പ്രളയം
പ്രകൃതി നടത്തിയ സംഹാരതാണ്ഡവത്തിന് മുന്നില്‍ കേരളം പകച്ചു നില്‍ക്കുകയാണ് കേരളമിപ്പോഴും. സര്‍ക്കാറും സമൂഹവും ഒരുമിച്ചുണര്‍ന്ന് പ്രവര്‍ത്തിച്ചതിനാല്‍ ദുരന്തത്തിന്റെ ആഘാതം കുറയ്ക്കാനായി. എന്നാല്‍ പ്രളയത്തിന്റെ കെടുതിയില്‍ നിന്ന് ഇപ്പോഴും കേരളം മോചിക്കപ്പെട്ടിട്ടില്ല. ഭക്ഷണവും കിടപ്പാടവും ഗതാഗത മാര്‍ഗങ്ങളും നഷ്ടപ്പെട്ട് അനേകം പേര്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാംപുകളിലാണ്. ഏതാനും മണിക്കൂറുകള്‍ കൊണ്ടണ്ട് ഒരു മനുഷ്യായുസില്‍ നേടിയതെല്ലാം ഭാഗികമായോ പൂര്‍ണമായോ നഷ്ടപ്പെട്ടു. ജീവിതം വഴി മുട്ടിയവരും പ്രളയത്തെത്തുടര്‍ന്ന് ജീവന്‍ നഷ്ടമായവരും നിരവധി. മനുഷ്യ ചരിത്രത്തിലുടനീളം ഇത്തരം പ്രളയങ്ങള്‍ കാണാം. അവയെക്കുറിച്ചറിയാം.
പുരാണത്തിലെ പ്രളയം
ഓരോ കല്‍പാവസാനത്തിലുമുള്ള ലോക നാശം എന്നാണ് പ്രളയത്തിന്റെ വിവക്ഷ. ഹൈന്ദവ പുരാണപ്രകാരം പ്രളയം നാലാണ്. അവ നിത്യപ്രളയം, നൈമിത്തിക പ്രളയം, പ്രാകൃത പ്രളയം, അത്യന്തിക പ്രളയം എന്നിവയാണ്. ഭൂമിയില്‍ ഒരിക്കല്‍ പ്രളമുണ്ടണ്ടായപ്പോള്‍ മനുഷ്യപ്രജാപതിയായ മനു വലിയൊരു നൗകയില്‍ സപ്തര്‍ഷികളേയും സകലജീവജാലങ്ങളേയും വഹിച്ച് രക്ഷപ്പെട്ടുവെന്നാണ് ഹൈന്ദവ പുരാണത്തില്‍ പറയുന്നത്.
ഖുര്‍ആനിലെ പ്രളയം
ഖുര്‍ആനില്‍ ഇത്തരമൊരു മഹാപ്രളയത്തെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ടണ്ട്. നൂഹ് നബിയുടെ ജനതയെയാണ് അല്ലാഹു പ്രളയം കൊണ്ടണ്ട് പരീക്ഷിച്ചത്. തൊള്ളായിരത്തി അന്‍പത് വര്‍ഷം മതപ്രബോധനം ചെയ്തിട്ടും പ്രവാചകനില്‍ വിശ്വസിക്കാത്ത ജനങ്ങള്‍ ആ പ്രളയത്തില്‍ മുങ്ങി മരിച്ചു. പ്രസ്തുത പ്രളയത്തിന് വളരെ മുന്‍പ് തന്നെ പ്രവാചകന് സ്രഷ്ടാവ് മുന്നറിയിപ്പ് നല്‍കി. വിശ്വാസികളുടെ സംരക്ഷണത്തിനായി വലിയൊരു കപ്പല്‍ നിര്‍മിക്കാന്‍ കല്‍പ്പിച്ചു. നൂഹ് നബി മകനായ സാമിന്റെ അടുപ്പില്‍ നിന്ന് പ്രളയം ആരംഭിച്ചതോടെ ഭക്ഷ്യസാധനങ്ങളുമായി പ്രവാചകനില്‍ വിശ്വസിച്ചവര്‍ കപ്പലില്‍ കയറി. ഒപ്പം മൃഗങ്ങളിലെ ഓരോ വിഭാഗത്തില്‍ നിന്നുമുള്ള ആണ്‍, പെണ്‍ വര്‍ഗങ്ങളേയും കപ്പലില്‍ കയറ്റി. മാസങ്ങള്‍ക്ക് ശേഷം പ്രളയം അവസാനിക്കുകയും കപ്പല്‍ ജൂതി പര്‍വതത്തില്‍ ഉറയ്ക്കുകയും ചെയ്തു. നോഹയുടെ കപ്പലിന്റെ കഥ ബൈബിളിലും പരാമര്‍ശിക്കുന്നുണ്ടണ്ട്.
