കക്കൂസ് മാലിന്യം പുഴയില്‍ ഒഴുക്കിയവരെ പൊലിസ് കൈയോടെ പൊക്കി
ആലപ്പുഴ: കക്കൂസ് മാലിന്യം ലോറിയില്‍ നിറച്ച് ആലപ്പുഴ ടൗണില്‍ കൊണ്ടുവന്നു സ്ഥിരമായി പുഴയില്‍ ഒഴുക്കുന്ന വിരുതന്‍മാര്‍ നോര്‍ത്ത് പൊലിസിന്റെ പിടിയില്‍. ഇന്നലെ രാത്രിയിലാണ് ഇവര്‍ പിടിയിലായത്. കഞ്ഞികുഴി പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ മാപ്പിളകം വീട്ടില്‍ ദില്‍മോന്‍ ( 29), മുഹമ്മ പഞ്ചായത്ത് 14ാം വാര്‍ഡില്‍ കൊറവപറമ്പില്‍ കോളനിയില്‍ വിശാഖ് (22) എന്നിവരാണ് പിടിയിലായത്.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശേഖരിക്കുന്ന മാലിന്യം ടൗണിലെത്തിച്ചു പുഴയില്‍ ഒഴുക്കുകയാണ് ഇവരുടെ രീതി. ഇത് കാരണം പുഴയുടെ തീരത്തു താമസിക്കുന്നവര്‍ക്ക് സാംക്രമിക രോഗങ്ങള്‍ പകരുന്നതിന് ഇടയാക്കിയിരുന്നു.പുഴയില്‍ മാലിന്യം തള്ളാറുണ്ടെന്ന പരാതിയെ തുടര്‍ന്ന് മഫ്തിയിലും മറ്റും പൊലിസ് നൈറ്റ് പട്രോളിങ് ശക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. പൊലിസിനെ കണ്ട ഉടന്‍ വാഹനവുമായി കടന്നുകളഞ്ഞ സംഘത്തെ കിലോമീറ്ററുകള്‍ പിന്തുടര്‍ന്നാണ് പിടികൂടിയത്. പിടിച്ചെടുത്ത ലോറി മുന്‍സിപ്പാലിറ്റിക്കു കൈമാറും. പ്രതികള്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്ത പൊലിസ് പ്രതികളെ കോടതിയില്‍ ഹാജരാക്കി 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. നോര്‍ത്ത് സി.ഐ രാജ്കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ ബിബിന്‍ ദാസ്, എസ്.ഐ ഉദയന്‍, സജീവ്, ഉണ്ണികൃഷ്ണന്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."