HOME
DETAILS

പാര്‍ലമെന്റ് സമ്മേളനം അപ്രസക്തമാകരുത്

  
backup
September 13 2020 | 21:09 PM

parliment-887349-22020

 


രാജ്യം അതിസങ്കീര്‍ണമായ സാഹചര്യത്തിലൂടെ നീങ്ങുന്നതിനിടെയാണ് ഇന്ന് പാര്‍ലമെന്റ് സമ്മേളനം ചേരുന്നത്. കൊവിഡ് കാലത്തെ സമ്മേളനം ചരിത്രത്തില്‍ ഇടംനേടാന്‍ പോവുകയാണ്. അതിനിടയിലാണ് ഡല്‍ഹി വംശഹത്യാക്കേസില്‍ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ള നേതാക്കള്‍ക്കെതിരേ ഗൂഢാലോചനാക്കുറ്റം ചുമത്തി ഡല്‍ഹി പൊലിസും കേന്ദ്രസര്‍ക്കാരും സമ്മേളനത്തെ അപ്രസക്തമാക്കാന്‍ തുനിഞ്ഞിരിക്കുന്നത്. ഇത്തരം നടപടികള്‍ അപലപിക്കപ്പെടേണ്ടതാണ്.


രാജ്യത്തെ ഗുരുതരമായി ബാധിക്കുന്ന നിരവധി പ്രശ്‌നങ്ങള്‍ പ്രതിപക്ഷം സഭയില്‍ ഉന്നയിക്കുമ്പോള്‍ ഉത്തരം നല്‍കേണ്ട ബാധ്യതയില്‍ നിന്ന് ഒഴിഞ്ഞുമാറാനുള്ള സര്‍ക്കാരിന്റെ തന്ത്രമായിട്ട് വേണം ഈ കുറ്റാരോപണത്തെ കാണാന്‍. സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന പ്രതിപക്ഷത്തിന്റെ ചോദ്യങ്ങളില്‍ നിന്ന് തന്ത്രപൂര്‍വം ഒഴിഞ്ഞുമാറി വിഷയം മാറ്റുകയെന്നത് കേന്ദ്ര സര്‍ക്കാരിന്റെ സ്ഥിരം പരിപാടിയാണ്.


വര്‍ഷകാല സമ്മേളനത്തിന്റെ ആരംഭ ദിവസമായ ഇന്ന് സര്‍ക്കാരിനെ കാത്തുനില്‍ക്കുന്നത് ചൂടേറിയ നിരവധി പ്രശ്‌നങ്ങളാണ്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിലുണ്ടായ സര്‍ക്കാരിന്റെ പരാജയം ചൂടേറിയ വിഷയമായി ഉയര്‍ന്നുനില്‍ക്കുകയാണ്. അമേരിക്കയും ഇറ്റലിയും ബ്രസീലും ഫലപ്രദമായ പ്രതിരോധപ്രവര്‍ത്തനം നടത്തി കൊവിഡിന്റെ വ്യാപനം തടഞ്ഞപ്പോള്‍ ഇന്ത്യയില്‍ കിണ്ണത്തില്‍ മുട്ടി, ഗോ കൊറോണ എന്ന് അലറിവിളിക്കാനും ചാണക കേയ്ക്ക് ഉപയോഗിക്കാനും ഭരണാധികാരികള്‍ തന്നെ നേതൃത്വം നല്‍കിയത് ഇന്ത്യയെ മറ്റു രാഷ്ട്രങ്ങക്കിടയില്‍ പരിഹാസ്യമാക്കിയിരുന്നു.


