HOME
DETAILS

റിയാദ് വിമാനത്താവളത്തില്‍ വന്‍ മയക്കു മരുന്ന് വേട്ട; അഞ്ചര ലക്ഷം ഗുളികകള്‍ പിടികൂടി

  
backup
August 29 2018 | 11:08 AM

%e0%b4%b1%e0%b4%bf%e0%b4%af%e0%b4%be%e0%b4%a6%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%ae%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b5%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf-4

റിയാദ്: റിയാദ് വിമാനത്താവളത്തില്‍ വന്‍ മയക്കു മരുന്ന് വേട്ട. രാജ്യത്തേക്ക് കടത്താനായി എത്തിച്ച അഞ്ചര ലക്ഷത്തിലധികം വരുന്ന മയക്കുമരുന്ന് ഗുളികകളാണ് റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവള കസ്റ്റംസ് അധികൃതര്‍ പിടികൂടിയത്. വിവിധ മാര്‍ഗ്ഗങ്ങളിലൂടെ ഒളിപ്പിച്ചു കടത്താനുള്ള ശ്രമമാണ് അധികൃതര്‍ പൊളിച്ചത്. 360 കിലോ വരുന്ന ബിസ്‌കറ്റ് മിക്‌സ്ച്ചര്‍ മെഷീനുള്ളില്‍ കടത്താനുള്ള ശ്രമമാണ് നടന്നതെന്ന് എയര്‍പോര്‍ട്ട് കസ്റ്റംസ് ഡയറക്റ്റര്‍ ജനറല്‍ മുഹമ്മദ് അല്‍ അഖീല്‍ പറഞ്ഞു. ഇതില്‍ 5,69, 531മയക്കു മരുന്ന് ഗുളികകളാണ് കണ്ടെത്തിയത്. നേരത്തെ ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് വിമാനത്താവളത്തില്‍ വന്‍ മയക്കു മരുന്ന് വേട്ട നടന്നിരുന്നു. മയക്കു മരുന്നു വിഭാഗത്തില്‍ പെട്ട 114,928 ഗുളികകള്‍, 1,467 കിലോ മയക്കു മരുന്ന് എന്നിവയാണ് അന്ന് പിടിച്ചിരുന്നത്. വിമാന യാത്രക്കാരുടെ സാധാരണ സ്‌ക്രീനിങ്ങിലൂടെ വന്‍തോതില്‍ മയക്കു മരുന്നു കടത്താനുള്ള രാജ്യത്തെ ആദ്യ ശ്രമമായിരുന്നു ഇതെന്ന് അധികൃതര്‍ വ്യക്തമാക്കി. മധുര പലഹാരങ്ങളുടെ 65 പൊതിയുമായി ട്രാവല്‍ ബാഗ് സ്‌ക്രീനിലെത്തിയപ്പോള്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ കൂടുതല്‍ പരിശോധനയില്‍ 98,500 മയക്കു മരുന്നു ഗുളികകളും ഇതേ മാര്‍ഗ്ഗത്തില്‍ 16,120 ഗുളികളുമായി മറ്റൊരു ശ്രമവും മൂന്നാമതായി ഹാന്‍ഡ് ബാഗില്‍ ഒളിപ്പിച്ച നിലയില്‍ 1,465 കിലോ മദ്യവും യാത്രക്കാരനില്‍ നിന്നും കണ്ടെടുത്തതായും അധികൃതര്‍ പറഞ്ഞു. മറ്റൊരു സംഭവത്തില്‍ യാത്രാക്കാരന്റെ ഷര്‍ട്ടിന്റെ കോളറില്‍ ഒളിപ്പിച്ച നിലയില്‍ 308 ട്രമഡോള്‍ ഗുളികയും കണ്ടെത്തി. മയക്കു മരുന്ന് കേസില്‍ സഊദിയില്‍ വധ ശിക്ഷയാണ് നല്‍കി വരുന്നത്. തൊണ്ടി സഹിതം പിടിക്കപ്പെടുന്നതിനാല്‍ ഇതില്‍ നിന്നും രക്ഷപ്പെടാന്‍ സാധ്യമല്ലാത്തതിനാല്‍ പിടിക്കപ്പെടുതുന്നവരില്‍ അധികവും വധശിക്ഷക്ക് വിധിക്കപ്പെടുകയാണ് ചെയ്യുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദിവ്യയെ ഒളിവില്‍ കഴിയാല്‍ സഹായിച്ച ഗോവിന്ദനെതിരെ കേസെടുക്കണം: കെ സുരേന്ദ്രന്‍ 

Kerala
  •  a month ago
No Image

ശൈഖ് ഹസീനയുടെ ആഡംബര കൊട്ടാരം ഇനി 'വിപ്ലവ മ്യൂസിയം'

International
  •  a month ago
No Image

എഡിഎമ്മിന്റെ ആത്മഹത്യ: പി.പി ദിവ്യ കസ്റ്റഡിയില്‍

Kerala
  •  a month ago
No Image

ജാമ്യം നല്‍കിയാല്‍ തെറ്റായ സന്ദേശമാകും; ദിവ്യയുടെ നടപടി ആസൂത്രിതം; വിധിപ്പകര്‍പ്പ് പുറത്ത്

Kerala
  •  a month ago
No Image

ഫലസ്തീന് സഹായവുമായി വീണ്ടും ഇന്ത്യ; 30 ടണ്‍ മരുന്നുകള്‍ അയക്കുന്നു

National
  •  a month ago
No Image

'മൂവ് ഔട്ട്'; പൂരദിവസം ആംബുലന്‍സില്‍ യാത്ര ചെയ്‌തോ എന്ന ചോദ്യത്തോട് പ്രതികരിക്കാതെ സുരേഷ് ഗോപി

Kerala
  •  a month ago
No Image

ഇനി കൂടുതല്‍ ക്ലിയറാകും; വിഡിയോ കോളില്‍ പുതിയ അപ്‌ഡേഷനുമായി വാട്‌സ്ആപ്പ്

Tech
  •  a month ago
No Image

ഉമര്‍ ഫൈസിയുടെ പ്രസ്താവനയുമായി സമസ്തക്ക് ബന്ധമില്ല

organization
  •  a month ago
No Image

തിരിച്ചു പിടിക്കാന്‍...; 70 മണ്ഡലങ്ങള്‍, 300 പ്രവര്‍ത്തകര്‍; ഒരു മാസം നീണ്ടു നില്‍ക്കുന്ന 'ഡല്‍ഹി ന്യായ് യാത്ര'യുമായി കോണ്‍ഗ്രസ്

National
  •  a month ago
No Image

തുടര്‍നടപടി പൊലിസിന് സ്വീകരിക്കാം; ദിവ്യ ഉചിതമായ നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷ: ടി.പി രാമകൃഷ്ണന്‍

Kerala
  •  a month ago