പത്തു ദിവസത്തിനിടെ കൊവിഡ് ബാധിച്ചത് 551 ആരോഗ്യപ്രവര്‍ത്തകര്‍ക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്കയുയര്‍ത്തി ആരോഗ്യപ്രവര്‍ത്തകരുടെ രോഗബാധ. കഴിഞ്ഞ പത്തു ദിവസത്തിനിടെ കൊവിഡ് ബാധിച്ചത് 551 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ്. അതില്‍ 360ഉം കഴിഞ്ഞ അഞ്ചു ദിവസത്തിനിടെയാണ്.
സംസ്ഥാനത്ത് കൊവിഡ് മരണനിരക്കുയരുന്നത് ആശങ്കയുണ്ടാക്കുന്നതിനു പിന്നാലെയാണ് ആരോഗ്യവകുപ്പിന് വെല്ലുവിളിയായി കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം ബാധിക്കുന്നത്.
വരും ദിവസങ്ങളില്‍ കൊവിഡ് നിരക്കുയരുമെന്ന കണക്കുകൂട്ടലിനിടെ കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം ബാധിക്കുന്നത് കൊവിഡ് പ്രതിരോധത്തിനുതന്നെ കനത്ത തിരിച്ചടിയാകും.
ഇന്നലെ 72, ഒന്‍പതിന് 88, എട്ടിന് 89, ഏഴിന് 61, ആറിന് 50, അഞ്ചിന് 61, നാലിന് 34, മൂന്നിന് 40, രണ്ടിന് 36, ഒന്നിന് 20ഉം ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. ഇതില്‍ ഏറ്റവുമധികം ആരോഗ്യപ്രവര്‍ത്തകര്‍ രോഗബാധിതരായിരിക്കുന്നത് കണ്ണൂര്‍ ജില്ലയിലാണ് (161 പേര്‍). തൊട്ടുപിന്നില്‍ തിരുവനന്തപുരവും (133) എറണാകുളവും (59) തൃശൂരുമാണുള്ളത് (40).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."