HOME
DETAILS

സഊദിയിൽ ഇന്ന് 1,374 രോഗ മുക്തി, 39 മരണം, 1,184 പുതിയ രോഗികൾ

  
backup
August 22, 2020 | 12:42 PM

saudi-covid-updates-on-august-220820

     റിയാദ്: സഊദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,374 രോഗികൾ രോഗ മുക്തരായതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 39 രോഗികൾ മരണപ്പെടുകയും 1,184 പുതിയ രോഗികളെ സ്ഥിരീകരിക്കുകയും ചെയ്‌തിട്ടുണ്ട്‌.

       24,310 രോഗികളാണ് രാജ്യത്ത് രോഗികളാണ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. ഇവരിൽ 1,652 രോഗികൾ അതീവ ഗുരുതരാവസ്ഥയിലുമാണ്.

      ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 3,619 ആയും വൈറസ് ബാധിതർ 306,370 ആയും ഉയർന്നിട്ടുണ്ട്. ഇന്ന് 1,374 രോഗികൾ രോഗ മുക്തി നേടിയതോടെ രാജ്യത്തെ രോഗ മുക്തി നേടിയവരുടെ എണ്ണം 278,441 ആയും ഉയർന്നു.   

    അതേസമയം, സഊദിയിൽ രോഗികളുടെ എണ്ണം ദിനം പ്രതി കുറഞ്ഞ് വരുന്നത് കൊണ്ട് നിലവിൽ ആവശ്യമില്ലെന്നതിനാൽ മൂന്ന് കൊറോണ ചികിത്സ കേന്ദ്രങ്ങൾ കൂടി അടച്ചുപൂട്ടി. അൽ ഖർജിലെ കിംഗ് ഖാലിദ് ഹോസ്പിറ്റലിലെയും പ്രിൻസ് സുൽത്താൻ ഹെൽത്ത് സർവീസ് സെൻ്ററിലെയും 3 യൂണിറ്റുകളാണു അടച്ച് പൂട്ടിയതെന്ന് സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

    നിലവിൽ സൗദിയിൽ കൊറോണ ബാധിച്ചവരിൽ 91 ശതമാനത്തോളം പേർ രോഗമുക്തരായിക്കഴിഞ്ഞു. ആക്റ്റീവ് കേസുകളും ക്രിറ്റിക്കൽ കേസുകളും ദിനം പ്രതി കുറഞ്ഞ് കൊണ്ടിരിക്കുകയാണ്. ഈ സ്ഥിതി തുടരുകയാണെങ്കിൽ വൈകാതെ തന്നെ രാജ്യം പരിപൂർണ്ണമായും കൊറോണ മുക്തമാകും എന്നാണു പ്രതീക്ഷ.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  4 days ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  4 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  4 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  4 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  4 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  4 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  4 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  4 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  4 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  4 days ago