വൈദ്യുതി മുടങ്ങി; വെന്റിലേറ്ററിലായിരുന്ന മൂന്ന് രോഗികള്‍ മരിച്ചു
മധുര: വൈദ്യുതി നിലച്ചതോടെ വെന്റിലേറ്റര്‍ സഹായത്തോടെ ജീവന് നിലനിര്‍ത്തിയിരുന്ന മൂന്ന് രോഗികള്‍ മരിച്ചു.
മധുരക്കടുത്ത് മേലൂര്‍ സ്വദേശി മല്ലിക(55), ഡിണ്ടിഗല്‍ ഒറ്റന്ചത്തിരം സ്വദേശിനി പളനിയമ്മാള്‍(60), വിരുതുനഗര്‍ ശ്രീവല്ലിപുത്തൂര്‍ സ്വദേശി രവീന്ദ്രന്(52) എന്നിവരാണ് മരിച്ചത്.
തമിഴ്നാട്ടിലെ മധുര സര്‍ക്കാര്‍ ആശുപത്രിയിലാണ് വൈദ്യുതി തടസപ്പെട്ടതിനെതുടര്‍ന്ന് രോഗികള്‍ മരിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച്, മരിച്ച രോഗിയുടെ ബന്ധു ആശുപത്രിയില്‍ ധര്‍ണ നടത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
വെന്റിലേറ്റര്‍ സഹായത്തോടെ ജീവന് നിലനിര്‍ത്തിയ അഞ്ചുപേരില്‍ മൂന്നുപേര്‍ മരിക്കുകയും രണ്ടുപേര്‍ ജീവനുവേണ്ടി പോരടിക്കുകയാണെന്നും നാട്ടുകാര്‍ ആരോപിച്ചു. ഏതാണ്ട് രണ്ടര മണിക്കൂര്‍ നേരമാണ് ആശുപത്രിയില്‍ വൈദ്യുതി മുടങ്ങിയത്.
കനത്ത മഴയും ഇടിയും കാറ്റും കാരണമാണ് മധുര നഗരത്തില്‍ വൈദ്യുതി മുടങ്ങിയതെന്ന് അധികൃതര്‍ പറഞ്ഞു.
അടിയന്തിര വാര്‍ഡില്‍ 15 ബെഡുകളാണ് ഉള്ളത്. വൈദ്യുതി മുടങ്ങിയതിനെ തുടര്‍ന്ന് മൂന്ന് രോഗികള്‍ മരിച്ച വാര്‍ത്ത പുറത്തുവന്നതോടെ ബന്ധുക്കളും നാട്ടുകാരും അടക്കം നൂറുകണക്കിന് ആളുകളാണ് ആശുപത്രിയില്‍ പ്രതിഷേധവുമായി എത്തിയത്.
അതേസമയം രോഗികളുടെ മരണത്തിന് കാരണം വൈദ്യുതി മുടങ്ങിയതിനെ തുടര്‍ന്ന് വെന്റിലേറ്റര്‍ പ്രവര്‍ത്തന രഹിതമായതുകൊണ്ടല്ലെന്നും ഇവരുടെത് സ്വാഭാവിക മരണമാണെന്നും ആശുപത്രി ഡീന്‍ ഡോ. വനിതാ മണിയും റസിഡന്റ് മെഡിക്കല്‍ ഓഫിസര്‍ ഡോ. ശ്രീലതയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."