HOME
DETAILS

പ്രഗ്യാസിങ് താക്കൂറിനെതിരേ മാലേഗാവ് ഇരകളുടെ ബന്ധുക്കള്‍ ഭോപാലില്‍ പ്രചാരണത്തിനിറങ്ങും

  
backup
April 26, 2019 | 7:23 AM

kin-of-malegaon-victims-against-pragya-in-bhopal

ഭോപ്പാല്‍: ഭോപാലില്‍ ബിജെപി സ്ഥാനാര്‍ഥി പ്രഗ്യാസിങ് താക്കൂറിനെതിരേ മാലേഗാവ് സ്‌ഫോടന ഇരകളുടെ ബന്ധുക്കള്‍ പ്രചാരണം നടത്തും. 2008 മാലേഗാവ് ആക്രമണക്കേസിലെ മുഖ്യപ്രതി പ്രഗ്യാസിങ് താക്കൂറിനെതിരേ പ്രചാരണത്തിനിറങ്ങുന്നതിനായി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളടക്കം 200പേരുടെ സംഘം മഹാരാഷ്ട്രയില്‍ നിന്ന് ഭോപാലിലേക്ക് തിരിക്കും. മെയ് 12നാണ് ഭോപാലില്‍ വോട്ടെടുപ്പ്. മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദ്വിഗ്‌വിജയ് സിങ് ആണ് അവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി.


ബോംബെ ഹൈക്കോടതി റിട്ട. ജഡ്ജ് കെജി കോല്‍സെ പാട്ടീലിന്റെ നേതൃത്വത്തിലാണ് മാലേഗാവ് ഇരകളുടെ ബന്ധുക്കളും സാമൂഹിക, മനുഷ്യാവകാശ പ്രവര്‍ത്തകരുമടങ്ങുന്ന സംഘം ഭോപാലിലേക്ക് തിരിക്കുന്നത്. ' പ്രഗ്യ താക്കൂറിനെതിരേ പ്രചാരണത്തിനായി താന്‍ ഭോപാലിലേക്ക് തിരിക്കും. അവര്‍ക്കെതിരേ കൃത്യമായ തെളിവുകളുണ്ട്. വോട്ടര്‍മാര്‍ക്ക് മുന്‍പില്‍ ആ തെളിവുകള്‍ ഞങ്ങള്‍ വ്യക്തമാക്കിക്കൊടുക്കും' - ജസ്റ്റിസ് കോല്‍സെ പാട്ടീല്‍ പറഞ്ഞു. നിരപരാധികളായ നിരവധി പേരുടെ മരണത്തിന് പ്രഗ്യ ഉത്തരവാദിയാണ്. സ്‌ഫോടനം നടത്തുന്നതിന് ഗൂഡാലോചന നടത്തിയ സംഘത്തിന്റെ നാല് യോഗങ്ങളില്‍ പ്രഗ്യ പങ്കെടുത്തിരുന്നു. ശക്തമായ തെളിവുകളാണ് കേസില്‍ പ്രഗ്യക്കെതിരേയുള്ളതെന്നും ജസ്റ്റിസ് കോല്‍സെ പാട്ടീല്‍ പറഞ്ഞു.

മാലേഗാവ് ആക്രമണത്തില്‍ കൊല്ലപ്പെടുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്തവരുടെ കുടുംബങ്ങളില്‍ നിന്നുള്ള ആറുപേര്‍ പ്രചാരണസംഘത്തിലുണ്ടാവുമെന്ന് സാമൂഹിക പ്രവര്‍ത്തകനായ അന്‍ജും ഇനാംദാര്‍ പറഞ്ഞു. ഹിന്ദുത്വ തീവ്രവാദത്തെ ഭോപാലിലെ വോട്ടര്‍മാര്‍ക്ക് മുമ്പാകെ തുറന്നുകാണിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നത്. താക്കൂറിനെതിരേ വോട്ട്് ചെയ്യാന്‍ ഭോപാലിലെ വോട്ടര്‍മാരോട് അപേക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മാലേഗാവ് സ്‌ഫോടനക്കേസ് പ്രതികളായ പ്രഗ്യയെയും ശ്രീകാന്ത് പുരോഹിതിനെയും സ്വീകരിക്കാനും ആനയിക്കാനും ആളുകളുണ്ടായിരുന്നുവെന്നത് ദൗര്‍ഭാഗ്യകരമാണെന്ന് റിട്ട. ഐപിഎസ് ഉദ്യോഗസ്ഥന്‍ സുരേഷ് ഖോപഡേ അഭിപ്രായപ്പെട്ടു. അവരെ കുറിച്ചുള്ള യാഥാര്‍ഥ്യങ്ങള്‍ തങ്ങള്‍ വെളിപ്പെടുത്തുമെന്നും ഖോപഡെ പറഞ്ഞു.

