മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ റിപ്പോര്‍ട്ട് തേടി
തിരുവനന്തപുരം: കണ്ണൂര്‍, കാസര്‍കോട് മണ്ഡലങ്ങളില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്തെന്ന പരാതിയില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ റിപ്പോര്‍ട്ട് തേടി.
കാസര്‍കോട്, കണ്ണൂര്‍ ജില്ലാ കലക്ടര്‍മാരോടാണ് റിപ്പോര്‍ട്ട് തേടിയത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം. ഇതുസംബന്ധിച്ച് ദൃശ്യമാധ്യമങ്ങളില്‍ വന്ന വാര്‍ത്ത ഗൗരവമുള്ളതാണ്. വെബ് കാമറ ദൃശ്യങ്ങള്‍ പരിശോധിക്കും. ക്രമക്കേടുണ്ടെങ്കില്‍ കര്‍ശന നടപടിയുണ്ടാകും.
പൊലിസ് ഉദ്യോഗസ്ഥരുടെ പോസ്റ്റല്‍ ബാലറ്റ് സംബന്ധിച്ച പരാതിയില്‍ കഴമ്പില്ല. അതാത് നോഡല്‍ ഓഫിസര്‍മാരാണ് പോസ്റ്റല്‍ വോട്ടുകള്‍ ശേഖരിക്കുന്നത്. ഇതില്‍ സുതാര്യത ഉറപ്പുവരുത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് നേരത്തെ നല്കിയ പരാതിയില്‍ അന്വേഷണം നടത്തിയിരുന്നുവെന്നും ടിക്കാറാം മീണ മാധ്യമങ്ങളോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."