
ജലാശയങ്ങളില്‍ അപകടങ്ങള്‍ വര്‍ധിക്കുമ്പോഴും സുരക്ഷാ മാര്‍ഗങ്ങള്‍ കടലാസിലൊതുങ്ങുന്നു
പാലക്കാട് : ജലാശയങ്ങളിലുള്ള മുങ്ങി മരണങ്ങള് വര്‍ധിക്കുമ്പോഴും സൂചനാ ബോര്ഡുകളുള്പ്പടെയുള്ളു സുരക്ഷാ സംവിധാനങ്ങള്‍ മിക്കയിടത്തും കടലാസിലൊതുങ്ങുന്നു ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും അല്ലാത്തതുമായ ചെറുതും വലുതമായ ജലാശയങ്ങള്‍ക്കു മുമ്പില്‍ സൂചനാ ബോര്‍ഡുകള്‍ ഇല്ലാത്തതും മാഞ്ഞുപോയ സ്ഥിതിയിലുമാണ്.
ചിലയിടങ്ങളില്‍ സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നുണ്ടെങ്കിലും ഇവ മലയാലത്തിനു പുറമെ ഇതര ഭാഷകളില്ലാത്തത് പലപ്പോഴും അപകടത്തിന് കാരണമാവുന്നു. ജലാശയങ്ങളിലെത്തുന്നവര് കൂടുതലും ഇതര സംസ്ഥാനക്കാരായതിനാല്‍ മലയാളത്തിനു പുറമെ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ കൂടി നിയമാവലികള്‍ എഴുതണമെന്നത് മിക്കയിടത്തും പാലിക്കപ്പെടുന്നില്ല.
മുങ്ങി മരണങ്ങള് സംഭവിക്കുന്നത്. മലമ്പുഴ, വാളയാര്‍, പോത്തുണ്ടി, മീങ്കര അണക്കെട്ടുകളില്‍ മുന്‍ വര്‍ഷങ്ങളില്‍ നിരവധി ജീവനുകളാണ് പൊലിഞ്ഞിട്ടുള്ളത്. അയല്‍ ജില്ലകളില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും അവധിക്കാലമാഘോഷിക്കാനെത്തുന്നവരാണ് കൂടുതലും ജലാശയങ്ങളില്പ്പെടുന്നത്. കൂടുതലും 18 നും 25 നും ഇടക്ക് പ്രായമുള്ളവരാണ് ജലാശയങ്ങളിലെ മുങ്ങി മരണങ്ങളിലെ ഇരകളാവുന്നവര്‍. മുന്നറിയിപ്പു ബോര്‍ഡുകളുണ്ടെങ്കിലും ഇവ വകവെക്കാതെ ജലാശയങ്ങളിലിറങ്ങുന്നവരാണ് മരണച്ചുഴികളില്‍ മുങ്ങിത്താഴുന്നത്.
മിക്ക ജലാശയങ്ങളിലെയും മരണച്ചുഴികള് എവിടെയെന്നത് പ്രദേശവാസികള്ക്കുമാത്രമുള്ള അറിവാണെന്നിരിക്കെ ഇതറിയാതെ ഇറങ്ങുന്നവരാണ് അപകടത്തിലപ്പെടുന്നത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ മുങ്ങി മരണം സംഭിവിക്കുന്നതും അതിര്‍ത്തി പങ്കിടുന്ന പ്രദേശമായ വാളയാര്‍ ഡാമിലാണ് കഴിഞ്ഞ 3 മാസത്തിനിടെ മാത്രം പതിനെട്ടോളം പേരാണ് വിവിധ ജലാശയങ്ങളില്‍ മരണത്തിനു കീഴടങ്ങിയത്. ഇതില്‍ പോളിടെക്നിക്കിനു സമീപത്തെ കുളത്തില്‍ മാത്രം 2 ജീവനുകള്‍ പൊലിഞ്ഞിരുന്നു. ജില്ലയില്‍ അപകട സാധ്യതയുള്ള 63 ജലാശയങ്ങളുണ്ടെന്ന് അധികൃതര്‍ തന്നെ പറയുമ്പോഴും പലര്‍ക്കും ഇത് അജ്ഞാതമാണ്.
ജില്ലയിലെ ഏഴു അഗ്നി രക്ഷാ കാര്യാലയങ്ങള്‍ക്കു കീഴിലുള്ളതാണ് അപകട സാധ്യതയുള്ള 63 ജലാശയങ്ങളുമെന്നിരിക്കെ ഇവയ്ക്കുമുന്നിലൊക്കെ ഫോണ്‍ നമ്പറുകളടങ്ങിയ മുന്നറിയിപ്പു ബോര്‍ഡുകളും സ്ഥാപിച്ചുവരികയാണ്. ജില്ലയിലെ അപകടസാധ്യതയുള്ള 63 ജലാശയങ്ങളില്‍ 30 എണ്ണം കൂടുതല്‍ അപകട സാധ്യതയുള്ളവയാണ്. രാജ്യത്ത് നടക്കുന്ന മുങ്ങി മരണങ്ങളില്‍ 8 ശതമാനവും സംസ്ഥാനത്താണെന്നത് പരിതാപകരമാണ്.
