HOME
DETAILS

കേരള സ്റ്റോറി 2 പ്രദര്‍ശിപ്പിക്കാം; സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്റ്റേ

  
Web Desk
February 27, 2026 | 10:58 AM

kerala-story-2-screening-allowed-stay-on-single-bench-order

കൊച്ചി: ദ കേരള സ്റ്റോറി 2 പ്രദര്‍ശിപ്പിക്കാന്‍ കോടതി അനുമതി. സിനിമയുടെ പ്രദര്‍ശനാനുമതി തടഞ്ഞ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവിനെതിരായ അപ്പീലിലാണ് സിനിമ റിലീസ് ചെയ്യാന്‍ അനുമതി നല്‍കിയത്.

സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് നിര്‍മാതാക്കള്‍ നല്‍കിയ ഹരജിയില്‍ ഇന്നലെ രാത്രിയില്‍ അടിയന്തര വാദം കേട്ടിരുന്നു. രാത്രി 7.30നാണ് ഡിവിഷന്‍ ബെഞ്ച് അപ്പീല്‍ പരിഗണിച്ചത്. ജസ്റ്റിസുമാരായ ശുശ്രുത് അരവിന്ദ് ധര്‍മ്മാധികാരി, പിവി ബാലകൃഷ്ണന്‍ എന്നിവരുടെ ബെഞ്ചാണ് അപ്പീല്‍ പരിഗണിച്ചത്. ടീസറും ട്രെയിലറും ചിത്രത്തിന്റെ ഭാഗമല്ലെന്ന നിര്‍മാതാക്കളുടെ വാദം അംഗീകരിച്ചുകൊണ്ടാണ് കോടതി ഉത്തരവ്

നേരത്തെ 15 ദിവസത്തേക്കാണ് കോടതി സിനിമയുടെ റിലീസ് തടഞ്ഞത്. കേരള സ്റ്റോറി 2 ന് പ്രദര്‍ശനാനുമതി നല്‍കരുതെന്നും സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹരജിയിലായിരുന്നു ഹൈക്കോടതിയുടെ നടപടി.

സാമൂഹിക വിപത്തിനെ തുറന്നു കാട്ടുന്നതാണ് ചിത്രമെന്നും അതിന്റെ പേരില്‍ ഏതെങ്കിലും മതത്തെ മോശമായി കണക്കാക്കാനാവില്ലെന്നും കേരളത്തില്‍ ഒരു മതത്തിലെ കുറച്ചു പേര്‍ നടത്തുന്ന സാമൂഹിക വിപത്തിനെയാണ് ചിത്രത്തിന്റെ ഒന്നാം ഭാഗത്ത് കാണിച്ചത്. ഇപ്പോള്‍ മധ്യപ്രദേശിലേക്കും രാജസ്ഥാനിലേക്കും ഇത് വ്യാപിച്ചു എന്നാണ് രണ്ടാം ഭാഗത്ത് കാണിക്കുന്നതെന്നും നിര്‍മാതാക്കള്‍ കോടതിയില്‍ പറഞ്ഞു.

'കേരള സ്റ്റോറി 2' എന്ന ടൈറ്റിലില്‍ വാസ്തവവിരുദ്ധത ഉണ്ടെന്ന് കോടതി നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. സിനിമ യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണെന്നു പറയുന്നത് ശരിയല്ലെന്നും കേരളത്തിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നും ഹൈക്കോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

 

The screening of The Kerala Story 2 has been allowed after a stay was granted on the earlier order issued by a single bench of the Kerala High Court. The development comes amid legal proceedings surrounding the film’s release and exhibition.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

The Muslim Scientist Who Soared Before the Wright Brothers: Who is Abbas ibn Firnas?

International
  •  8 days ago
No Image

എഫ്.സി.ആർ.എ ഭേദഗതി: കേന്ദ്രത്തിന്റേത് ന്യൂനപക്ഷവിരുദ്ധ അജണ്ട; മോദിക്ക് കത്തയച്ച് കെ.സി. വേണുഗോപാൽ

National
  •  8 days ago
No Image

തെരഞ്ഞെടുപ്പ് റെയ്ഡ്: അഞ്ച് സംസ്ഥാനങ്ങളിൽ നിന്നായി പിടിച്ചെടുത്തത് 650 കോടി; കേരളത്തിൽ 58 കോടി

National
  •  8 days ago
No Image

ഗള്‍ഫ് സംഘര്‍ഷം; ജെ.ഇ.ഇ പരീക്ഷാ കേന്ദ്രങ്ങളില്‍ മാറ്റം

bahrain
  •  8 days ago
No Image

തെരഞ്ഞെടുപ്പിൽ ബിജെപി ഒരു സീറ്റുപോലും പിടിക്കില്ല; വമ്പിച്ച ഭൂരിപക്ഷത്തിൽ എൽഡിഎഫ് അധികാരത്തിലെത്തും; എംവി ​ഗോവിന്ദൻ

Kerala
  •  8 days ago
No Image

വയനാട് കമ്പളക്കാട് പുലയെ കണ്ടതായി നാട്ടുകാര്‍; വനം വകുപ്പ് പരിശോധന നടത്തുന്നു 

Kerala
  •  8 days ago
No Image

കൈകൊട്ടിക്കളി ടീമില്‍ അംഗമായ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതി; ടീം കോര്‍ഡിനേറ്റര്‍ക്കും മകനുമെതിരെ കേസെടുത്ത് പൊലിസ് 

Kerala
  •  8 days ago
No Image

അരുവിക്കരയിൽ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് അടിച്ച് തകർത്തു; സ്ത്രീകളടക്കം നാല് പ്രവർത്തകർക്ക് പരുക്ക്

Kerala
  •  8 days ago
No Image

പൊലിസിന്റെയും പ്രോസിക്യൂഷന്റെയും ദയനീയ വീഴ്ച; ചാലിയാർ പുഴയിൽ ജീവനൊടുക്കിയ പെൺകുട്ടിക്ക് നീതി ലഭിച്ചില്ല; മലപ്പുറം പോക്സോ കേസിൽ കരാട്ടെ പരിശീലകനെ കോടതി വെറുതെ വിട്ടു

Kerala
  •  8 days ago
No Image

കോഴിക്കോട് പുതുപ്പാടിയിൽ യൂത്ത് കോൺഗ്രസ് നേതാക്കൾ തമ്മിൽ സംഘർഷം; വൈസ് പ്രസിഡന്റിന്റെ തലക്ക് പരിക്കേറ്റു

Kerala
  •  8 days ago