ചൈന ലഡാക്കില്‍ ഇന്ത്യന്‍ മണ്ണ് കൈവശപ്പെടുത്തി നിലയുറപ്പിച്ചപ്പോള്‍ നമ്മുടെ ഒരിഞ്ചു ഭൂമിയും കൈയേറിയിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതും വിവാദമായി. ഇന്ത്യയുടെ ഭൂമി ചൈന കൈവശപ്പെടുത്തിയിട്ടില്ലെങ്കില്‍ പിന്നെ എന്തിനാണ് ഇരുരാഷ്ട്രങ്ങളിലെയും സൈനിക കമാന്‍ഡര്‍മാര്‍ നിരന്തരം ചര്‍ച്ച നടത്തിക്കൊണ്ടിക്കുന്നതെന്ന രാഹുല്‍ ഗാന്ധിയുടെ ചോദ്യത്തിന് ഇതുവരെ സര്‍ക്കാര്‍ മറുപടി നല്‍കിയിട്ടില്ല. ഗുരുതരമായിക്കൊണ്ടിരിക്കുന്ന രാജ്യത്തിന്റെ സാമ്പത്തിക തകര്‍ച്ചയ്ക്കുള്ള കാരണത്തിനും ഉത്തരം കണ്ടെത്താനാകാതെ ഉഴറുന്ന കേന്ദ്ര സര്‍ക്കാര്‍ ഈ വിഷയത്തിലുള്ള പ്രതിപക്ഷ ആക്രമണത്തിനും ഉത്തരം പറയാനാകാതെ പാര്‍ലമെന്റില്‍ പതറേണ്ടിവരും.


കര്‍ഷകരെ പട്ടിണിയിലേക്ക് തള്ളിയിടുന്ന മൂന്ന് ഓര്‍ഡിനന്‍സുകള്‍ക്കെതിരേ ഹരിയാനയിലും പഞ്ചാബിലും കര്‍ഷകപ്രക്ഷോഭം രൂക്ഷമായിക്കൊണ്ടിരിക്കെ പ്രസ്തുത ഓര്‍ഡിനന്‍സുകള്‍ ഈ പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. ഭക്ഷ്യധാന്യ സംഭരണത്തിന്റെ മിനിമം താങ്ങുവില ഇല്ലാതാക്കുന്നതും രാജ്യത്തിന്റെ കാര്‍ഷികമേഖലയെ സ്വകാര്യമേഖലയ്ക്ക് തീറെഴുതിക്കൊടുക്കാനും ഉദ്ദേശിച്ചുകൊണ്ടുള്ള അവശ്യസാധന (ഭേദഗതി) ഓര്‍ഡിനന്‍സ്, ഫാര്‍മേഴ്‌സ് (എംപവര്‍മെന്റ് ആന്‍ഡ് പ്രൊട്ടക്ഷന്‍) എഗ്രിമെന്റ് ഓണ്‍ പ്രൈസസ് അഷ്വുറന്‍സ് ആന്‍ഡ് ഫാം സര്‍വിസ് ഓര്‍ഡിനന്‍സ്, ഫാര്‍മേഴ്‌സ് പ്രൊഡ്യൂസ് ട്രേഡ് ആന്‍ഡ് കൊമേഴ്‌സ് ഓര്‍ഡിനന്‍സ് എന്നിവയാണ് നിയമമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നത്. ഇതിനെതിരേയാണ് കര്‍ഷകര്‍ ഇന്നുമുതല്‍ രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങുന്നത്. ഹരിയാനയിലും പഞ്ചാബിലും ആരംഭിച്ച പ്രക്ഷോഭം യു.പിയിലേക്കും മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിക്കാനിരിക്കുകയാണ്.


പൊള്ളുന്ന ഇത്തരം പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് പ്രതിപക്ഷ നേതാക്കള്‍ക്കെതിരേയുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഗൂഢാലോചനാക്കുറ്റം. ഡല്‍ഹി വംശഹത്യയില്‍ സീതാറാം യെച്ചൂരി, സ്വരാജ് അഭിയാന്‍ നേതാവ് യോഗേന്ദ്ര യാദവ്, സാമ്പത്തിക വിദഗ്ധന്‍ ജയന്തി ഘോഷ്, ഡല്‍ഹി സര്‍വകലാശാല പ്രൊഫസറും ആക്ടിവിസ്റ്റുമായ അപൂര്‍വാനന്ദ്, ഡോക്യുമെന്ററി നിര്‍മാതാവ് രാഹുല്‍ റോ എന്നിവര്‍ ഉള്‍പ്പെടെ എട്ടുപേര്‍ക്കെതിരേയാണ് ഡല്‍ഹി പൊലിസ് ഗൂഢാലോചനാക്കുറ്റം ചുമത്തിയിരിക്കുന്നത്. ഈ കുറ്റാരോപണം നിലനില്‍ക്കില്ലെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് കേന്ദ്രമന്ത്രി അമിത്ഷായുടെ നിയന്ത്രണത്തിലുള്ള ഡല്‍ഹി പൊലിസ് ഗൂഢാലോചനാക്കുറ്റം ചുമത്തിയിരിക്കുന്നത്. അടിയന്തരാവസ്ഥലേതുപോലെ സര്‍ക്കാരിന്റെ ഈ നിയമവിരുദ്ധ നീക്കത്തിനെതിരേയും പോരാടുമെന്ന് യെച്ചൂരി പ്രതികരിക്കുകയും കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ പിന്തുണയുമായി രംഗത്തിറങ്ങുകയും ചെയ്തിരിക്കുകയാണ്.


