ഉമര്‍ ഖാലിദ് 10 ദിവസത്തെ പൊലിസ് കസ്റ്റഡിയില്‍; ഉമറിന് പിന്തുണയുമായി പ്രമുഖര്‍
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സംഘ്പരിവാര ശക്തികള്‍ നടപ്പാക്കിയ വംശഹത്യുടെ പേരില്‍ മുന്‍ ജെ.എന്‍.യു വിദ്യാര്‍ഥി ഉമര്‍ ഖാലിദിനെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത നടപടിക്കെതിരേ രാഷ്ട്രീയ, സാസംസ്‌കാരിക രംഗത്തെ പ്രമുഖര്‍. അതിനിടെ ഉമര്‍ഖാലിദിനെ ഡല്‍ഹി കോടതി 10 ദിവസത്തെ പൊലിസ് കസ്റ്റഡിയില്‍ വിട്ടു.
നടന്‍ പ്രകാശ് രാജ്, നടി സ്വര ഭാസ്‌കര്‍, ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി, മുന്‍ ഐ.എ.എസ് ഓഫിസര്‍ കണ്ണന്‍ ഗോപിനാഥന്‍, ഹര്‍ഷ്മന്ദര്‍ തുടങ്ങിയവരാണ് ഉമര്‍ ഖാലിദിനെ വിട്ടയക്കമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയത്. ഈ മനുഷ്യ വേട്ടക്കെതിരേ ഇപ്പോള്‍ നമ്മള്‍ ശബ്ദമുയര്‍ത്തിയില്ലെങ്കില്‍ വരും നാളുകളില്‍ ലജ്ജിക്കേണ്ടിവരുമെന്നായിരുന്നു പ്രകാശ് രാജിന്റെ പ്രതികരണം.
സമാധാനപരമായി പ്രതിഷേധിക്കാന്‍ തെരുവിലിറങ്ങിയത് ജനാധിപത്യത്തില്‍ എന്നുമുതലാണ് കുറ്റമായതെന്നും സ്റ്റാന്‍ഡ്‌വിത് ഉമര്‍ഖാലിദ് എന്ന ഹാഷ് ടാഗ് പങ്കുവച്ചു പ്രകാശ് രാജ് ചോദിച്ചു. കുറ്റകൃത്യമല്ല മതമാണ് ഇന്ത്യയില്‍ ഒരാള്‍ ജയിലില്‍ കിടക്കണോ പുറത്തു ജീവിക്കണോ എന്ന് തീരുമാനിക്കുന്നതെന്ന് മെഹബൂബ മുഫ്തി പ്രതികരിച്ചു.
ജെ.എന്‍.യുവിദ്യാര്‍ഥി ആയിരുന്ന ഉമര്‍ ഖാലിദിനെ കലാപത്തിന് ഗൂഢാലോചന നടത്തിയെന്ന ആരോപിച്ച് ഞായറാഴ്ചയാണ് പൊലിസ് അറസ്റ്റ് ചെയ്തത്.
ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കുന്നത് കുറ്റകൃത്യമായി മാറി: ഐഷ ഘോഷ്
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കലാപത്തിന് ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് മുന്‍ ജെ.എന്‍.യു വിദ്യാര്‍ഥി ഉമര്‍ ഖാലിദിനെ അറസ്റ്റ് ചെയ്ത നടപടിക്കെതിരേ ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് ഐഷ ഘോഷ്.
ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കുന്നത് നമ്മുടെ രാജ്യത്ത് ഔദ്യോഗികമായി കുറ്റകൃത്യമായി മാറിയിരിക്കുന്നു എന്ന് ഐഷ വിമര്‍ശിച്ചു.
ഡല്‍ഹി പൊലിസ് കെട്ടുകഥകാളാണ് അവതരിപ്പിക്കുന്നതെന്നും ബി.ജെ.പി മന്ത്രിമാരും വിദ്വേഷികളായ കപില്‍ മിശ്രയും അനുരാഗ് താക്കൂറും ഒഴികെ എല്ലാവരെയും പൊലിസ് തടവിലാക്കുമെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."