കോഴിക്കോട്ടും വടകരയിലും ബി.ജെ.പി വോട്ട് മറിച്ചു: സി.പി.എം
കോഴിക്കോട്: വടകര, കോഴിക്കോട് ലോക്സഭാ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസും ബി.ജെ.പിയും വോട്ടു കച്ചവടം നടത്തിയെന്ന ആരോപണവുമായി സി.പി.എം വീണ്ടും രംഗത്ത്. തെരഞ്ഞെടുപ്പിന് മുന്‍പ് ആരംഭിച്ച ആരോപണങ്ങള്‍ അതിന് ശേഷവും ആവര്‍ത്തിക്കുകയാണ് സി.പി.എം നേതാക്കള്‍.
കോഴിക്കോട്ടെ യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ചുമതലക്കാരന് പോലും സംഘ്പരിവാര്‍ അനുകൂലിയായിരുന്നുവെന്നാണ് സി.പി.എം ആരോപണം. സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനനാണ് ആരോപണം ഉന്നയിച്ചത്. സംഘ്പരിവാരത്തോട് നേരത്തെ തന്നെ മൃദു സമീപനം സ്വീകരിച്ചിരുന്നയാളാണ് എം.കെ രാഘവന്. ബി.ജെ.പി നേതാവ് ശ്രീധരന് പിള്ളയെ ആദരിക്കാന്‍ മുന്നിട്ടിറങ്ങിയത് രാഘവനായിരുന്നുവെന്നും മോഹനന് പറഞ്ഞു. വടകരയിലും ബി.ജെ.പി വോട്ടു മറിച്ചിട്ടുണ്ട്. വടകരയില്‍ കെ. മുരളീധരനെ സ്ഥാനാര്‍ഥി ആക്കിയതു തന്നെ ഇത് ലക്ഷ്യം വച്ചായിരുന്നു. രണ്ട് മണ്ഡലങ്ങളിലും ഇത് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിച്ചതിനാല്‍ സി.പി.എമ്മിന് വിജയിക്കാനാകുമെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു. വടകരയില്‍ ആര്.എം.പി പ്രവര്‍ത്തകരില്‍ ഒരു വിഭാഗത്തിന്റെ വോട്ട് സി.പി.എമ്മിന് ലഭിച്ചിട്ടുണ്ടെന്നും ഈ തെരഞ്ഞെടുപ്പോടെ ആര്.എം.പി ശിഥിലമാകുമെന്നും അദ്ദേഹം പറഞ്ഞു. പോളിങ് ശതമാനം കൂടിയത് തങ്ങള്‍ക്കനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."