കുന്നുകരയ്ക്ക് ഒരു കോടി രൂപ പാസാക്കി സഞ്ജയ് സിങ് എം.പി
കൊച്ചി: ആംആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിങ് എം.പിയുടെ ഫണ്ടില്‍നിന്ന് ഒരു കോടി രൂപ പ്രളയത്തിനിരയായ എറണാകുളം ജില്ലയിലെ കുന്നുകര ഗ്രാമത്തിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കും.
ഡല്‍ഹി സര്‍ക്കാര്‍ പത്തു കോടി രൂപ നല്‍കുകയും കേരളാ ജനതയുടെ ദുരിതങ്ങള്‍ അവിടെയുള്ളവരുടെ ശ്രദ്ധയില്‍ പെടുത്തുന്നതിനായി പത്രപരസ്യം നല്‍കുകയും ചെയ്തിരുന്നു. എം.എല്‍.എമാരോടും എം.പിമാരോടും ഒരു മാസത്തെയും സര്‍ക്കാര്‍ ജീവനക്കാരോടു രണ്ടു ദിവസത്തെയും ശമ്പളം സംഭാവന നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ആംആദ്മി പാര്‍ട്ടിയുടെ കേരളത്തിന്റെ ചുമതലയുള്ള സോംനാഥ് ഭാരതി എം.എല്‍.എ അടിയന്തര സാഹചര്യം കണക്കിലെടുത്ത് അവശ്യസാധനങ്ങള്‍ വിമാനമാര്‍ഗം തിരുവനന്തപുരത്തെത്തിച്ച് ഏറ്റവും ദുരിതമനുഭവിക്കുന്ന ചെങ്ങന്നൂര്‍ മണ്ഡലത്തിലേക്കു കൈമാറി. ഡല്‍ഹി ജങ്ക്പുര മണ്ഡലത്തിലെ എം.എല്‍.എ പ്രവീണ്‍കുമാര്‍ എം.എല്‍.എ ഫണ്ടില്‍നിന്ന് ഒരു കോടി രൂപ നല്‍കിയിട്ടുണ്ട്.
കേരളത്തിലെ ഒരു പ്രദേശം ദത്തെടുത്തു പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ എം.പി ഫണ്ട് വിനിയോഗിക്കാനാണ് സഞ്ജയ് സിങ് എംപിയുടെ തീരുമാനം. ഇതുവഴി കേരളത്തിലെ ഒരു മാതൃകാ ഗ്രാമമായി കുന്നുകരയെ മാറ്റുകയാണ് ലക്ഷ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."