ആര്‍.ബി.സിയിലേക്ക് ജലവിതരണം ഇപ്പോഴും തുടരുന്നതായി കര്‍ഷകര്‍
കൊഴിഞ്ഞാമ്പാറ: ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിന് കിഴക്കന്‍മേഖലയിലെ വോട്ടുറപ്പിക്കാന്‍ ആര്‍.ബി.സി.കനാലിലൂടെ നടത്തുന്ന ജലവിതരണം തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും നിര്‍ത്തിയില്ലെന്ന് ഇടതുകരയിലെ കര്‍ഷകര്‍.വെള്ളത്തിന്റെ പേരില്‍ നോട്ടയിട്ട ജനവിഭാഗത്തെ കൈയിലെടുക്കാന്‍ വേണ്ടി മാത്രമാണ് ഇടതു കരക്കാരെ അവഗണിച്ച് ഇപ്പോഴും വലതുകനാലിലൂടെ മാത്രം 24 ദിവസമായി ജലവിതരണം നടത്തുന്നതെന്നും അവര്‍ ആരോപിച്ചു. ആളിയാര്‍ ഡാമില്‍നിന്നും വിടുന്ന സെക്കന്‍ഡില്‍ 40 ഘനയടി വെള്ളത്തിനൊപ്പം മഴവെള്ളവും ചേര്‍ന്ന 110 ഘനയടി വെള്ളമാന് ഇപ്പോള്‍ മണക്കടവില്‍ എത്തുന്നത്. ഇതെല്ലാംതന്നെ ഇപ്പോള്‍ വലതുകരയിലേക്ക് വിട്ടുനല്‍കുന്നു. മൂലത്തറ റെഗുലേറ്ററില്‍ നിന്നും വലതുകര കനാലിലൂടെ കൊഴിഞ്ഞാമ്പാറ, എരുത്തിയാമ്പതി, വടകരപതി പഞ്ചായത്തുകളിലെ അരലക്ഷം വോട്ടര്‍മാരെ വെള്ളം നല്‍കി പാട്ടിലാക്കാന്‍ ശ്രമിച്ചതായാണ് ഇടതുകര കര്‍ഷകരുടെ പരാതി.ജലസേചനവകുപ്പ് ഭരിക്കുന്ന പാര്‍ട്ടിക്ക് സ്വാധീനമുള്ള ഇടതുകരയിലെ പട്ടഞ്ചേരി,പെരുമാട്ടി പഞ്ചായത്തുകളില്‍ മാത്രമായി യഥേഷ്ടം വെള്ളം നല്‍കാന്‍ ശ്രമിക്കുമ്പോഴും ഇപ്പോള്‍ കൊടുവായൂര്‍, പെരുവെമ്പ് മേഖലയിലേക്ക് വെള്ളം എത്തുന്നില്ല. കൂടാതെ വടവന്നൂര്‍, പല്ലശ്ശേന പഞ്ചായത്തുകള്‍ക്കും വിട്ടിട്ടില്ല. ഇത്തവണ കുടിവെള്ളത്തിനായി ഇടതുകരയിലേക്ക് കിണറുകള്‍ റീചാര്‍ജ് ചെയ്യാന്‍ വെള്ളം വിട്ടിട്ടില്ല.കഴിഞ്ഞ ജലവര്‍ഷത്തില്‍ 29 ദിവസം തുടരെ ആര്‍.ബി.സിക്ക് വെള്ളം വിട്ട് എരികളും, കുളങ്ങളും നിറച്ച സാഹചര്യത്തിലാണ് പ്രളയം വന്നത്. പിന്നീട് ആളിയാറില്‍ നിന്നും വരുന്ന വെള്ളത്തിന്റെ ആവശ്യംതന്നെ ഉണ്ടായിരുന്നില്ല. വരാനിരിക്കുന്ന മെയ് മാസത്തിലെ കടുത്ത വരള്‍ച്ചയെ നേരിടാന്‍ ഇടതുകര പഞ്ചായത്തുകളിലെ കുളങ്ങളും ഏരികളും കൂടി നിറക്കേണ്ടതാണ്. കൂടാതെ മീങ്കരയിലേക്കും വെള്ളം എത്തിക്കേണ്ടതുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."