ഡാറ്റ ഇല്ലെന്നു പറയണ്ട, ലോക്ക്ഡൗണിനിടെ മരിച്ച അതിഥി തൊഴിലാളികളുടെ വിവരങ്ങളിതാ
ന്യൂഡല്‍ഹി: ലോക്ക്ഡൗണിനിടെ മരിച്ച അതിഥി തൊഴിലാളികളുടെ വിവരങ്ങളുമായി ഇന്ത്യാടുഡേ. മരിച്ച തൊഴിലാളികളുടെ ഡാറ്റ ഇേെല്ലാന്നും അതിനാല്‍ നഷ്ടപരിഹാരത്തെ കുറിച്ച ചോദ്യമുയരുന്നില്ലെന്നുമുള്ള കേന്ദ്ര നിലപാടിനെതിരെ പ്രതിഷേധം രൂക്ഷമാകുന്നതിനിടെയാണ് വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നത്.
മെയ് 28ന് തങ്ങള്‍ മരിച്ച 238 അതിഥി തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതില്‍ 173 പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പേര്, ലിംഗം, പ്രായം, മരിചത്ച സ്ഥലം, ജോലി, ഉറവിടസ്ഥാനം, എത്തേണ്ടിയിരുന്ന സ്ഥലം, യാത്രയുടെ രൂപം, മരണ കാരണം, പിന്നിട്ട ദൂരം തുടങ്ങിയ വിവരങ്ങളെല്ലാം ശേഖരിച്ചിട്ടുണ്ട്.

കാച്ചു തീ, വാഹനാപകടം, ഹൃദയാഘാതം, ചോര ചര്‍ദ്ദിക്കുക, നെഞ്ചു വേദന, കുഴിയില്‍ വീണ് ശ്വാസം മുട്ടി, മഞ്ഞില്‍ പുതഞ്ഞ, വയറുവേദന, ശ്വാസസംബന്ധമായ പ്രയാസങ്ങള്‍, വിശപ്പ്, തളര്‍ച്ച,നിര്‍ജ്ജലീകരണം, അതിയായ ക്ഷീണം, അവയവങ്ങളുടെ പരാജയം, പാമ്പുകടി തുടങ്ങിയവയാണ് മരണകാരണങ്ങളായി പറയുന്നത്.
ലഭിച്ച കണക്കനുസരിച്ച് ഉത്തര്‍പ്രദേശില്‍ നിന്നുള്ള തൊഴിലാളികളാണ് മരിച്ചവരില്‍ ഭൂരിഭാഗവും. കുറഞ്ഞത് 99 പേര്‍. പിന്നാലെ മധ്യപ്രദേശ്(34), മഹാരാഷ്ട്ര(31),,ബിഹാര്‍(23) എന്നിങ്ങനെയാണ് കണക്ക്.

മാധ്യമങ്ങളില്‍വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയതാണ് കണക്കുകള്‍. അതിനാല്‍ തന്നെ ഇത് സമഗ്രമെന്ന് അവകാശപ്പെടാനാവില്ല. റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതോ തങ്ങളുടെ ശ്രദ്ധയില്‍ പെടാത്തതോ ആയ നിരവധി മരണങ്ങള്‍ ഇനിമുണ്ടാവാം എന്നും ഇന്ത്യാടുഡേയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
മാര്‍ച്ച് 24 രാത്രി എട്ടുണിക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്പൂര്‍ണ ലോക്കഡൗണ്‍ പ്രഖ്യാപിക്കുന്നത്. വെറും നാലുമണിക്കൂര്‍ നേരത്തെ സമയമാണ് ജനങ്ങള്‍ക്ക് ലോക്ക ഡൗണിന് മുമ്പ് കേന്ദ്രം നല്‍കിയത്. രാജ്യത്ത് കൊവിഡ് ഇത്രയേറെ രൂക്ഷമാകാനുള്ള ഒരു കാരണം യാതൊരു പ്ലാനിങ്ങുമില്ലാതെ പ്രഖ്യാപിച്ച ലോക്കഡൗണാണെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
Migrant workers' deaths: Govt says it has no data. But didn't people die? Here is a list
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."