ഇംഗ്ലണ്ട്- ആസ്‌ത്രേലിയ ആദ്യ ഏകദിനം ഇന്ന്
മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടും ആസ്‌ത്രേലിയയും തമ്മിലുള്ള ആദ്യ ഏകദിന മത്സരം ഇന്ന്. മൂന്ന് മത്സരങ്ങളടങ്ങുന്ന പരമ്പര മാഞ്ചസ്റ്ററിലാണ് അരങ്ങേറുന്നത്.
ടി20 പരമ്പര കൈവിട്ടതിന്റെ നിരാശയില്‍ ഇറങ്ങുന്ന ആസ്‌ത്രേലിയയുടെ ലക്ഷ്യം ഇനി ഏകദിന പരമ്പരയാണ്. നേരത്തേ നടന്ന ടി20 പരമ്പര 2-1ന് ആതിഥേയര്‍ സ്വന്തമാക്കിയിരുന്നു. ഇന്ന് വൈകിട്ട് 5.30നാണ് മത്സരം. സോണി സിക്‌സില്‍ തത്സമയം കാണാം.
ഇംഗ്ലണ്ട് നിരയില്‍ ജേസന്‍ റോയ് തിരിച്ചെത്തിയത് ടീമിന് ആശ്വാസമായി. ജോസ് ബട്ട്‌ലര്‍, ജോഫ്ര ആര്‍ച്ചര്‍, മാര്‍ക്‌വുഡ് എന്നിവരും അവസാന 14ല്‍ ഇടം നേടിയിട്ടുണ്ട്. ഈ വര്‍ഷം മാര്‍ച്ചിന് ശേഷമുള്ള ആസ്‌ത്രേലിയയുടെ ആദ്യ ഏകദിന പരമ്പരയാണിത്. അന്ന് ടീം ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തിയിരുന്നു. അതിന് മുന്‍പ് ഇന്ത്യയോട് 2-1നും ദക്ഷിണാഫ്രിക്കയോട് 3-0നും കീഴടങ്ങി. അതേസമയം, അയര്‍ലന്‍ഡിനെതിരായ ആദ്യ രണ്ടു മത്സരത്തില്‍ ജയിച്ച ശേഷം മൂന്നാം മത്സരത്തില്‍ പരാജയപ്പെട്ടാണ് വീണ്ടുമൊരു ഏകദിന പരമ്പരയ്ക്ക് ഇംഗ്ലണ്ട് ഇറങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."