HOME
DETAILS

'കേരളാ സ്റ്റോറി' പോലുള്ള പ്രൊപ്പഗണ്ട സിനിമക്ക് കൈയടിക്കുന്നവര്‍ കാണണം റമദാനില്‍ വഴിയാത്രക്കാര്‍ക്ക് മുസ്ലിം സംഘടനകളുടെ ഭക്ഷണപ്പൊതി വിതരണം 

  
കെ. ഷബാസ് ഹാരിസ്
February 23, 2026 | 2:14 PM

Beyond Hate Films The Reality of Ramadan Charity in Kerala

2023ല്‍ ഹിന്ദി ഭാഷയില്‍ കേരളത്തെ കുറിച്ച് ഒരു സിനിമ ഇറങ്ങുന്നു. ഇന്ത്യയില്‍ പൊതുവെ വിദ്യാഭ്യാസ, ആരോഗ്യ, മത സൗഹാര്‍ദ്ധ മേഖലകളില്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മുന്നിട്ട് നില്‍ക്കുന്ന സംസ്ഥാനമായ കേരളത്തിന്റെ ഈ വക നേട്ടങ്ങളെയൊന്നും പരാമര്‍ശിക്കാതെ സിനിമ സംസാരിച്ചത് അങ്ങേയറ്റം മുസ്ലിം വിരുദ്ധമായ, വസ്തുതാ രഹിതമായ കാര്യങ്ങളെ കുറിച്ചാണ്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ടാഗ് ലൈനില്‍ 'യഥാര്‍ത്ഥ ജീവിതങ്ങളെ' ആസ്പദമാക്കി നിര്‍മ്മിച്ചത് എന്ന അവകാശ വാദത്തിന് മേല്‍ ഉണ്ടാക്കപ്പെട്ട സിനിമ കേരളത്തില്‍ വലിയ സ്വീകാര്യത നേടിയില്ലെങ്കിലും, ഉത്തരേന്ത്യയില്‍ ഹിന്ദുത്വയുടെ വിശലിപ്ത അജണ്ടയ്ക്ക് ബലമേകാന്‍ സിനിമയ്ക്ക് സാധിച്ചു എന്ന് വേണം മനസ്സിലാക്കാന്‍. അത് കൊണ്ടാവുമല്ലോ കേന്ദ്ര സര്‍ക്കാര്‍ രണ്ട് ദേശീയ അവാര്‍ഡുകള്‍ നല്‍കി സിനിമയെ ആദരിച്ചതും.

2026-02-2319:02:35.suprabhaatham-news.png
 
 


നിലവില്‍ ഈ സിനിമയുടെ രണ്ടാം ഭാഗത്തിന്റെ ട്രെയിലറും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഹിന്ദു പെണ്‍കുട്ടിയുടെ വായിലേക്ക് ബീഫ് നിര്‍ബന്ധിച്ച് വെച്ച് നല്‍കുന്ന മുസ്ലിം സഹോദരികളുള്ള കേരളത്തെയാണ് പുതിയ സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നത്.
മുസ്ലിംകള്‍ വ്രതമനുഷ്ഠിക്കുന്ന ഈ റമദാന്‍ മാസത്തില്‍ എന്നാല്‍ പത്ര മാധ്യമങ്ങളിലൂടെ കാണാന്‍ കഴിയുന്നത് നിര്‍ബന്ധിച്ച് അമുസ്ലിംകളെ ബീഫ് കഴിപ്പിക്കുന്ന മുസ്ലിം സംഘടനകളെയല്ല, മറിച്ച് ജാതി - മത ഭേദമന്യേ എല്ലാവര്‍ക്കും ഭക്ഷണ പൊതികളും, വീട്ടിലേക്കുള്ള ആവശ്യ സാധനങ്ങളുടെ കിറ്റുകളും വിതരണം ചെയ്യുന്ന മുസ്ലിം സംഘടനകളെയാണ്.

