HOME
DETAILS

റൊണാൾഡോ ആ ഇതിഹാസത്തിനൊപ്പം കളിക്കുന്നത് അതിശയകമായിരിക്കും: മുൻ നെതർലാൻഡ്സ് താരം

  
February 23, 2026 | 2:17 PM

former Manchester United assistant Rene Meulensteen talks about cristiano ronaldo

പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് മേജർ ലീഗിൽ സോക്കറിൽ മികച്ച സ്വാധീനമുണ്ടാക്കാൻ സാധിക്കുമെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മുൻ നെതർലൻഡ്സ് താരവും മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് അസിസ്റ്റന്റുമായ റെനെ മ്യൂലെൻസ്റ്റീൻ. റൊണാൾഡോ അർജന്റൈൻ ഇതിഹാസം ലയണൽ മെസിക്കൊപ്പം കളിക്കുന്നത് അവിശ്വസനീയമായിരിക്കുമെന്നും റെനെ മ്യൂലെൻസ്റ്റീൻ പറഞ്ഞു. 

''ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് എംഎൽഎസ്സിൽ വിജയം തുടരാൻ സാധിക്കും. ശരിയായ ടീമും താരങ്ങളും അദ്ദേഹത്തിന് ചുറ്റും ഉണ്ടെങ്കിൽ അദ്ദേഹത്തിന് നൂറ് ശതമാനം ചെയ്യാൻ സാധിക്കും. അദ്ദേഹത്തിന് മികച്ച പാസുകൾ നൽകിയാൽ അദ്ദേഹം ഗോൾ നേടും. അദ്ദേഹത്തിന് വിജയിക്കാൻ സാധിക്കും. ലയണൽ മെസിക്കൊപ്പം മയാമിയിൽ റൊണാൾഡോ കളിക്കുന്നത് അതിശയകമായിരിക്കും. എല്ലാ ആഴ്ചയിലേയും മികച്ച മത്സരമായിരിക്കും അത്. അവരുടെ മത്സരം കാണാൻ ആരാണ് ആഗ്രഹിക്കാത്തത്'' റെനെ മ്യൂലെൻസ്റ്റീൻ ബെറ്റ്ഗോട്ടിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 

അതേസമയം അൽ നസറിനൊപ്പമുള്ള തന്റെ ഭാവിയെക്കുറിച്ച് റൊണാൾഡോ സംസാരിക്കുകയും ചെയ്തിരുന്നു. സഊദിയിൽ തന്നെ തുടരാനാണ് താൻ ആഗ്രഹിക്കുന്നതെന്നാണ് റൊണാൾഡോ വ്യക്തമാക്കിയത്.

''ഞാൻ സഊദി അറേബ്യയിൽ നിന്നുള്ള ആളാണ്. എനിക്ക് ഇവിടെ തന്നെ തുടരണം. എന്നെയും എന്റെ കുടുംബത്തെയും സുഹൃത്തുക്കളെയും സ്വാഗതം ചെയ്ത ഒരു രാജ്യമാണിത്. ഞാൻ ഇവിടെ സന്തോഷവാനാണ്. ഇവിടെ തന്നെ തുടരാൻ ഞാൻ ആഗ്രഹിക്കുന്നു" റൊണാൾഡോ പറഞ്ഞു. 

2027 വരെ റൊണാൾഡോക്ക് അൽ നസറുമായി കരാർ ഉണ്ട്. എന്നാൽ അടുത്തിടെ ലീഗിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട പല കാര്യങ്ങളിലും ക്രിസ്റ്റ്യാനോയ്ക്ക് അഭിപ്രായ വ്യത്യാസം ഉണ്ടെന്നും ഇത് രൂക്ഷമായതോടെ താരം ക്ലബ് വിടാൻ ആലോചിക്കുന്നുവെന്നും സഊദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. 

ലീഗിന്റെ സാമ്പത്തിക കാര്യങ്ങൾ നിയന്ത്രിക്കുന്ന പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് അൽ നസറിനോട് പക്ഷപാതം കാട്ടുന്നതായും ടീമിലേക്ക് പുതിയ താരങ്ങളെ കൊണ്ടുവരാൻ അനുവദിക്കുന്നില്ലെന്നും റൊണാൾഡോ പരാതിപ്പെട്ടതായാണ് വിവരം. ഇത് ലീഗ് സംഘാടകരെ ചൊടിപ്പിച്ചു. റൊണാൾഡോ വെറുമൊരു താരമാണെന്നും ലീഗിന്റെ നടത്തിപ്പിൽ ഇടപെടേണ്ടതില്ലെന്നും സൗദി പ്രൊ ലീഗ് അധികൃതർ പറഞ്ഞിരുന്നു. 

Former Netherlands star and former Manchester United assistant Rene Meulensteen has openly stated that Portuguese legend Cristiano Ronaldo could have a huge impact on Major League Soccer. Rene Meulensteen also said that it would be incredible to see Ronaldo play alongside Argentine legend Lionel Messi.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലപ്പുറത്ത് സർവാധിപത്യം ലക്ഷ്യമിട്ട് യു.ഡി.എഫ്; പ്രതീക്ഷയിൽ എൽ.ഡി.എഫ്

Kerala
  •  5 days ago
No Image

സിറ്റിങ് എം.എല്‍.എമാരില്‍ വീണ്ടും ജനവിധി തേടുന്നത് 105 പേര്‍; അഞ്ച് വര്‍ഷത്തിനിടെ 92 പേര്‍ക്ക് സ്വത്തിലും വർധനവ്

Kerala
  •  5 days ago
No Image

ജനവിധി കാത്ത് 339 കോടിപതികള്‍; ഒരു രൂപ പോലും ആസ്തിയില്ലാത്ത എട്ട് പേർ

Kerala
  •  5 days ago
No Image

കാസര്‍കോട്ട് ഇടത് സ്വതന്ത്രസ്ഥാനാര്‍ഥിക്ക് എതിരേ വ്യക്തിഹത്യയെന്നു പരാതി

Kerala
  •  5 days ago
No Image

അന്തിമ വോട്ടർപട്ടികയിലും ക്രമത്തിലല്ലാതെ പേരുകൾ; വലഞ്ഞ് ബി.എൽ.ഒമാർ

Kerala
  •  5 days ago
No Image

കാലിക്കറ്റ് സർവകലാശാലയിൽ മതിയായ ഹാജരില്ലാത്തവർക്കും പരീക്ഷക്ക് അനുമതി; ഇൻ്റേണൽ മാർക്കിലും തിരുത്തൽ

Kerala
  •  5 days ago
No Image

നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനൽ ആവേശത്തിൽ കേരളം; വോട്ടെടുപ്പിന് ഇനി മൂന്ന് നാൾ, നാളെ കൊട്ടിക്കലാശം

Kerala
  •  5 days ago
No Image

The Muslim Scientist Who Soared Before the Wright Brothers: Who is Abbas ibn Firnas?

International
  •  5 days ago
No Image

എഫ്.സി.ആർ.എ ഭേദഗതി: കേന്ദ്രത്തിന്റേത് ന്യൂനപക്ഷവിരുദ്ധ അജണ്ട; മോദിക്ക് കത്തയച്ച് കെ.സി. വേണുഗോപാൽ

National
  •  5 days ago
No Image

തെരഞ്ഞെടുപ്പ് റെയ്ഡ്: അഞ്ച് സംസ്ഥാനങ്ങളിൽ നിന്നായി പിടിച്ചെടുത്തത് 650 കോടി; കേരളത്തിൽ 58 കോടി

National
  •  5 days ago