20 മണ്ഡലങ്ങളിലും യു.ഡി.എഫ് വന്‍ വിജയം നേടും: മുല്ലപ്പള്ളി
വടകര: സംസ്ഥാനത്തെ 20 മണ്ഡലവും യു.ഡി.എഫ് തൂത്തുവാരുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് ഭരണരീതിയും സംസ്ഥാന സര്‍ക്കാരിന്റെ ഭരണരംഗത്തെ പരാജയവും തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും.
വയനാട്ടില്‍ രാഹുല്‍ ഗാന്ധി മൂന്നുലക്ഷത്തിലേറെ വോട്ടിന് വിജയിക്കും. ചരിത്രത്തില്‍ തുല്യതയില്ലാത്ത പോളിങ്ങാണ് വയനാട്ടില്‍ രേഖപ്പെടുത്തിയത്. വടകര, കണ്ണൂര്‍ മണ്ഡലങ്ങളില്‍ സി.പി.എം വ്യാപകമായി കള്ളവോട്ട് ചെയ്തിട്ടുണ്ട്. ഇതൊന്നും യു.ഡി.എഫിന്റെ വിജയത്തെ ബാധിക്കില്ല. 2009ല്‍ തനിക്ക് ലഭിച്ചതിനേക്കാള്‍ വലിയ ഭൂരിപക്ഷത്തിന് ഇത്തവണ കെ. മുരളീധരന്‍ വിജയിക്കും. വടകരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി. ജയരാജന്റെ നാട്ടിലും പരിസരത്തും വ്യാപമായ കള്ളവോട്ടാണ് നടന്നത്. യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. മുരളീധരനെ തടയാനും ശ്രമമുണ്ടായി.വോട്ടിങ് മെഷിനില്‍ ചിഹ്നം മാറുന്നതുമായി ബന്ധപ്പെട്ട് പരാതി പറഞ്ഞതിന് പരാതിക്കാരനെതിരേ കേസെടുത്തത് കേട്ടുകേള്‍വിയില്ലാത്ത നടപടിയാണ്. മാധ്യമപ്രവര്‍ത്തകരോട് പോലും മുഖ്യമന്ത്രി അസഹിഷ്ണുത കാണിക്കുകയാണ്.
ധാര്‍ഷ്ട്യവും ധിക്കാരവും അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി തയാറാകണം. ഇക്കാര്യത്തില്‍ എന്തുകൊണ്ടാണ് മാധ്യമപ്രവര്‍ത്തകര്‍ പ്രതികരിക്കാത്തതെന്നും മുല്ലപ്പള്ളി ചോദിച്ചു. പാലക്കാട് മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് തെരഞ്ഞെടുപ്പ് ഫണ്ട് ലഭിച്ചില്ലെന്ന പരാതിയുണ്ടല്ലോയെന്ന ചോദ്യത്തിന് കെ.പി.സി.സി ആരോടും വിവേചനം കാണിച്ചിട്ടില്ലെന്നും ഫണ്ടിന്റെ കാര്യത്തില്‍ പരിമിതിയുണ്ടെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. ആര്‍.എം.പി.ഐ വോട്ട് എല്‍.ഡി.എഫിന് ലഭിച്ചുവെന്നുപറയുന്ന ജയരാജന്‍ കഥയറിയാതെ ആട്ടം കാണുകയാണ്.
സി.പി.എമ്മിന്റെ തെറ്റായ നിലപാടുകളാണ് ഒഞ്ചിയത്ത് ആര്‍.എം.പി.ഐയെ വളര്‍ത്തിയത്. ടി.പി ചന്ദ്രശേഖരനെ വെട്ടിക്കൊന്നവരാണ് സി.പി.എമ്മുകാര്‍. ആത്മാഭിമാനമുള്ള ഒരു കമ്മ്യൂണിസ്റ്റിനും പി. ജയരാജന് വോട്ട് ചെയ്യില്ല. മുരളീധരന് ആര്‍.എം.പി.ഐ സ്വമേധയാ പിന്തുണ നല്‍കുകയായിരുന്നുവെന്നും മുല്ലപ്പള്ളി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."