റാഫേല്‍ കരാര്‍: കോണ്‍ഗ്രസിനോട് 15 ചോദ്യങ്ങളുമായി ജയ്റ്റ്‌ലി; നന്ദി പറഞ്ഞ് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: റാഫേല്‍ കരാറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ ചര്‍ച്ച രൂക്ഷമാക്കി കോണ്‍ഗ്രസ്. ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ഇതുമായി ബന്ധപ്പെട്ട് 15 ചോദ്യങ്ങള്‍ കോണ്‍ഗ്രസിനോട് ചോദിച്ചെങ്കിലും കടുത്ത മറുപടിയുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തി.
'കോണ്‍ഗ്രസിന്റെ കള്ള ആരോപണങ്ങള്‍ തുറന്നുകാണിക്കാന്‍ 15 ചോദ്യങ്ങള്‍' എന്ന തലക്കെട്ടോടെയാണ് ജയ്റ്റ്‌ലി ഫെയ്‌സ്ബുക്കില്‍ പോസ്റ്റിടുകയും ട്വീറ്റ് ചെയ്യുകയുമുണ്ടായത്. റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ മുഴുവനും കള്ളമാണെന്നാണ് ജയ്റ്റ്‌ലി പറയുന്നത്.
രാജ്യസുരക്ഷയ്ക്ക് കടുത്ത വിഘാതം സൃഷ്ടിച്ച് കോണ്‍ഗ്രസ് പാര്‍ട്ടി കരാര്‍ പതിറ്റാണ്ടിലേറെ കാലം നീട്ടിക്കൊണ്ടുപോയെന്നും ജയ്റ്റ്‌ലി ആരോപിക്കുന്നു.
15 Questions that Expose Congress Party’s Falsehood on Rafale https://t.co/Jab0eMYGAh
— Arun Jaitley (@arunjaitley) August 29, 2018
ഇതിനു മറുപടിയുമായി വന്ന രാഹുല്‍ ഗാന്ധി, ജയ്റ്റ്‌ലിക്ക് നന്ദി പറഞ്ഞാണ് തുടങ്ങുന്നത്. വമ്പിച്ച റാഫേല്‍ കൊള്ളയിലേക്ക് വീണ്ടും രാജ്യത്തിന്റെ ശ്രദ്ധ തിരിച്ചതിന് ജയ്റ്റിലിയോട് നന്ദി പറയുന്നുവെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു. റാഫേല്‍ കരാര്‍ പരിശോധിക്കാന്‍ പാര്‍ലമെന്ററി സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിയെ നിയമിക്കുന്നതില്‍ എന്താണ് അഭിപ്രായമെന്നും രാഹുല്‍ ചോദിക്കുന്നു. പ്രശ്‌നം, നിങ്ങളുടെ ഉന്നത നേതാവ് അദ്ദേഹത്തിന്റെ സുഹൃത്തിനെ സംരക്ഷിക്കുന്നു എന്നതാണ്. അതുകൊണ്ട് ഇതു പറ്റിയെന്നു വരില്ല. നോക്കിയിട്ട് 24 മണിക്കൂറിനുള്ളില്‍ മടങ്ങിവരൂ, ഞങ്ങള്‍ കാത്തിരിക്കുന്നു- രാഹുല്‍ പറഞ്ഞു.
Mr Jaitley, thanks for bringing the nation’s attention back to the GREAT #RAFALE ROBBERY! How about a Joint Parliamentary Committee to sort it out? Problem is, your Supreme Leader is protecting his friend, so this may be inconvenient. Do check & revert in 24 hrs. We’re waiting!
— Rahul Gandhi (@RahulGandhi) August 29, 2018
അതേസമയം, പ്രതിരോധ വകുപ്പുമായി ബന്ധപ്പെട്ട കരാറില്‍ പ്രതിരോധ മന്ത്രിയോ, കരാര്‍ നേരിട്ട് ഒപ്പുവച്ച പ്രധാനമന്ത്രിയോ പ്രതികരിക്കാതെ ജയ്റ്റ്‌ലി പ്രതികരിക്കേണ്ടതിന്റെ ആവശ്യമെന്താണെന്ന ചോദ്യവുമായി പോസ്റ്റിനു താഴെ നിരവധി പേര്‍ രംഗത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."