HOME
DETAILS
MAL
'മില്‍മ' ഉല്പന്നങ്ങളുമായി ഇനി കെ.എസ്.ആര്.ടി.സിയും
backup
September 22 2020 | 00:09 AM
ഫുഡ് ട്രക്ക് പദ്ധതിക്ക് ഇന്ന് തുടക്കം
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയുടെ നൂതന ആശയമായ ഫുഡ് ട്രക്ക് പദ്ധതിക്ക് ഇന്ന് തുടക്കമാകും. തിരുവനന്തപുരം സിറ്റി ഡിപ്പോയില്‍ 'മില്‍മ' ഉല്പന്നങ്ങളുടെ വിപണനം നടത്തുന്നതിനുള്ള ഫുഡ് ട്രക്കാണ് രൂപമാറ്റം വരുത്തിയ ബസില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്.
കേരളത്തിന്റെ വൈവിധ്യമാര്‍ന്ന രുചിഭേദങ്ങള്‍ യാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും വിനോദ സഞ്ചാരികള്‍ക്കും ന്യായമായ വിലയില്‍ നല്ല ഗുണനിലവാരത്തോടു കൂടി ശുചിത്വം ഉറപ്പാക്കി ലഭ്യമാക്കുക എന്നതാണ് ഫുഡ് ട്രക്ക് പദ്ധതിയിലൂടെ കെ.എസ്.ആര്.ടി.സി ഉദ്ദേശിക്കുന്നത്. വിദേശ രാജ്യങ്ങളിലെപ്പോലെ രൂപമാറ്റം വരുത്തിയ ബസുകളിലെ ഭക്ഷണ ശാലകള്‍ക്ക് കേരളത്തിലും സാധ്യതയുണ്ടെന്നു വിലയിരുത്തിയാണ് കെ.എസ്.ആര്.ടി.സിയുടെ നീക്കം. ഇത്തരം ഭക്ഷണശാലകളെ ഓണ്‍ലൈന്‍ ശൃംഖലകളുമായി ബന്ധപ്പെടുത്താനും പദ്ധതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."