HOME
DETAILS

കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങള്‍ സമിതി ചര്‍ച്ച ചെയ്യരുതെന്ന് ലോക്‌സഭാ സ്പീക്കര്‍

  
Web Desk
August 29 2020 | 19:08 PM

%e0%b4%95%e0%b5%8b%e0%b4%9f%e0%b4%a4%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%97%e0%b4%a3%e0%b4%a8%e0%b4%af%e0%b4%bf%e0%b4%b2%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3

ന്യൂഡല്‍ഹി: കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയങ്ങള്‍ പാര്‍ലമെന്ററി സമിതികള്‍ ചര്‍ച്ച ചെയ്യരുതെന്ന് നിര്‍ദേശിച്ച് പാര്‍ലമെന്ററി സമിതി ചെയര്‍മാന്‍മാര്‍ക്ക് ലോക്‌സഭാ സ്പീക്കര്‍ ഓംബിര്‍ലയുടെ കത്ത്.
ലോക്‌സഭയുടെ മഴക്കാല സമ്മേളനം തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെയാണ് ഈ മാസം 25ന് സ്പീക്കര്‍ കത്തയച്ചത്. എന്നാല്‍ പാര്‍ലമെന്ററി സമിതികള്‍ക്ക് മേല്‍ കൂടുതല്‍ നിയന്ത്രണം കൊണ്ടുവരാനുള്ള നീക്കമാണ് സ്പീക്കര്‍ നടത്തുന്നതെന്നും കോടതിയുടെ പരിഗണനയിലിരിക്കുന്ന നിരവധി വിഷയങ്ങള്‍ നേരത്തെ സമിതികള്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി മുതിര്‍ന്ന അംഗങ്ങളും മുന്‍ സമിതി ചെയര്‍മാന്‍മാരില്‍ ചിലരും രംഗത്തുവന്നു.
പാര്‍ലമെന്ററി സമിതിയെന്നാല്‍ പാര്‍ലമെന്റിന്റെ തന്നെ ഭാഗമാണെന്നും പാര്‍ലമെന്റിനുള്ള അധികാരങ്ങള്‍ സമിതിക്കുമുണ്ടെന്നും നിരവധി ചുമതലകള്‍ വഹിച്ചിട്ടുള്ള കോണ്‍ഗ്രസ് നേതാവ് വീരപ്പ മൊയ്‌ലി ചൂണ്ടിക്കാട്ടി.
നിരവധി വിഷയങ്ങള്‍ കോടതിക്ക് മുന്നിലുണ്ട്. ഇതൊന്നും ചര്‍ച്ച ചെയ്യാന്‍ പാടില്ലെന്ന് വന്നാല്‍ പിന്നെന്ത് ചര്‍ച്ച ചെയ്യും. രാഷ്ട്രീയ വ്യത്യാസമില്ലാതെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഫോറമാണ് പാര്‍ലമെന്ററി സമിതി.
പാര്‍ലമെന്റിനെക്കാള്‍ തുറന്ന സംവിധാനമാണ് അതെന്നും മൊയ്‌ലി ചൂണ്ടിക്കാട്ടി. മുന്‍ സ്പീക്കര്‍മാരാരും സമിതിയുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാറില്ലായിരുന്നുവെന്ന് പാര്‍ലമെന്റ് പബ്ലിക് അക്കൗണ്ട്‌സ് കമ്മറ്റി മുന്‍ ചെയര്‍മാന്‍ കെ.വി തോമസ് പ്രതികരിച്ചു. സ്പീക്കര്‍ കമ്മറ്റിയുടെ പ്രവര്‍ത്തനത്തില്‍ ഇടപെടുന്നത് ആദ്യമായാണെന്ന് ലോക്‌സഭ മുന്‍ ജനറല്‍ സെക്രട്ടറി സുഭാഷ് കാശ്യപ് പറഞ്ഞു.
സമിതികള്‍ നേരത്തെ തന്നെ കോടതിയിലുള്ള സി.എ.ജി റിപോര്‍ട്ട് ഉള്‍പ്പെടെയുള്ള നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായി പബ്ലിക് അക്കൗണ്ട്‌സ് കമ്മറ്റി ചെയര്‍മാന്‍ ആദിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.
ടു.ജി, അഗസ്ത വെസ്റ്റ്‌ലാന്‍ഡ് കേസ്, പഞ്ചാബ് നാഷണല്‍ ബാങ്ക് കുംഭകോണം തുടങ്ങി നിരവധി കേസുകള്‍ നേരത്തെ തന്നെ ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും ചൗധരി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഹമാസ് കമാൻഡർ ഉൾപ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 39 പേർ

International
  •  4 hours ago
No Image

ഗയയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ അടിപിടി; അധ്യാപകനെ രക്ഷിതാക്കൾ മർദിച്ചു, സ്കൂൾ യുദ്ധക്കളമായി

National
  •  4 hours ago
No Image

കോഴിക്കോട്; കാട്ടുപഴം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ

Kerala
  •  4 hours ago
No Image

19 വർഷം പോലീസിനെ വെട്ടിച്ച് ഒളിവിൽ; തങ്കമണിയിലെ ബിനീത ഒടുവിൽ പിടിയിൽ

Kerala
  •  4 hours ago
No Image

സേവാഭാരതിയുടെ പരിപാടിയിൽ ഉദ്ഘാടകനായി കോഴിക്കോട് സർവകലാശാല വി.സി

Kerala
  •  5 hours ago
No Image

കത്തിച്ച് കുഴിച്ചിട്ടത് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനേകം മൃതദേഹങ്ങൾ; കർണാടകയിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 11 വർഷത്തെ ഒളിവിന് ശേഷം

National
  •  5 hours ago
No Image

ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി

National
  •  6 hours ago
No Image

സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  6 hours ago
No Image

ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ

International
  •  6 hours ago
No Image

പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല

Kerala
  •  6 hours ago