48 കാരിയായ പ്രഗ്യാസിങ് 2017 മുതല്‍ ജാമ്യത്തിലാണ്. യു.പി.എ സര്‍ക്കാരിന്റെ കാലത്താണ് മലേഗാവ് ഉള്‍പ്പെടെയുള്ള സ്‌ഫോടനങ്ങളിലെ സംഘ്പരിവാര്‍ ബന്ധം പുറത്തുവന്നത്. കേസില്‍ പ്രഗ്യാസിങ്ങിനെതിരേ മക്കോക്ക ചുമത്തിയത് കോടതി ഒഴിവാക്കിയെങ്കിലും യു.എ.പി.എ നിലനിര്‍ത്തിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യാജ എ.ഐ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കരുത്; സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്ക് ബഹ്‌റൈന്റെ മുന്നറിയിപ്പ് 

bahrain
  •  4 days ago
No Image

മട്ടന്‍ വിഭവങ്ങളാണെന്ന് പറഞ്ഞ് ബീഫ് വിതരണം; ബെംഗളൂരുവില്‍ ഹോട്ടല്‍ അടച്ചുപൂട്ടി; രണ്ട് മലയാളികള്‍ പിടിയില്‍

National
  •  5 days ago
No Image

രേഖകളില്‍ കൃത്രിമം കാട്ടി ഖാദി ബോര്‍ഡില്‍ നിന്ന് 21 ലക്ഷം തട്ടി; മുന്‍ കാഷ്യര്‍ക്ക് 56 വര്‍ഷം തടവ് വിധിച്ച് കോടതി 

Kerala
  •  5 days ago
No Image

''മോദിജി, ചവിട്ടിയിരിക്കുന്ന ആ മണ്ണിൽ പോലും നിങ്ങളുടെ ക്രൂരത പറ്റിക്കിടക്കുന്നുണ്ട്''; സംവിധായിക ഐഷ സുൽത്താന

Kerala
  •  5 days ago
No Image

വിവാഹം മുടക്കുമെന്ന് ഭയം; പെണ്‍സുഹൃത്തിനെ കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമം; പ്രതി പിടിയില്‍ 

Kerala
  •  5 days ago
No Image

രാജ്യത്ത് ഗോവധ നിരോധനം പരിഗണനയിലില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ 

National
  •  5 days ago
No Image

യുഎഇ ദേശീയ ഫുട്ബോൾ ടീമിൽ വൻ അഴിച്ചുപണി; മുഖ്യ പരിശീലകൻ കോസ്മിൻ ഒലാറോയുവിനെ പുറത്താക്കി

uae
  •  5 days ago
No Image

ക്രിക്കറ്റ് പരിശീലനത്തിനെത്തിയ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കോച്ചിന് 16 വര്‍ഷം കഠിന തടവ് 

Kerala
  •  5 days ago
No Image

യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ 2026: ആഴ്‌സണലോ പിഎസ്ജിയോ? ഇൻസ്റ്റാഗ്രാം പോളുമായി ശൈഖ് ഹംദാൻ

uae
  •  5 days ago
No Image

എബോള വൈറസ് വ്യാപനം: പൊതുജനാരോഗ്യം സുരക്ഷിതമെന്ന് യുഎഇ; യാത്രക്കാർക്ക് കടുത്ത ജാഗ്രതാ നിർദ്ദേശം

uae
  •  5 days ago