2026-02-2319:02:04.suprabhaatham-news.png
 
 

സേവനത്തിന് മുസ്ലിം സംഘടനകളെ പ്രാപ്തമാക്കുന്നത് എന്ത്?
ഖുര്‍ആന്‍ ഇസ്‌ലാമിനെ പരിചയപ്പെടുത്തുന്നത് കേവലം ആചാര അനുഷ്ടാനങ്ങളുടെ മതമായിട്ടല്ല. മറിച്ച് ചുറ്റിലും ജീവിക്കുന്ന മനുഷ്യര്‍ക്കും, പ്രകൃതിക്കും ഉപകാരം ചെയ്യുന്ന ഉത്തമ മനുഷ്യന്‍ എന്ന സങ്കല്പം ഖുര്‍ആനില്‍ പലയിടത്ത് വിവരിക്കുന്നത് കാണാം. നമസ്‌കാരത്തോടൊപ്പം തന്നെ ദരിദ്രര്‍ക്കും, അനാഥര്‍ക്കും, അശരണര്‍ക്കും താങ്ങും തണലുമാവാന്‍ ഖുര്‍ആന്‍ ആജ്ഞാപിക്കുന്നുണ്ട്. നമസ്‌കാരം പോലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ആരാധന കര്‍മ്മമായ സകാത്തിനെ (ദാനധര്‍മ്മം) പാവപ്പെട്ടവരുടെ അവകാശമായിട്ടാണ് ഇസ്ലാം പഠിപ്പിക്കുന്നത്.
ഇത്തരത്തില്‍ ഒരു ദര്‍ശനത്തിന്റെ ഭാഗമായി ജീവിക്കുന്ന സമുദായം അവര്‍ക്ക് ഏറ്റവും പുണ്യം ലഭിക്കുന്ന മാസമെന്ന് വിശ്വസിക്കുന്ന റമദാന്‍ മാസം കൂടുതലായി ദാന ധര്‍മ്മം ചെയ്യുക എന്നത് സ്വാഭാവികം. അഥവാ, വ്യത്യസ്ത മുസ്ലിം സാമുദായിക - രാഷ്ട്രീയ സംഘടനകളെ റമദാന്‍ മാസത്തിന് നമ്മള്‍ അനുഭവിക്കും പോലെയുള്ള ദാന ധര്‍മ്മത്തിന് പ്രേരിപ്പിക്കുന്നത് അവരുടെ വിശ്വാസ ദര്‍ശനമായ ഇസ്ലാം തന്നെയാണെന്ന് സാരം.

2026-02-2319:02:25.suprabhaatham-news.png
 
 

കേരളീയ പശ്ചാത്തലം:
പതിറ്റാണ്ടുകളായി വ്യത്യസ്ത മുസ്ലിം സാമുദായിക, രാഷ്ട്രീയ സംഘടനകള്‍ നിലനില്‍ക്കുന്ന ഒരു പ്രദേശമാണ് കേരളം. ഈ മുസ്ലിം സംഘടനകള്‍ അത്രയും കേരളത്തിലെ ആധുര സേവന രംഗത്ത് സമാനതകള്‍ ഇല്ലാത്ത സംഭാവനകളാണ് നല്‍കി പോന്നിട്ടുള്ളത്. ഡയാലിസിസ് സെന്ററുകള്‍ തൊട്ട് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ വരെ ഈ സംഘടനകള്‍ നടത്തി പോരുന്നു. ഇതിന്റെ ഗുണഭോക്താക്കളില്‍ കേരളത്തിലെ എല്ലാ സമുദായത്തിലെയും മനുഷ്യര്‍ ഉള്‍പ്പെടുമെന്നുള്ളത് കൂടി നമ്മള്‍ ചേര്‍ത്ത് വായിക്കേണ്ടുന്ന ഒന്നാണ്.

2026-02-2319:02:88.suprabhaatham-news.png
 
 

റമദാന്‍ മാസത്തിലെ സേവനങ്ങള്‍:
റംസാന്‍ മാസം പള്ളികള്‍ കേന്ദ്രീകരിച്ച് യാത്രക്കാര്‍ക്കും, അതിഥി തൊഴിലാളികള്‍ക്കടക്കം സൗജന്യമായി നോമ്പ് തുറ സംഘടിപ്പിക്കുന്നത് നമ്മുടെ നാട്ടിലെ സ്ഥിരം കാഴ്ചയാണ്. ഇതിന് പുറമെ ആശുപത്രികളോട് ചേര്‍ന്നുള്ള പള്ളികളില്‍ നിന്ന് രോഗികള്‍ക്കും, കൂടെ താമസിക്കുന്നവര്‍ക്കും സൗജന്യമായി അത്താഴത്തിനുള്ള ഭക്ഷണവും, ഇഫ്താര്‍ കിറ്റും നല്‍കി വരുന്ന പതിവും നമ്മുടെ നാടുകളിലുണ്ട്. നോമ്പ് തുറക്കുന്ന സമയം റോഡരികില്‍ നിന്ന് കൊണ്ട് പൊതു ജനങ്ങള്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്ന മനോഹര കാഴ്ചയും സോഷ്യല്‍ മീഡിയ വഴി നമ്മള്‍ കണ്ടതാണ്.
എസ്.കെ.എസ്.എസ.എഫ് ഉള്‍പ്പെടെയുള്ള വിവിധ വിദ്യാര്‍ത്ഥി, യുവജന സംഘനകളുടെ നേതൃത്വത്തില്‍ ഇത്തരത്തില്‍ സമൂഹത്തിലെ എല്ലാവിധ മനുഷ്യരിലേക്കും സ്‌നേഹത്തില്‍ പൊതിഞ്ഞ ഭക്ഷണ പൊതികള്‍ എത്തിക്കാന്‍ വിവിധ തരം പദ്ധതികള്‍ തന്നെയുണ്ട്. 

