HOME
DETAILS
MAL
വസ്ത്ര ഗോഡൗണില്‍ തീപ്പിടുത്തം: അഞ്ച് തൊഴിലാളികള്‍ മരിച്ചു
backup
May 09 2019 | 15:05 PM
പൂനെ: മഹാരാഷ്ട്രയിലെ പൂനെ ജില്ലയിലെ വസ്ത്ര ഗോഡൗണിലുണ്ടായ തീപിടുത്തത്തില്‍ അഞ്ച് തൊഴിലാളികള്‍ മരിച്ചു.
ഇന്നലെ രാവിലെ അഞ്ചോടെയാണ് ഗോഡൗണില്‍ തീപിടിത്തമുണ്ടായത്. ഈ സമയം ഗോഡൗണിന് മുകളിലുള്ള മുറിയില്‍ തൊഴിലാളികള്‍ ഉറക്കത്തിലായിരുന്നു.
നാല് അഗ്നിശമനസേനാ യൂനിറ്റുകള്‍ എത്തിയാണ് തീകെടുത്തിയത്. അപകടത്തില്‍ പൊള്ളലേറ്റ തൊഴിലാളികളെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചു. തീപിടിത്തത്തിന് കാരണം എന്താണെന്ന് വ്യക്തമാല്ലെന്ന് പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."