ഫ്രഞ്ച് കപ്പ് ഫൈനലില്‍ പി.എസ്.ജിക്ക് തോല്‍വി
പാരിസ്: ഫ്രഞ്ച് കപ്പിന്റെ ഫൈനലില്‍ പി.എസ്.ജിക്ക് തോല്‍വി. ഇന്നലെ നടന്ന മത്സരത്തില്‍ റെന്നസാണ് പി.എസ്.ജിയെ പരാജയപ്പെടുത്തി ഫ്രഞ്ച് കപ്പില്‍ മുത്തമിട്ടത്. നെയ്മര്‍, എംബാപ്പെ തുടങ്ങിയ വമ്പന്‍ താരനിരയുള്ള ടീമിനെ കളത്തിലിറക്കി ര@ണ്ടു ഗോളിനു മുന്നിലെത്തിയതിനു ശേഷമാണ് പി.എസ്.ജി തോറ്റത്. 13ാം മിനുട്ടില്‍ ബ്രസീല്‍ താരം ഡാനി ആല്‍വേസിന്റെ വകയായിരുന്നു പി.എസ്.ജിയുടെ ആദ്യ ഗോള്‍.
21ാം മിനുട്ടില്‍ നെയ്മറും പി.എസ്.ജിക്കായി ലക്ഷ്യം കണ്ടു. ഇതോടെ ആദ്യ പകുതിയില്‍ പി.എസ്.ജിക്ക് രണ്ട് ഗോളിന്റ ലീഡ് ലഭിച്ചു. 40ാം മിനുട്ടില്‍ പി.എസ്.ജിയുടെ പോസ്റ്റിലേക്ക് സെല്‍ഫ് ഗോള്‍ വീണതോടെ റെന്നസിന് ആശ്വാസമായി. 66ാം മിനുട്ടില്‍ എഡിസണ്‍ ആന്ദ്രെ റെന്നസിനായി സമനില ഗോള്‍ നേടി. ഇതോട മത്സരം അധിക സമയത്തേക്ക് നീണ്ടു. അധിക സമയത്തും സമനിലയില്‍ തുടര്‍ന്നതിനാല്‍ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലെത്തുകയായിരുന്നു. പെനാല്‍റ്റിയില്‍ 6-5 എന്ന സ്‌കോറിനായിരുന്നു റെന്നസ് കിരീടം സ്വന്തമാക്കിയത്.
മത്സരത്തില്‍ എന്‍കുങ്കു പാഴാക്കിയ കിക്കാണ് പി.എസ്.ജിയുടെ വിധിയെഴുതിയത്. ഇതോടെ ഈ സീസണില്‍ ഫ്രഞ്ച് ലീഗ് കിരീടം മാത്രമാണ് പി.എസ്.ജിക്കു സ്വന്തമാക്കാനായത്. ഏറെ നാളത്തെ പരുക്കില്‍നിന്ന് മുക്തനായി തന്റെ തിരിച്ചു വരവിലെ ആദ്യ ഫൈനലില്‍ തന്നെ ടീം തോറ്റത് നെയ്മര്‍ക്കു തിരിച്ചടിയായി. കളിയുടെ അവസാന നിമിഷം എംബാപ്പെ ചുവപ്പുകാര്‍ഡ് ക@ണ്ടു പുറത്തായതും പി.എസ്.ജിക്ക് നാണക്കേടായി.
ആരാധകനെ ഇടിച്ച് നെയ്മര്‍
കഴിഞ്ഞ ദിവസത്തെ ഫൈനലിന് ശേഷം ആരാധകന്റ മുഖത്തിടിച്ച നെയ്മര്‍ വിവാദത്തില്‍. പി.എസ്.ജി-റെന്നസ് ഫൈനലിന് ശേഷം മെഡല്‍ സ്വീകരിക്കാന്‍ സ്റ്റേജിലേക്ക് പോകുന്നതിനിടെയാണ് നെയ്മര്‍ ആരാധകന്റെ മുഖത്തിടിച്ചത്. താരങ്ങള്‍ സ്റ്റേജിലേക്ക് കയറി വരുന്നത് ഫോണില്‍ പകര്‍ത്തുകയായിരുന്ന ആരാധകന്റെ മുഖത്താണ് നെയ്മര്‍ ഇടിച്ചത്. ഇത് പിന്നീട് വിവാദമാവുകയും ചെയ്തു. നെയ്മര്‍ക്കൊപ്പം വരികയായിരുന്ന യുവതാരം മൂസ ദിയാബിയാണ് പ്രശ്‌നത്തില്‍ ഇടപെട്ട് അതു പരിഹരിച്ചത്. എന്നാല്‍ ആരാധകനെ ദേഹോപദ്രവം ഏല്‍പ്പിക്കാന്‍ നെയ്മര്‍ ശ്രമിച്ചുവെന്നാണ് യൂറോപ്യന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. സംഭവത്തില്‍ കൂടുതല്‍ വിശദമായ അന്വേഷണം വന്നാല്‍ നെയ്മര്‍ കുരുങ്ങിയേക്കാം. നിലവില്‍ തന്നെ യുവേഫ മൂന്നു മത്സരങ്ങളില്‍ താരത്തെ വിലക്കിയിരിക്കുകയാണ്. താരങ്ങള്‍ ആരാധകര ചീത്ത വിളിക്കുകയോ ദേഹോപദ്രവം എല്‍പ്പിക്കുകയോ ചെയ്താല്‍ അസോസിയേഷന്‍ നടപടി സ്വീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."