സൈബര്‍ ഇടങ്ങളില്‍ പൊങ്ങച്ചം: മോദിക്കും കേന്ദ്രസര്‍ക്കാരിനും തലവേദനയായി ഡിസ്‌ലൈക്ക് പ്രവാഹം
ന്യുഡല്‍ഹി: സൈബര്‍ ഇടങ്ങളില്‍ പൊങ്ങച്ചം പറയുന്ന മോദിക്കും ബി.ജെ.പി സര്‍ക്കാരിനും തലവേദനയായി മോദിയുടെ വിഡിയോകള്‍ക്കുള്ള ഡിസ്‌ലൈക്ക് പ്രവാഹം തുടരുന്നു. ഒരാഴ്ചയായി തുടരുന്ന ട്രന്‍ഡ് ഇന്നലെ നടന്ന ദേശീയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ട ഗവര്‍ണേഴ്‌സ് കോണ്‍ഫറന്‍സിന്റെ ഉദ്ഘാടന സമ്മേളനത്തിന്റെ ലൈവ് പ്രോഗ്രാമിലും ദൃശ്യമായി. വിഡിയോ 11000 പേര്‍ ലൈക്ക് ചെയ്തപ്പോള്‍ 12000 പേര്‍ ഡിസ് ലൈക്ക് ചെയ്തു.
ആഗസ്റ്റ് 30ന് മോദി നടത്തിയ മന്‍കീ ബാത്ത് മുതല്‍ തുടങ്ങിയ ഡിസ്‌ലൈക്ക് പ്രവാഹമാണ് പാര്‍ട്ടിക്ക് പൊല്ലാപ്പായത്. യൂട്യൂബ് ചാനലിലെ ഡിസ്‌ലൈക്ക്, കമന്റ് ഓപ്ഷന്‍ ഓഫാക്കി മുഖം രക്ഷിക്കാനാണ് ബി.ജെ.പിയുടെ ശ്രമിക്കുന്നത്.
ജെ.ഇ.ഇ, നീറ്റ് പരീക്ഷയുമായി മുന്നോട്ട് പോകാനുള്ള സര്‍ക്കാര്‍ തീരുമാനവും തുടര്‍ന്നുണ്ടായ വിവാദങ്ങളുമാണ് ഡിസ്‌ലൈക്ക് പ്രവാഹത്തിന്് പിന്നിലെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഞായറാഴ്ച്ച നടന്ന മന്‍ കീ ബാത്ത്, ചാനലിലെ ഏറ്റവും ഉയര്‍ന്ന ഡിസ്‌ലൈക്ക് ഏറ്റുവാങ്ങി റെക്കോര്‍ഡ് ഇട്ടിരുന്നു. പരീക്ഷ നീട്ടിവക്കുന്നതും തൊഴിലില്ലായ്മയെ കുറിച്ചും പരാമര്‍ശിക്കാതെ പ്രധാനമന്ത്രി ഒഴിഞ്ഞു മാറിയതാണ് യുവാക്കളെ ചൊടിപ്പിച്ചതെന്നാണ് വിലയിരുത്തല്‍.
കൊവിഡ് കാലത്തെ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളെ പരിചയപ്പെടുത്തിയുള്ള വിഡിയോയിലും ഡിസ്‌ലൈക്കുകള്‍ തന്നെ മുന്നിലെത്തി. യു.എസ് - ഇന്ത്യ സ്റ്റാട്രജിക്ക് ആന്‍ഡ് പാര്‍ട്ണര്‍ഷിപ് ഫോറത്തെ അഭിസംബോധന ചെയ്തുള്ള മോദിയുടെ പ്രസംഗത്തിനും ഡിസ്‌ലൈക്കുകള്‍ കുമിഞ്ഞ് കൂടി. ഇതോടെ ചാനലിന്റെ ലൈക്ക്, ഡിസ്‌ലൈക്ക് ഓപ്ഷന്‍ ഡിസേബിളാക്കി തടിയൂരുകയായരുന്നു ബി.ജെ.പി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."