പൊതുപരീക്ഷാ മൂല്യനിര്‍ണയ ക്യാംപ് ഹൈദരലി തങ്ങളും ജിഫ്രി തങ്ങളും സന്ദര്‍ശിച്ചു
കുറ്റിക്കാട്ടൂര്‍: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് നടത്തിയ പൊതുപരീക്ഷയുടെ മൂല്യനിര്‍ണയ ക്യാംപ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും സന്ദര്‍ശിച്ചു. കുറ്റിക്കാട്ടൂര്‍ ജമിഅ യമാനിയ്യയില്‍ പ്രവര്‍ത്തിക്കുന്ന ക്യാംപുകളാണ് ഇരുവരും സന്ദര്‍ശിച്ചത്. ഒന്‍പത് കേന്ദ്രങ്ങളില്‍ വച്ചാണ് ഈ വര്‍ഷത്തെ പൊതുപരീക്ഷയുടെ ഉത്തരപേപ്പറുകള്‍ പരിശോധിക്കുന്നത്. ആര്.വി കുട്ടി ഹസന് ദാരിമി, ഇബ്രാഹിം എളേറ്റില്‍, കെ.പി മുഹമ്മദ്, ഇബ്രാഹിം മുറിച്ചാണ്ടി, കെ. മരക്കാര്‍ ഹാജി എന്നിവരും നേതാക്കളോടൊന്നിച്ചുണ്ടായിരുന്നു. ക്യാംപ് നടപടികളില്‍ ഇരുവരും സംതൃപ്തി രേഖപ്പെടുത്തി.
ചേളാരി സമസ്താലയത്തില്‍ നടക്കുന്ന മൂല്യനിര്‍ണയ ക്യാംപ് സമസ്ത ഇസ്ലാമിക് സെന്റര്‍ സഊദി നാഷനല്‍ കമ്മിറ്റി ജന. സെക്രട്ടറി അലവിക്കുട്ടി ഒളവട്ടൂര്‍, ചെയര്മാന് അബൂബക്കര്‍ ഫൈസി ചെങ്ങമനാട്, വൈസ് ചെയര്മാന് സൈദ് ഹാജി മൂന്നിയൂര്‍ എന്നിവരും സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."