ദുരന്തനിവാരണ പരിശീലനം
മലപ്പുറം: ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനെക്കുറിച്ച് ഇന്നു മുതല്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പരിശീലനം നല്‍കും. ദേശീയ ദുരന്തനിവാരണ സേന(എന്‍.ഡി.ആര്‍.എഫ്) ന്റെ 15 അംഗ സംഘത്തിന്റെ നേതൃത്വത്തിലാണ് പരിശീലനം നല്‍കുക. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍, വില്ലേജ്തല ദുരന്തനിവാരണ സമിതികള്‍ എന്നിവയിലെ അംഗങ്ങള്‍, ജില്ലയിലെ എന്‍.സി.സി, എന്‍.എസ്.എസ്, സ്റ്റുഡന്റ് പൊലിസ് കെഡറ്റുകള്‍ എന്നിവര്‍ക്ക് അതത് സ്ഥലങ്ങളിലെ പരിപാടിയില്‍ പങ്കെടുക്കാമെന്ന് ജില്ലാ കലക്ടര്‍ എസ് വെങ്കടേസപതി അറിയിച്ചു. പരിശീലന തീയതി, സ്ഥലം, സമയം എന്നിവ താഴെ കൊടുക്കുന്നു. ഇന്ന് പി.എസ്.എം.ഒ കോളെജ്, തിരൂരങ്ങാടി ഉച്ചക്ക് രണ്ടു മുതല്‍ അഞ്ചു വരെ, നാളെ കലക്ടറേറ്റ് സമ്മേളന ഹാള്‍ രാവിലെ 10 മുതല്‍ 12 വരെ, 23ന് ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മേലങ്ങാടി, രാവിലെ 10 മുതല്‍ 12 വരെ, 25ന് നിലമ്പൂര്‍ താലൂക്ക് ഓഫീസ് രാവിലെ 10 മുതല്‍ 12 വരെ, 26ന് ജി.വി.എച്ച്.എസ്.എസ് പരവണ്ണ രാവിലെ 10 മുതല്‍ 12 വരെ, 27ന് എം.ഇ.എസ്.കോളജ് പൊന്നാനി രാവിലെ 10 മുതലവ് 12 വരെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."