HOME
DETAILS

മംഗലാപുരത്തുനിന്ന് കൊച്ചിയിലെത്തിച്ച പിഞ്ചുകുഞ്ഞ് അടുത്ത ആഴ്ച ആശുപത്രി വിടും

  
Web Desk
May 05 2019 | 21:05 PM

%e0%b4%ae%e0%b4%82%e0%b4%97%e0%b4%b2%e0%b4%be%e0%b4%aa%e0%b5%81%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%95%e0%b5%8a%e0%b4%9a%e0%b5%8d


കൊച്ചി: ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് മംഗലാപുരത്തുനിന്നും എറണാകുളം അമൃതാ ആശുപത്രിയില്‍ എത്തിച്ച പിഞ്ചുകുഞ്ഞ് സുഖം പ്രാപിക്കുന്നു.
ഇപ്പോള്‍ ഒരുമാസം പ്രായമായ കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ മാസം 15നാണ് മംഗലാപുരം സ്വദേശികളായ സാനിയാ- മിത്താഹ് ദമ്പതികളുടെ 15 ദിവസം പ്രായമായ കുഞ്ഞിനെ ആശുപത്രിയിലെത്തിക്കുന്നത്. കുട്ടിയെ മംഗലാപുരത്തുനിന്നും തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ റോഡ്മാര്‍ഗം കൊണ്ടുപോകുന്നതിനിടയില്‍ ആരോഗ്യ മന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ എത്തിച്ച കുട്ടിക്ക് അതി സങ്കീര്‍ണമായ ശസ്ത്രക്രിയയാണ് നടത്തിയത്. കാര്‍ഡിയോ പള്‍മണറി ബൈപ്പാസ് ശസ്ത്രക്രിയയിലൂടെ കുട്ടിയുടെ ഹൃദയ വാല്‍വിന്റെ സങ്കോചം ശരിയാക്കുകയും, ഹൃദയത്തിന്റെ ദ്വാരം അടക്കുകയും, ഹൃദയത്തിന്റെ മഹാധമനിയുടെ കേടുപാടുകള്‍ തിരുത്തുകയും ചെയ്തിരുന്നു. കുട്ടി കൃത്യമായി മുലപ്പാല്‍ കുടിക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ഐ.സി.യുവില്‍ നിന്നും കുട്ടിയെ മുറിയിലേക്ക് മാറ്റിയിട്ടുണ്ട്. എന്നാല്‍ പുറത്തുനിന്നും ആരെയും കുട്ടിയെ കാണാന്‍ അനുവദിക്കില്ല.
കുട്ടിയുടെ മാതാപിതാക്കളുടെ നിര്‍ദേശ പ്രകാരവും കുട്ടിയുടെ ആരോഗ്യനില മാനിച്ചുമാണ് സന്ദര്‍ശകരെ അനുവദിക്കാത്തതെന്നും അധികൃതര്‍ അറിയിച്ചു. കുഞ്ഞുമായി അടുത്തയാഴ്ച വീട്ടില്‍പോകാന്‍ കഴിയുമെന്ന സന്തോഷത്തിലാണ് മാതാപിതാക്കള്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഹമാസ് കമാൻഡർ ഉൾപ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 39 പേർ

International
  •  4 hours ago
No Image

ഗയയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ അടിപിടി; അധ്യാപകനെ രക്ഷിതാക്കൾ മർദിച്ചു, സ്കൂൾ യുദ്ധക്കളമായി

National
  •  4 hours ago
No Image

കോഴിക്കോട്; കാട്ടുപഴം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ

Kerala
  •  4 hours ago
No Image

19 വർഷം പോലീസിനെ വെട്ടിച്ച് ഒളിവിൽ; തങ്കമണിയിലെ ബിനീത ഒടുവിൽ പിടിയിൽ

Kerala
  •  5 hours ago
No Image

സേവാഭാരതിയുടെ പരിപാടിയിൽ ഉദ്ഘാടകനായി കോഴിക്കോട് സർവകലാശാല വി.സി

Kerala
  •  5 hours ago
No Image

കത്തിച്ച് കുഴിച്ചിട്ടത് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനേകം മൃതദേഹങ്ങൾ; കർണാടകയിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 11 വർഷത്തെ ഒളിവിന് ശേഷം

National
  •  5 hours ago
No Image

ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി

National
  •  6 hours ago
No Image

സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  6 hours ago
No Image

ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ

International
  •  6 hours ago
No Image

പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല

Kerala
  •  7 hours ago