രാജ്യത്ത് പ്രതിവര്‍ഷം 3000 പേരും പ്രതിദിനം 80 പേരും മുങ്ങി മരിക്കുമ്പോള്‍ സംസ്ഥാനത്ത് 1500 ഓളം പേരും പ്രതിദിനം 2 പേരും മുങ്ങിമരിക്കുന്നുണ്ടെന്നാണ് ക്രൈം റിക്കാര്‍ഡ് ബ്യൂറോയുടെ കണക്കുകള്‍ പറയുന്നത്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ സംസ്ഥാനത്തെ പാറമടകളില്‍ മാത്രം 800 ഓളം പേര് മരിച്ചപ്പോള്‍ 2002-07 വരെയുള്ള കാലഘട്ടത്തില്‍ 260 പേര് മുങ്ങി മരണത്തിനു കീഴടങ്ങിയിട്ടുണ്ട്. സംസ്ഥാനത്തെ ജലാശയങ്ങളില്‍ 2010 ല്‍ 137 ഉം 2015 ല്‍ 138 ഉം 2016 ല്‍ 139 പേരും മരിച്ചതായി കണക്കുകള്‍ പറയുന്നു. വിനോദ സഞ്ചാര കേന്ദ്രങ്ങളിലുള്ള ജലാശയങ്ങള്‍, അമ്പലക്കുളങ്ങള്‍, പൊതുകുളങ്ങള്‍, പുഴകള്‍ എന്നിവയിലൊക്കെയാണ് മുങ്ങിമരണ സാധ്യതകളേറെയുള്ളത്.
മിക്കയിടത്തും സൂചന ബോര്‍ഡുകള്‍ മാഞ്ഞുപോയതും പുതിയവ സ്ഥാപിച്ചതില്‍ മലയാളമല്ലാതെ ഇതര ഭാഷകളുടെ സാന്നിദ്ധ്യമില്ലായ്മയുമാണ് മരണസാധ്യതക്ക് കാരണമാവുന്നുണ്ട്. ഇതിനു പുറമെ പാറമടകളിലും അനധികൃത ക്വാറികളിലുമുള്ള ജലാശയങ്ങളിലും മരണത്തിന്റെ സാധ്യത തള്ളിക്കളയാനാവില്ല.
ജലാശയങ്ങളെപ്പറ്റി സമഗ്രമായ അറിവില്ലാത്തതും ഇവയിലറങ്ങുന്നവര്ക്ക് നീന്തല്‍ അറിയാത്തതുമാണ് പലപ്പോഴും യുവാക്കളെ മരണത്തിലേക്കു തള്ളിയിടുന്നത്. മിക്കയിടത്തും രക്ഷകരായി സമീപവാസികള്‍ ഓടിയെത്തുമെങ്കിലും മുങ്ങിത്താഴ്ന്നവരെ കരക്കടുപ്പിക്കാന്‍ അഗ്നി രക്ഷാ സേനകളെത്തെണം അനധിതമായ മണലൂറ്റലുമൂലം മിക്ക ജലാശയങ്ങളിലും മരണക്കുഴികളുടെ എണ്ണം കൂടിവരികയാണ്. ജലാശയങ്ങളിലെ മരണക്കുഴികളെപ്പറ്റി ഇവിടെയെത്തുന്നവര്‍ ബോധവാന്മാരാകുകയും നീന്തലറിയാത്തവര്‍ ജലാശയങ്ങളിലിറങ്ങാതിരിക്കുകയും പോലുള്ള കാര്യങ്ങള്‍ പാലിക്കാത്തിടത്തോളം ജലാശയങ്ങളിലെ മുങ്ങി മരണത്തോത് വര്‍ധിക്കുമെന്നതില്‍ സംശയമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

താമസിക്കാന്‍ വേറെ ഇടം നോക്കണം; ഇറാന്റെ തിരിച്ചടിയില്‍ വീടുകള്‍ തകര്‍ന്ന് ഹോട്ടലുകളില്‍ അഭയം തേടിയ ഇസ്റാഈലികളെ ഒഴിപ്പിക്കാന്‍ ഹോട്ടലുടമകള്‍
International
• 34 minutes ago
യുഎഇയില്‍ കൈനിറയെ തൊഴിലവസരങ്ങള്‍; വരും വര്‍ഷങ്ങളില്‍ ഈ തൊഴില്‍ മേഖലയില്‍ വന്‍കുതിപ്പിന് സാധ്യത
uae
• an hour ago
അതിവേഗതയില്‍ വന്ന ട്രക്കിടിച്ചു, കാര്‍ കത്തി യു.എസില്‍ നാലംഗ ഇന്ത്യന്‍ കുടുംബത്തിന് ദാരുണാന്ത്യം; മരിച്ചത് അവധിക്കാലം ആഘോഷിക്കാനെത്തിയ ഹൈദരാബാദ് സ്വദേശികള്‍
National
• an hour ago
ചെങ്കടലില്‍ ബ്രിട്ടീഷ് ചരക്ക് കപ്പലിന് നേരെ ഹൂതി വിമതരുടെ ആക്രമണം; കപ്പല്‍ ജീവനക്കാരെ രക്ഷപ്പെടുത്തി യുഎഇ
uae
• an hour ago
ജിസിസി രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന റെയില്‍ പാതയ്ക്ക് അംഗീകാരം നല്കി ഖത്തര്‍ മന്ത്രിസഭ
qatar
• 2 hours ago
