HOME
DETAILS

നിർമല സീതാരാമൻ തർക്കിച്ച സംഭവത്തിൽ കർണാടക മന്ത്രിയെ കുറ്റപ്പെടുത്തി പ്രതിരോധ മന്ത്രാലയം

  
backup
August 25, 2018 | 4:25 PM

%e0%b4%a8%e0%b4%bf%e0%b5%bc%e0%b4%ae%e0%b4%b2-%e0%b4%b8%e0%b5%80%e0%b4%a4%e0%b4%be%e0%b4%b0%e0%b4%be%e0%b4%ae%e0%b5%bb-%e0%b4%a4%e0%b5%bc%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a

ന്യൂഡൽഹി: കർണാടകയിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയ കേന്ദ്ര പ്രതിരോധ മന്ത്രി കർണാടക മന്ത്രി സറ മഹേഷിനോടു ക്ഷുഭിതയായതിൽ വിശദീകരണവുമായി മന്ത്രാലയം. മന്ത്രിയുടെ അറിവില്ലായ്മയാണ് ഈ പ്രസ്താവനയിലൂടെ പുറത്ത് വന്നതെന്ന് പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. പാർലമെന്റിന്റെ അന്തസ് താഴ്‌ത്തിക്കാണിക്കുന്ന പ്രസ്താവനയാണ് ഭരണഘടനാപദവി വഹിക്കുന്ന മന്ത്രിയുടേതെന്നും മന്ത്രാലയം ആരോപിച്ചു.

കുടക് ജില്ലയില്‍ അവലോകന യോഗത്തിലാണ് നിര്‍മലാ സീതാരാമന്‍ മന്ത്രിയോട് ക്ഷോഭിക്കുകയും തര്‍ക്കിക്കുകയും ചെയ്തത്.

കുടക് ജില്ലയുടെ ചുമതലയുള്ള മന്ത്രി സ റ മഹേഷുമാണ് മാധ്യമങ്ങളുടെയും ഉദ്യോഗസ്ഥരുടെയും മുമ്പില്‍ നിര്‍മലാ സീതാരാമന്‍ വാഗ്വാദത്തില്‍ ഏര്‍പ്പെട്ടത്. ജില്ലാ കമ്മിഷണറുടെ ഓഫിസില്‍ ചേര്‍ന്ന ഔദ്യോഗിക യോഗത്തിലാണ് സംഭവം.

കേന്ദ്രമന്ത്രി ആദ്യം ദുരിതബാധിതരെ കാണാന്‍ പോയപ്പോള്‍, ഉദ്യോഗസ്ഥര്‍ അവലോകന യോഗത്തിനായി കാത്തിരിക്കുകയാണെന്നും അതുകഴിഞ്ഞ് അവര്‍ക്ക് പുരനധിവാസ പ്രവര്‍ത്തനത്തിന് പോകാനുണ്ടെന്നും മന്ത്രി മഹേഷ് നിര്‍മലാ സീതാരാമനെ അറിയിച്ചു. ഉദ്യോഗസ്ഥരുമായി സംവദിച്ചു കഴിഞ്ഞ് ദുരിതബാധിതരെ കാണാമെന്നാണ് മന്ത്രി മഹേഷ് അറിയിച്ചത്.

എന്നാല്‍ ഇതോടെ നിര്‍മലാ സീതാരാമന്‍ ദേഷ്യപ്പെടാന്‍ തുടങ്ങി. ”ഞാന്‍ ചുമതലയുള്ള മന്ത്രിയെ പിന്തുടരണം, കേന്ദ്രമന്ത്രി ഒരു ചുമതലക്കാരനായ മന്ത്രിയെ ഇവിടെ പിന്തുടരണം. അവിശ്വസനീയം! നിങ്ങളുടെ കയ്യില്‍ പിന്തുടരേണ്ടതിന്റെ മിനിറ്റ് ടു മിനിറ്റ് ലിസ്റ്റുണ്ട്. ഞാന്‍ നിങ്ങളുടെ ഷെഡ്യൂള്‍ അനുസരിച്ച് ചെയ്യുന്നു”- മാധ്യമങ്ങളുടെ മൈക്കുകള്‍ ഓണായിരിക്കേ തന്നെ നിര്‍മലാ സീതാരാമന്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് വാഹനാപകടം: പരീക്ഷയ്ക്ക് പോയ കോളേജ് വിദ്യാർഥിനി മിനിവാനിടിച്ച് മരിച്ചു

Kerala
  •  13 minutes ago
No Image

ഹോഴ്സ് റേസ് പ്രേമികൾക്ക് സുവർണാവസരം; ദുബൈ വേൾഡ് കപ്പ് 2026, ടിക്കറ്റ് വിൽപന ആരംഭിച്ചു; ഡിസംബർ 31 വരെ ടിക്കറ്റ് നിരക്കിൽ ഇളവ്

uae
  •  20 minutes ago
No Image

മുളകുപൊടി എറിഞ്ഞ് അംഗന്‍വാടി അധ്യാപികയുടെ മാല പൊട്ടിച്ചു; പരിചയക്കാരിയും ഇൻസ്റ്റഗ്രാം സുഹൃത്തുക്കളും പിടിയിൽ

crime
  •  25 minutes ago
No Image

ഡല്‍ഹി സ്‌ഫോടനം: നിഷ്പക്ഷവും സ്വതന്ത്രവുമായ അന്വേഷണം വേണം-സത്താര്‍ പന്തല്ലൂര്‍

Kerala
  •  an hour ago
No Image

പ്രണയം നിരസിച്ചതിൻ്റെ പക; പന്ത്രണ്ടാം ക്ലാസുകാരിയെ കഴുത്തറുത്ത് കൊന്നു

crime
  •  an hour ago
No Image

ഇന്ത്യയിൽ ഷമി, ചെന്നൈയിൽ സഞ്ജു; ധോണിപ്പടക്കൊപ്പം 11ൽ തിളങ്ങാൻ മലയാളി താരം

Cricket
  •  2 hours ago
No Image

നിക്ഷേപകർ സൂക്ഷിക്കുക; എമിറേറ്റ്‌സ് ഇൻവെസ്റ്റ്‌മെന്റ് ബാങ്കെന്ന വ്യാജേന തട്ടിപ്പ്; മുന്നറിയിപ്പുമായി SCA

uae
  •  2 hours ago
No Image

'ആളുകളെ തിക്കിത്തിരക്കി കയറ്റിയിട്ട് എന്ത് കാര്യം, ഒരുക്കം നേരത്തേ തുടങ്ങേണ്ടതായിരുന്നു' ശബരിമല വിഷയത്തില്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം 

Kerala
  •  2 hours ago
No Image

ഫുട്ബോളിലെ പുതിയ മെസി അവനാണ്: പ്രസ്താവനയുമായി ഇതിഹാസം

Football
  •  2 hours ago
No Image

യുഎഇ ദേശീയ ദിനം: ഡിസംബർ 1, 2 തീയതികളിൽ സർക്കാർ ജീവനക്കാർക്ക് അവധി; ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്ക് ഇളവ് ബാധകമല്ല

uae
  •  2 hours ago