വാര്‍ത്തകളിലെ നിഷ്പക്ഷതയും സത്യസന്ധതയും സുപ്രഭാതത്തെ മുന്നിലെത്തിച്ചു: സ്പീക്കര്‍
മലപ്പുറം: മലയാളത്തിലെ മറ്റു പല പത്രങ്ങളെക്കാളും മുന്നിലെത്താനും വാര്‍ത്താവിതരണ രംഗത്ത് സ്വന്തമായി വ്യക്തിമുദ്ര പതിപ്പിക്കാനും സുപ്രഭാതം ദിനപത്രത്തിനു സാധ്യമായതായി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. സുപ്രഭാതം ഏഴാമത് കാംപയിനോടനുനുബന്ധിച്ചു വാര്‍ഷിക വരിക്കാരനായി ചേര്‍ന്ന് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു മാധ്യമം വിശ്വാസ്യത നേടുന്നുവെന്നത് അതു പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളിലെ നിഷ്പക്ഷതയും സത്യസന്ധതയുമാണ് തെളിയിക്കുന്നത്. മാധ്യമ ഉടമസ്ഥര്‍ക്കും നടത്തിപ്പുകാര്‍ക്കും അഭിപ്രായങ്ങളുണ്ടാകാമെങ്കിലും അതു വാര്‍ത്തകളില്‍ പ്രസരിപ്പിക്കാതിരിക്കുകയെന്ന പത്രപ്രവര്‍ത്തനത്തിന്റെ ഏറ്റവും പ്രാഥമികമായ മര്യാദ പാലിക്കുകയും ആധുനിക സംവിധാനത്തോടെ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സുപ്രഭാതം അതിവേഗം കേരളത്തിലെ പ്രധാനപ്പെട്ടൊരു ദിനപത്രമായി മാറിയതില്‍ സന്തോഷമുണ്ട്.
സുപ്രഭാതവുമായി തനിക്ക് അടുത്ത ബന്ധമാണുള്ളത്. അതിന്റെ പാലക്കാട് എഡിഷന്‍ ഉദ്ഘാടനം ചെയ്തത് താനായിരുന്നു. സുപ്രഭാതത്തില്‍ വന്ന പല വാര്‍ത്തകളും ഉദ്ധരിച്ച് പല പ്രസംഗങ്ങളും താന്‍ നടത്തിയിട്ടുണ്ട്. പറയേണ്ട സമയത്ത്, പറയേണ്ടത് മടികൂടാതെ പറയുന്ന ആ ശക്തി സുപ്രഭാതം കാത്തുസൂക്ഷിക്കുന്നു. രാജ്യം നേരിടുന്ന മതനിരപേക്ഷതയ്‌ക്കെതിരേയുള്ള വെല്ലുവിളിയുടെ പ്രതിരോധമായി സര്‍വ മതങ്ങളിലെയും നല്ലവരായ വിശ്വാസികളുടെയും മതേതരവാദികളുടെയും കൂട്ടായ്മക്കു സുപ്രഭാതം വഹിക്കുന്ന പങ്ക് അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.
സ്പീക്കറെ വാര്‍ഷിക വരിക്കാരനായി ചേര്‍ത്ത് സയ്യിദ് കെ.കെ.എസ് തങ്ങള്‍ പത്രം കൈമാറി. പി.കെ അബ്ദുല്‍ ഖാദിര്‍ ഖാസിമി, പി.എം റഫീഖ് അഹ്്മദ്, ശഹീര്‍ അന്‍വരി പുറങ്ങ്, അനീസ് ഫൈസി മാവണ്ടിയൂര്‍, വി.എ ഗഫൂര്‍ പൊന്നാനി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."