കേരളം കണ്ടണ്ട പ്രളയങ്ങള്‍
2018 ലെ പ്രളയത്തിന് മുന്‍പ് 1924,1939,1961 എന്നീ വര്‍ഷങ്ങളില്‍ കൊടും പ്രളയങ്ങള്‍ കേരളത്തിലുണ്ടണ്ടായിട്ടുണ്ടണ്ട്. ഈ വര്‍ഷത്തെ പ്രളയം സംസ്ഥാനത്തെ ദുരിതത്തിലാഴ്ത്തി. കേരള ചരിത്രത്തിലാദ്യമായാണ് പ്രളയം മൂലം 35 ഡാമുകള്‍ ഒരുമിച്ച് തുറന്നതും പത്ത് ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചതും.
99ലെ വെള്ളപ്പൊക്കം
കൊല്ലവര്‍ഷം തൊണ്ണൂറ്റിയൊന്‍പതില്‍ (എ.ഡി 1924) കേരളത്തിലുണ്ടണ്ടായ ദുരന്തമാണ് തൊണ്ണൂറ്റിയൊന്‍പതിലെ വെള്ളപ്പൊക്കം. ഇരുപതാം നൂറ്റാണ്ടണ്ടില്‍ കേരളം കണ്ടണ്ട ഏറ്റവും വലിയ പ്രളയമായിരുന്നു ഇത്. മധ്യ തിരുവിതാംകൂറും തെക്കന്‍ മലബാറും പ്രസ്തുത പ്രളയത്തില്‍ മുങ്ങിപ്പോയി. സമുദ്രനിരപ്പില്‍ നിന്നും 6500 അടി ഉയരമുള്ള മൂന്നാറിലെ തേയിലത്തോട്ടങ്ങളെ വരെ ആ പ്രളയം ബാധിച്ചിരുന്നുവെന്ന് പഴമക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. പൊന്നാനി താലൂക്കിലെ കനോലി കനാലിലൂടെ മൃതദേഹങ്ങള്‍ ഒഴുകി നടന്നിരുന്നുവത്രെ. കേരളത്തിന്റെ ഭൂപ്രൃകൃതിയേയും നദികളുടെ ഗതിയേയും ഈ വെള്ളപ്പൊക്കം സാരമായി ബാധിച്ചു.
പ്രളയം സാഹിത്യത്തില്‍
തകഴി ശിവശങ്കരന്‍ പിള്ളയുടെ വെള്ളപ്പൊക്കത്തില്‍ എന്ന കഥ കൂട്ടുകാര്‍ വായിച്ചിട്ടില്ലേ. തൊണ്ണൂറ്റി ഒമ്പതിലെ പ്രളയം, കുട്ടനാടിനെ ഏല്‍പ്പിച്ച ആഘാതമാണ് ഈ കഥയ്ക്ക് നിദാനം.
കാക്കനാടന്റെ ഒറോതയും ഈ വെള്ളപ്പൊക്കത്തിന്റെ സൃഷ്ടിതന്നെ. തൊണ്ണൂറ്റൊന്‍പതിലെ വെള്ളപ്പൊക്കത്തില്‍ മീനച്ചിലാറ്റിലൂടെ ഒഴുകി വന്നവളായിരുന്നു ഒറോത. റൗഡി പാപ്പന്‍ എന്നറിയപ്പെടുന്ന വെട്ടുകാട് പാപ്പനാണ് വെള്ളപ്പൊക്കത്തില്‍ നിന്നും ഒറോതയെ ലഭിക്കുന്നത്. ഈ നോവലിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ടണ്ട്.
ചൈനയുടെ ദുഃഖം
ഹൊയാങ്‌ഹോ നദിയെ ചൈനയുടെ ദുഃഖം എന്നാണ് വിശേഷിപ്പിക്കുന്നത്. ഇതിന് കാരണമെന്താണെന്നോ? കഴിഞ്ഞ മൂവായിരം വര്‍ഷങ്ങള്‍ക്കുള്ളില്‍ പകുതിയോളം തവണ ഈ നദി കനത്ത വെള്ളപ്പൊക്കം ചൈനക്ക് സമ്മാനിച്ചിരുന്നു.
ചൈനയിലെ പ്രളയങ്ങള്‍
1887 സെപ്റ്റംബറില്‍ ഹൊയാങ് ഹോ നദിയിലുണ്ടണ്ടായ പ്രളയവും അനുബന്ധപ്രശ്‌നങ്ങളും മൂലം ഒന്‍പത് ലക്ഷത്തോളം പേര്‍ മരണമടഞ്ഞതായി കണക്കാക്കുന്നു.1931 ല്‍ യാങ്ത്‌സെ
നദിയില്‍ ഉണ്ടണ്ടയ പ്രളയത്തെത്തുടര്‍ന്ന് നാല്‍പ്പത് ലക്ഷം ആളുകള്‍ക്ക് ജീവന്‍ നഷ്ടമായി. ലോകത്തെ ഏറ്റവും വലിയ ദുരന്തങ്ങളില്‍ ഒന്നാണിത്.