Summary: The author contrasts the divisive narratives found in recent cinema with the lived reality of communal harmony and selfless service practiced by Muslim organizations in Kerala, especially during the holy month of Ramadan.
The article criticizes films that portray Kerala through a communal lens, specifically referencing a recent movie trailer that depicts Muslim women forcibly feeding beef to a Hindu girl. The author argues that such depictions are factually baseless and serve only to bolster 'Hindutva agendas' in North India, despite being rejected by the informed public in Kerala. In contrast to these cinematic portrayals, the article highlights the actual activities of Muslim organizations during Ramadan:

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആനക്കൊമ്പല്ല, ഇനി ഉറുമ്പുകൾ; നെയ്‌റോബി വിമാനത്താവളത്തിൽ നിന്ന് 2,000 ഉറുമ്പുകളെ പിടികൂടി, ഉറുമ്പ് മാഫിയയ്ക്ക് പിന്നിൽ കോടികളുടെ വിപണി

crime
  •  2 days ago
No Image

  ഭാര്യയുടെ ചിത്രമുപയോഗിച്ച് അപവാദ പ്രചരണം നടത്തുന്നു; പരാതിയുമായി എം.ബി രാജേഷ്

Kerala
  •  3 days ago
No Image

കുതിച്ചുയർന്ന് ദുബൈയിലെ സ്വർണ്ണവില; ഒറ്റദിവസം കൊണ്ട് വർധിച്ചത് 11 ദിർഹം

uae
  •  3 days ago
No Image

വിനോദയാത്രക്കിടെ പാലക്കാട് സ്വദേശിനിയായ 15 കാരിയെ കർണാടകയിലെ വ്യൂ പോയിന്റിൽ വെച്ച് കാണാതായി

Kerala
  •  3 days ago
No Image

വലിയപെരുന്നാൾ; യുഎഇയിൽ ഒമ്പത് ദിവസത്തെ നീണ്ട അവധി നേടാൻ അവസരം

uae
  •  3 days ago
No Image

കൊല്ലത്ത് യു.ഡി.എഫ് പ്രവര്‍ത്തകരുടെ കാറിടിച്ച് കായിക താരങ്ങള്‍ക്ക് പരുക്കേറ്റ സംഭവം: ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  3 days ago
No Image

'പ്രളയത്തേക്കാൾ കണ്ണ് കരിമണലിൽ'; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മാത്യു കുഴൽനാടൻ, കൂടുതൽ തെളിവുകൾ പുറത്ത്

Kerala
  •  3 days ago
No Image

കുട്ടികളെ തല്ലുന്നത് അച്ചടക്കമല്ല, ക്രൂരത; മാതാപിതാക്കൾക്ക് മുന്നറിയിപ്പുമായി ദുബൈ പൊലിസ്

uae
  •  3 days ago
No Image

ശത്രുതയല്ല, ഇനി പ്രശംസ; ചരിത്രത്തിലാദ്യമായി ദക്ഷിണ കൊറിയൻ ഭരണാധികാരിയെ പിന്തുണച്ച് ഉത്തരകൊറിയ

International
  •  3 days ago
No Image

ആസാദ് മൈതാനത്തെ പാനിപൂരി വിൽപനക്കാരൻ പയ്യനിൽ നിന്ന് ലോകക്രിക്കറ്റിന്റെ നെറുകയിലേക്ക്: റെക്കോർഡുകൾ തിരുത്തിയെഴുതുന്ന ജയ്സ്വാൾ യുഗം; In-Depth Story

Cricket
  •  3 days ago