിക്ഷ വിധിച്ചു.
ചെങ്ങാല്ലൂര്‍ സ്നേഹപുരം സ്വദേശി വൈക്കത്താടന്‍ വീട്ടില്‍ ശ്രീധരന്റെ മകന് ഗംഗാധരനെ(48) വീട്ടില്‍ അതിക്രമിച്ച് കയറി കുത്തി കൊലപ്പെടുത്തിയ കേസിലാണ് മരുമകനായ നന്തിപുലം സ്വദേശി ചുക്കത്ത് വീട്ടില്‍ സന്തുവിനെയാണ് (29)കോടതി ശിക്ഷിച്ചത്. 2012 ഒക്ടോബര്‍ 25നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മരിച്ച ഗംഗാധരന്റെ മകളും പ്രതിയും സ്നേഹത്തിലായിരുന്നു. ഇരുവീട്ടുകാരുടെ സമ്മതപ്രകാരം ഇരുവരുടെയും റജിസ്റ്റര്‍ വിവാഹം നടത്തി. എന്നാല്‍ ഒരു വര്‍ഷത്തിന് ശേഷം ഇരുകൂട്ടരുടെയും സാന്നിധ്യത്തില്‍ മതാചാരപ്രകാരം വിവാഹം കഴിച്ച ശേഷം ഒന്നിച്ച് ജീവിക്കുവാനും തമ്മില്‍ ധാരണ ഉണ്ടാക്കിയിരുന്നു.അതുവരെ ഇരുവരും തമ്മില്‍ കാണാനോ സംസാരിക്കാനോ പാടില്ലെന്നും നിബന്ധന വച്ചിരുന്നു. എന്നാല്‍ വിലക്ക് ധിക്കരിച്ചതുമായി ബന്ധപ്പെട്ട് സംഭവ ദിവസം നടന്ന തര്‍ക്കത്തിനിടെ സന്തു കൈയില്‍ കരുതിയിരുന്ന കത്തി എടുത്ത് ഗംഗാധരനെ കുത്തിയെന്നാണ് പ്രൊസിക്യൂഷന് കേസ്. ഗുരുതര പരുക്കേറ്റ ഗംഗാധരന് ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പേ മരിച്ചു. പുതുക്കാട് സി.ഐമാരായിരുന്ന പി.എസ്സുരേഷ്, എന്‍. മുരളീധരന്, എസ്.ഐയായിരുന്ന എം.ജെ ജിജോ എന്നിവരാണ് കേസ് അന്വേഷിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."