HOME
DETAILS
MAL
അഴീക്കോട്ട് ഗാര്‍ഹിക കക്കൂസ് നിര്‍മാണത്തിന് തൊഴിലുറപ്പ് ഫണ്ട്
backup
July 22 2016 | 00:07 AM
അഴീക്കോട്: ഗ്രാമപഞ്ചായത്തില്‍ ഒ.ഡി.എഫ് പദ്ധതി പ്രകാരം ഗാര്‍ഹിക കക്കൂസുകള്‍ നിര്‍മിക്കുന്നതിന് പഞ്ചായത്ത് വിഹിതവും തൊഴിലുറപ്പ് പദ്ധതി വിഹിതവും ഉപയോഗപ്പെടുത്തും. ഗാര്‍ഹിക കക്കൂസുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് അഴീക്കോട് ഗ്രാമപഞ്ചായത്തുതല അവലോകനയോഗത്തിലാണ് തീരുമാനം. ഗുണഭോക്താക്കള്‍ക്ക് മോട്ടിവേഷന്‍ ക്ലാസും നല്കി. കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കുടുവന്‍ പത്മനാഭന് ഉദ്ഘാടനം ചെയ്തു. അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി പ്രസന്ന അധ്യക്ഷയായി. പഞ്ചായത്ത് അംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് ഭാരവാഹികള്‍, ചിറക്കല്‍, പാപ്പിനിശ്ശേരി, വളപട്ടണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ പങ്കെടുത്തു. ഫിഷറീസ് വകുപ്പിന്റെ അധിക വിഹിതം ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിനും തീരുമാനമായി. വി.കെ ദിലീപ് പദ്ധതി വിശദീകരണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."