HOME
DETAILS

പാലക്കാട് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീട് തകർന്നു; വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

  
February 23, 2026 | 1:20 PM

palakkad fridge explosion house partially collapses in nattukal family escapes unhurt

പാലക്കാട്: നാട്ടുകല്ലിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീട് ഭാഗികമായി തകർന്നു. കോട്ടോപ്പാടം സ്വദേശി അപ്പുക്കുട്ടിയുടെ വീട്ടിലാണ് ഇന്ന് പുലർച്ചെ ഒന്നരയോടെ അപകടമുണ്ടായത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ വീടിന്റെ ചുവരുകൾ വിണ്ടുകീറുകയും വീട്ടുപകരണങ്ങൾ പൂർണ്ണമായും കത്തിനശിക്കുകയും ചെയ്തു. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. അപകടസമയത്ത് വീട്ടുകാർ സമീപത്തെ മാരിയമ്മൻകോവിലിൽ ഉത്സവം കാണാൻ പോയിരുന്നതിനാൽ വലിയൊരു ജീവാപായം ഒഴിവായി.

ഉത്സവം കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയ കുടുംബാംഗങ്ങളാണ് ഫ്രിഡ്ജ് കത്തുന്നതും പുക ഉയരുന്നതും ആദ്യം കണ്ടത്. ഉടൻ തന്നെ ഫയർഫോഴ്‌സിനെ വിവരമറിയിക്കുകയും തുടർന്ന് അഗ്നിശമനസേന എത്തിയാണ് തീ പൂർണ്ണമായും അണച്ചത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ വീടിന്റെ ഘടനയ്ക്ക് തന്നെ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണ് പ്രാഥമികമായി കണക്കാക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്തും തൃശൂരിലും കഴിഞ്ഞു; ഇനി വോട്ട് ഗുരുവായൂരിൽ! സുരേഷ് ഗോപിയെ കുമ്പിടിയെന്ന് പരിഹസിച്ച് അനിൽ അക്കര

Kerala
  •  2 hours ago
No Image

മദ്യപാനത്തിനിടെ തർക്കം: ഷൊർണൂരിൽ പിതാവിനെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു

Kerala
  •  2 hours ago
No Image

ലോകകപ്പിലെ അടുത്ത മത്സരത്തിൽ അവന് പകരം സഞ്ജു ഇറങ്ങണം: പാർഥിവ് പട്ടേൽ

Cricket
  •  2 hours ago
No Image

വയനാട് ടൗൺഷിപ്പ്: ഫെബ്രുവരി 25-ന് നടക്കേണ്ട ഉദ്ഘാടനം മാറ്റി; മാർച്ച് 1-ന് ജനങ്ങൾക്ക് തുറന്നുനൽകും

Kerala
  •  2 hours ago
No Image

നിർബന്ധിത മതപരിവർത്തന ആരോപണം; ഉത്തർപ്രദേശിൽ മലയാളി പാസ്റ്റർ അറസ്റ്റിൽ

National
  •  3 hours ago
No Image

നേപ്പാളിൽ ടൂറിസ്റ്റുകൾ സഞ്ചരിച്ച ബസ് നദിക്കരയിലേക്ക് മറിഞ്ഞു: ബ്രിട്ടീഷ് പൗരനടക്കം 19 പേർക്ക് ദാരുണാന്ത്യം

latest
  •  3 hours ago
No Image

സംശയാസ്പദമായ ബാങ്ക് അക്കൗണ്ടുകൾ റദ്ദാക്കാൻ കുവൈത്ത് സെൻട്രൽ ബാങ്കിന്റെ ഉത്തരവ്; രേഖകൾ കൃത്യമല്ലെങ്കിൽ പ്രവാസികൾക്കും പണി കിട്ടും

Kuwait
  •  3 hours ago
No Image

കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടം തകർന്ന് വീണ അപകടം; മരണം നാലായി

Kerala
  •  3 hours ago
No Image

ഇതിഹാസത്തെ വീഴ്ത്തി ലോകത്തിൽ ഒന്നാമൻ; തോൽവിയിലും തലയുയർത്തി ബുംറ 

Cricket
  •  3 hours ago
No Image

യുഎഇയിൽ വെള്ളി നിക്ഷേപം ഇനി എളുപ്പം; എമിറേറ്റ്‌സ് എൻബിഡി സിൽവർ ബാറുകൾ എങ്ങനെ വാങ്ങാം?

uae
  •  3 hours ago