കൊവിഡിന്റെ മറവില്‍ രാജ്യവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ നീക്കങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ അത്തരം പ്രശ്‌നങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനും ചര്‍ച്ചയെ യെച്ചൂരിയിലേക്ക് വഴിതിരിച്ചുവിടാനും നടത്തുന്ന നീക്കമായിട്ടുവേണം ഗൂഢാലോചനാക്കുറ്റത്തെ കാണാന്‍.
കഴിഞ്ഞ ഫെബ്രുവരിയില്‍ ഡല്‍ഹിയില്‍ അരങ്ങേറിയ വംശഹത്യയുടെ യഥാര്‍ഥ ഗൂഢാലോചനക്കാര്‍ കപില്‍ മിശ്രയും കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറുമാണെന്ന് കുട്ടികള്‍ക്കുപോലും അറിയാവുന്ന വസ്തുതയാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരേ ഷഹീന്‍ബാഗില്‍ നടന്ന സമരം രാജ്യത്തെയും ബി.ജെ.പിയെയും പിടിച്ചുലയ്ക്കുകയായിരുന്നു. അതിനാല്‍ ഏതുവിധേന%E



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൂന്നാറിലെ യുവാവിന്റെ മരണം കൊലപാതകം; സഹോദരന്‍ അറസ്റ്റില്‍

Kerala
  •  15 days ago
No Image

എറണാകുളത്ത് വിനോദയാത്രയ്‌ക്കെത്തിയ സ്‌പെഷ്യല്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ

Kerala
  •  15 days ago
No Image

ഇപി-ഡിസി പുസ്തക വിവാദം; വീണ്ടും അന്വേഷണം നടത്താന്‍ ഉത്തരവിട്ട് ഡിജിപി

Kerala
  •  15 days ago
No Image

കറന്റ് അഫയേഴ്സ്-11-27-2024

PSC/UPSC
  •  15 days ago
No Image

വാളയാർ പൊലിസ് സ്റ്റേഷനിലെ കസ്റ്റഡി വാഹനത്തിന് തീവെച്ചു, ഒരാള്‍ പിടിയില്‍

Kerala
  •  15 days ago
No Image

സംഭല്‍ വെടിവയ്പ്പ്: ഇരകള്‍ക്ക് പൊലിസിന്റെ ഭീഷണി, വെള്ളപേപ്പറില്‍ ഒപ്പുവയ്ക്കാന്‍ നിര്‍ബന്ധിപ്പിക്കുന്നു; അടിമുടി ദുരൂഹത

National
  •  15 days ago
No Image

വീട്ടിൽ ലഹരിമരുന്ന് പരിശോധനക്കെത്തിയ പൊലിസ് മകനെ കസ്റ്റഡിയിലെടുക്കുന്നത് തടഞ്ഞ വീട്ടമ്മയെ മർദിച്ചെന്ന് പരാതി

Kerala
  •  15 days ago
No Image

പാസ്‌പോര്‍ട്ടില്‍ പങ്കാളിയുടെ പേരുചേര്‍ക്കാനും ഒഴിവാക്കാനും ഇനി പുതിയ നിയമം; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ...

National
  •  15 days ago
No Image

കേരളത്തിലെ വിദ്യാഭ്യാസ-തൊഴില്‍ മേഖലയെ ഗവര്‍ണര്‍ പരിഹസിക്കുന്നു; വിസി നിയമനത്തിനെതിരെ വിമര്‍ശനവുമായി സിപിഎം

Kerala
  •  15 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; ഫൈനലിലെ മൂന്നാം ​മത്സരത്തിൽ ​ഗുകേഷിന് ജയം

Others
  •  15 days ago