കാട്ടാന ആക്രമണം പ്രതിരോധിക്കാന്‍ റബര്‍ ബുള്ളറ്റിന്റെ ഉപയോഗം; ഉചിത തീരുമാനമെടുക്കണമെന്ന് കലക്ടര്‍
പാലക്കാട് : കാട്ടാന ആക്രണം പ്രതിരോധിക്കാന്‍ റബര്‍ ബുള്ളറ്റിന്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച് ഫോറസ്റ്റ് ടെറിറ്ററി ചീഫ് കണസര്‍വേറ്ററുമായി ബന്ധപ്പെട്ട് ഉചിതമായ തീരുമാനം കൈകൊള്ളാന്‍ പാലക്കാട് ഡി.എഫ്.ഒയ്ക്ക്് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. ഇതുമായി ബന്ധപ്പെട്ട് ആവശ്യമെങ്കില്‍ സഹായ-സഹകരണങ്ങള്‍ ഉണ്ടാകുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
വനംമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ റബര്‍ ബുള്ളറ്റിന്‍ ഉപയോഗപ്പെടുത്താമെന്ന തീരുമാനം വനംവകുപ്പ് നടപ്പാക്കേണ്ടതുണ്ടെന്ന് യോഗം നിര്‍ദേശിച്ചു. വി.എസ് അച്യുതാനന്ദന്‍ എം.എല്‍.എയുടെ പേഴ്്‌സനല്‍ അസിസ്റ്റന്റ് എന്‍.അനില്‍ കുമാര്‍ മലമ്പുഴ മണ്ഡലത്തില്‍ ഈയിടെ ഏഴ് മരണം കാട്ടാന ആക്രമണത്തെ തുടര്‍ന്നുണ്ടായതായി യോഗത്തില്‍ അറിയിച്ചു. കൂടാതെ ആറങ്ങോട്ട് കുളമ്പില്‍ ഇപ്പോഴും ആറ് കാട്ടാനകള്‍ നിലകൊള്ളുന്നുണ്ട്. പുറമെ പുതുശ്ശേരി, ധോണി, മുണ്ടൂര്‍ എന്നിവിടങ്ങളിലാണ് പ്രശ്‌നം രൂക്ഷമായി തുടരുന്നുണ്ട്. പ്രതിരോധത്തിന് റബര്‍ ബുള്ളറ്റിന്‍ ഉപയോഗിക്കുന്നതിന് പുറമെ പ്രദേശവാസികളുടെ സഹകരണവും ഉറപ്പാക്കണമെന്ന് കെ.കൃഷ്്ണന്‍ കുട്ടി, കെ.വി വിജയദാസ് എം.എല്‍.എമാര്‍ വ്യക്തമാക്കി. പട്ടാമ്പി ഭാഗത്ത് ഉള്‍പ്പെടെ നടക്കുന്ന അനധികൃത മണലെടുപ്പ് രൂക്ഷമാകുന്ന സാഹചര്യം തടയാന്‍ പൊലീസ്, ജനപ്രതിനിധികള്‍ എന്നിവരെ ഉള്‍പ്പെടുത്തി വില്ലേജ് തല സമിതി രൂപീകരിച്ച് നിരീക്ഷിക്കുമെന്ന് ജില്ലാ കലക്ടര്‍ യോഗത്തില്‍ വ്യക്തമാക്കി. സാമൂഹ്യക്ഷേമപെന്‍ഷന്‍ വിതരണത്തിന് അനര്‍ഹര്‍ കടന്നുകൂടുന്നതും തെറ്റായ വിവരം നല്‍കുന്നതുമായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുമെന്ന്് ഇതുമായി ബന്ധപ്പെട്ട എം.എല്‍.എമാരുടെ ചോദ്യങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ മറുപടി നല്‍കി.
കലക്ടറേറ്റ് സമ്മേളനഹാളില്‍ നടന്ന യോഗത്തില്‍ മറ്റ് എം.എല്‍.എമാരായ കെ.ബാബു, മുഹമ്മദ് മുഹസിന്‍, സബ്കലക്ടര്‍ ജെറോമിക് ജോര്‍ജ്ജ്, എം.ഡി.എം ടി.വിജയന്‍, പ്ലാനിങ് ഓഫീസര്‍ എലിയാമ്മ നൈാന്‍, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയുടെ പ്രതിനിധി പി.ഇ.എ അബ്ദുള്‍ സലാം എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."