പ്രളയബാധിതര്‍ക്ക് വീടൊരുക്കാന്‍ കര്‍മപദ്ധതിയുമായി കോണ്‍ഗ്രസ്
കണ്ണൂര്‍: കാലവര്‍ഷക്കെടുതിയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് ആയിരം വീട് നിര്‍മിച്ചുനല്‍കാനുള്ള കെ.പി.സി.സി തീരുമാനത്തിന്റെ ഭാഗമായി ജില്ലയില്‍ ഓരോ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയും ഒരു വീടിനുള്ള പണം സ്വരൂപിക്കാന്‍ ജില്ലാ കോണ്‍ഗ്രസ് നേതൃയോഗം തീരുമാനിച്ചു. സര്‍ക്കാര്‍ തയാറാക്കുന്ന പ്രളയ ദുരന്തത്തില്‍ വീട് തകര്‍ന്ന ഭവനരഹിതരുടെ ലിസ്റ്റിലുള്ള കുടുംബാംഗങ്ങളെയാണ് ആയിരം വീട് പദ്ധതിയില്‍ ഗുണഭോക്താക്കളായി കണ്ടെത്തുന്നത്. പദ്ധതിക്കായി രൂപരേഖയും തയാറാക്കി.
ദുരിതബാധിതരെ സഹായിക്കുന്നതിനു മണ്ഡലം കമ്മിറ്റികള്‍ പിരിച്ച് നല്കിയ തുക ഉള്‍പ്പെടെ ഒരു വീടിനു വേണ്ട അഞ്ചുലക്ഷം രൂപയാണ് ഓരോ മണ്ഡലം കമ്മിറ്റികളും സമാഹരിക്കേണ്ടത്.യോഗം കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം കെ. സുധാകരന് ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് സതീശന് പാച്ചേനി അധ്യക്ഷനായി.
കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി. രാമകൃഷ്ണന്, സണ്ണി ജോസഫ് എം.എല്‍.എ, വി.എ നാരായണന്, കെ. സുരേന്ദ്രന്, സുമാ ബാലകൃഷ്ണന്, സജീവ് ജോസഫ്, എ.ഡി മുസ്തഫ, എം. നാരായണന്‍കുട്ടി, എം.പി ഉണ്ണികൃഷ്ണന്, മാര്ട്ടിന് ജോര്‍ജ്, സജീവ് മാറോളി, വി. സുരേന്ദ്രന്, എ.പി അബ്ദുല്ലക്കുട്ടി, വി. രാധാകൃഷ്ണന്, കെ.സി മുഹമ്മദ് ഫൈസല്‍, എന്‍.പി ശ്രീധരന്, റീന കൊയ്യോന്‍, ഷീജ സെബാസ്റ്റ്യന്‍, ഷേര്‍ലി അലക്സാണ്ടര്‍, ഇന്ദിരാ ശ്രീധരന്, ഷിജി നടുപ്പറമ്പില്‍, സെലിന് മാണി, പി. മാധവന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."