പ്രളയങ്ങള്‍ക്കായി ഒരു നാട്
നമ്മുടെ അയല്‍ രാജ്യമായ ബംഗ്ലാദേശാണ് പ്രളയങ്ങള്‍ മൂലമുള്ള കെടുതികള്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കുന്ന രാജ്യം. ബംഗ്ലാദേശിന്റെ മൂന്നില്‍ രണ്ടണ്ടു ഭാഗവും സമുദ്രനിരപ്പില്‍ നിന്നും ഏതാനും മീറ്റര്‍ മാത്രം ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇതാണ് പ്രളയങ്ങള്‍ വളരെ വേഗത്തില്‍ ഈ രാജ്യത്തെ ദുരിതത്തിലാക്കുന്നത്. പല വര്‍ഷങ്ങളിലും പ്രളയം ബംഗ്ലാദേശിനെ തകര്‍ത്തിട്ടുണ്ട്. അവയില്‍ 1842,1858,1871,1885,1892,1951,1987,1988 എന്നീ വര്‍ഷങ്ങളിലെ വെള്ളപ്പൊക്കങ്ങള്‍ വലിയ നാശനഷ്ടങ്ങള്‍ വരുത്തി.
ഇന്ത്യയിലെ സമീപകാല പ്രളയങ്ങള്‍
ബിഹാര്‍ പ്രളയം
2008 ല്‍ ആണ് ബിഹാറില്‍ പ്രളയം വന്നത്. കോസി നദി കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് ലക്ഷക്കണക്കിനാളുകളുടെ ജീവിതം ദുരിതമയമാക്കി. കോസി നദിയുടെ തടയണകള്‍ തകര്‍ത്ത് പ്രളയം വടക്കന്‍ ബീഹാറിനെ മുഴുവന്‍ വെള്ളത്തിലാഴ്ത്തി.
അസമിലെ പ്രളയം
2012 ലാണ് അസമിനെ പ്രളയം ബാധിച്ചത്. നൂറിലേറെ പേരുടെ മരണത്തിന് കാരണമായ ഈ പ്രളയം ബ്രഹ്മപുത്ര നദിയുടെ കരകവിഞ്ഞൊഴുകല്‍ മൂലമാണ് സംഭവിച്ചത്.
ഗുജറാത്ത് പ്രളയം
2005 ല്‍ ഗുജറാത്തിനെ പ്രളയം നന്നായി ബാധിച്ചു. 20 ജില്ലകളെ പ്രളയം വെള്ളത്തിലാഴ്ത്തി. ഈ വര്‍ഷം തന്നെ മഹാരാഷ്ട്രയിലും പ്രളയമുണ്ടണ്ടായി. ആയിരത്തിലേറെ പേരുടെ ജീവന്‍ ഹനിക്കപ്പെട്ടു.
ഉത്തരാഖണ്ഡ് പ്രളയം
2013 ജൂണില്‍ വടക്കെ ഇന്ത്യയിലുണ്ടണ്ടായ പ്രളയം ഉത്തരാഖണ്ഡിനേയും ഹിമാചല്‍ പ്രദേശിനേയും സാരമായി ബാധിച്ചു. അയ്യായിരത്തിലധികം പേര്‍ ഈ പ്രളയത്തില്‍ മരണമടഞ്ഞതായി കണക്കാക്കുന്നു. തീര്‍ഥാടകരേയും ക്ഷേത്രങ്ങളേയും ഈ പ്രളയം സാരമായി ബാധിച്ചു. പ്രളയ ദുരന്തം കൈകാര്യം ചെയ്യുന്നതില്‍ വീഴ്ചപറ്റിയെന്ന് ആരോപണത്തെ തുര്‍ന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി വിജയ് ബഹുഗുണ മാസങ്ങള്‍ക്ക് ശേഷം രാജിവെക്കുകയുണ്ടണ്ടായി. ഹിമാലയന്‍ സുനാമി എന്നാണ് ഈ പ്രളയത്തെ വിശേഷിപ്പിക്കപ്പെടുന്നത്.
കശ്മീരിലെ പ്രളയം
2014 സെപ്റ്റംബറില്‍ കശ്മീരില്‍ പ്രളയം ജനജീവിതം ദുരിതമയമാക്കി. അയ്യായിരത്തിലേറെ പേരെ പ്രളയം ബാധിച്ചു.
ചെന്നൈ പ്രളയം
2015 ലാണ് ചെന്നൈ നഗരം പ്രളയം മൂലം വെള്ളത്തിലാഴ്ന്നത്. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടം ഈ പ്രളയം മൂലം തമിഴ്‌നാടിനുണ്ടണ്ടായി.
'പ്രളയം' നാടകം
ഓം ചേരി എന്‍.എന്‍ പിള്ള രചിച്ച നാടകമാണ് പ്രളയം.1972 ല്‍ ഈ നാടകത്തിന് കേരള സാഹിത്യഅക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."