പട്ടാമ്പി പാലത്തില്‍ ഗതാഗതം പുനസ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനം മന്ദഗതിയിലാണന്ന് മുന്‍സിപ്പല്‍ ചെയര്മാന്
പട്ടാമ്പി: പ്രളയത്തെ തുടര്‍ന്ന് അടച്ചിട്ട പട്ടാമ്പി പാലത്തില്‍ ഗതാഗതം പുനസ്ഥാപിക്കുന്നതിനായി നടത്തുന്ന നിര്‍മ്മാണ പ്രവൃത്തികള്‍ മന്ദഗതിയിലാണെന്നും ഭീമമായ തുക ചിലവഴിച്ച് കാര്യക്ഷമമല്ലാത്ത പ്രവൃത്തികളാണ് ഇപ്പോള്‍ നടക്കുന്നതെന്നും നഗരസഭാ ചെയര്മാന് കെ.എസ്.ബി.എ. തങ്ങള്‍ പറഞ്ഞു.
25 ലക്ഷത്തോളം രൂപ ചെലവഴിച്ച് നടത്തുന്ന പ്രവൃത്തികളുടെ ഗുണനിലവാരം അധികൃതര്‍ പരിശോധിക്കേണ്ടിയിരിക്കുന്നു ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള പണിയാണിതെന്നും വന്‍ തീവെട്ടിക്കൊള്ളയാണ് പാലം പണിയുടെ മറവില്‍ നടക്കുന്നതെന്നും തങ്ങള്‍ ആരോപിച്ചു.
കൈവരികളുടെ പുനര്‍നിര്‍മ്മാണം ഇഴഞ്ഞു നീങ്ങുകയാണെന്നും ഇത്തരത്തില്‍ പണി നടന്നാല്‍ ഒരു മാസം കഴിഞ്ഞാലും പാലം വാഹന ഗതാഗതത്തിന് തുറന്ന് കൊടുക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ ഇന്നലെ പാലം സന്ദര്‍ശിച്ചു. അടുത്ത മാസം ആറിനകം പണി പൂര്‍ത്തീകരിച്ച് ഗതാഗതത്തിന് തുറന്നുകൊടുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."