വ്യാജ തൊഴില്‍ വാര്‍ത്തകള്‍; ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്കി സപ്ലൈക്കോ
Kerala
• 2 hours ago
ജിസിസി രാജ്യങ്ങളില്‍ ഏറ്റവും കുറവ് ജീവിതച്ചെലവ് ഉള്ളത് ഈ രാജ്യത്തെന്ന് റിപ്പോര്‍ട്ട്
oman
• 3 hours ago
ഇസ്റാഈലിനെ ഞെട്ടിച്ച് വീണ്ടും ഹമാസ്; വടക്കന്‍ ഗസ്സയില്‍ ബോംബാക്രമണം, അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു, 14 പേര്‍ക്ക് പരുക്ക്
International
• 3 hours ago
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ശാരീരികബന്ധം; ജയിലിലായിരുന്ന ബ്രിട്ടീഷ് കൗമാരക്കാരനെ വിട്ടയച്ച് ദുബൈ
uae
• 3 hours ago
കമ്പനി തുണച്ചു; അഞ്ച് വര്‍ഷത്തിലേറെയായി സഊദി ജയിലില്‍ കഴിയുകയായിരുന്ന കുന്ദമംഗലം സ്വദേശി ഷാജു ജയില്‍മോചിതനായി
Saudi-arabia
• 4 hours ago
അല്‍ അന്‍സാരി എക്സ്ചേഞ്ച് പണിമുടക്കി; നാട്ടിലേക്ക് അയച്ച പണം എത്താന്‍ 48 മണിക്കൂറിലധികം വൈകിയെന്ന് യുഎഇയിലെ പ്രവാസികള്‍
uae
• 5 hours ago
തമിഴ്നാട്ടില്‍ സ്കൂള്‍ ബസില്‍ ട്രെയിന്‍ ഇടിച്ച് മൂന്ന് കുട്ടികള്‍ മരിച്ചു, നിരവധി വിദ്യാര്‍ഥികള്‍ക്ക് പരുക്ക് , ബസ് പൂര്‍ണമായും തകര്‍ന്നു
National
• 5 hours ago
പത്തനംതിട്ട പാറമട അപകടം: ശേഷിക്കുന്നയാള്‍ക്കായി തിരച്ചില്‍ തുടരുന്നു
Kerala
• 5 hours ago
സ്വകാര്യ ബസ് സമരം തുടങ്ങി, ദേശീയ പണിമുടക്ക് അര്‍ധ രാത്രി മുതല്‍; സംസ്ഥാനത്ത് ഇന്നും നാളെയും ജനജീവിതം സ്തംഭിക്കും
Kerala
• 6 hours ago
‘ഇന്ത്യയിലേക്ക് തിരിച്ചുപോ...’: അമേരിക്കക്കാരന്റെ വംശീയ പരാമർശങ്ങൾ; ശാന്തമായി പ്രതികരിച്ച് ഇന്ത്യൻ വംശജൻ
International
• 15 hours ago
കോഴിക്കോട് നടുറോഡിൽ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്; പൊലീസ് ലാത്തിവീശി
Kerala
• 16 hours ago
അസമിൽ 14-കാരിയുടെ ആത്മഹത്യ: അധ്യാപകനെതിരെ ഗുരുതര ആരോപണം, പോക്സോ നിയമപ്രകാരം അറസ്റ്റ്
National
• 16 hours ago
പുന്നപ്ര വടക്ക് പഞ്ചായത്ത് യോഗത്തിൽ സിപിഎം-കോൺഗ്രസ് സംഘർഷം; പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, കോൺഗ്രസ് അംഗം ആശുപത്രിയിൽ
Kerala
• 16 hours ago
'അദ്ദേഹം സമാധാനം കെട്ടിപ്പടുക്കുകയാണ്': ഡോണാള്‍ഡ് ട്രംപിനെ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിനായി നാമനിര്‍ദ്ദേശം ചെയ്തതായി ഇസ്റാഈല്‍ പ്രധാനമന്ത്രി; വൈറ്റ് ഹൗസിലെ ചര്‍ച്ചയില്‍ ഗസ്സ വെടിനിര്‍ത്തല്‍ കരാറും ചര്‍ച്ചയായി
International
• 6 hours ago
'ആ വാദം ശരിയല്ല'; ഓപ്പറേഷന് സിന്ദൂറിനിടെ ചൈന സഹായിച്ചെന്ന വാദം തള്ളി പാക് സൈനിക മേധാവി
International
• 7 hours ago
നെതന്യാഹു വൈറ്റ് ഹൗസിൽ; ലക്ഷ്യം ഗസ്സയിലെ വെടിനിര്‍ത്തല്‍, ഹമാസിനു സമ്മതമെന്നു ട്രംപ്
International
• 7 hours ago