HOME
DETAILS
MAL
കൊവിഡ് മാനദണ്ഡം ലംഘിച്ചു; കെ. സുരേന്ദ്രനെതിരേ കേസ്
backup
September 05 2020 | 03:09 AM
കോഴിക്കോട്: കൊവിഡ് മാനദണ്ഡം ലംഘിച്ച് സാമൂഹിക അകലം പാലിക്കാതെ കൂട്ടംകൂടിയതുമായി ബന്ധപ്പെട്ട് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനുള്‍പ്പെടെ കണ്ടാലറിയാവുന്ന 40 ഓളം പേര്‍ക്കെതിരേ കേസ്. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വ്യാഴാഴ്ച കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി.കെ സജീവന് കിഡ്സണ്‍ കോര്‍ണറില്‍ നടത്തിയ ഉപവാസസമരത്തെ തുടര്‍ന്നാണ് ടൗണ്‍ പൊലിസ് കേസെടുത്തത്.
കെ. സുരേന്ദ്രന് ഒന്നാംപ്രതിയാണ്. വി.കെ സജീവന്, പ്രകാശ്ബാബു എന്നിവരാണ് മറ്റു പ്രതികള്‍. കൊവിഡ് മാനദണ്ഡം ലംഘിച്ചതിന് വനിതാ ലീഗ് നേതാക്കള്‍ക്കും എസ്.എഫ്.ഐ പ്രവര്ത്തകര്ക്കുമെതിരേയും കേസെടുത്തതായി പൊലിസ് അറിയിച്ചു.
കോര്പറേഷന് ഓഫിസിലേക്കുനടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് വനിതാ ലീഗ് നേതാവ് പി. കുല്‍സു ഉള്‍പ്പെടെ പത്തോളം പേര്‍ക്കെതിരേ കേസെടുത്തത്. എസ്.എഫ്.ഐയുടെ ആദായനികുതി ഓഫിസിനുമുന്നിലെ പ്രതിഷേധത്തെ തുടര്‍ന്ന് കണ്ടാലറിയാവുന്ന 10 പേര്‍ക്കെതിരേയും ടൗണ്‍ പൊലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."