ഖുര്‍ആന്‍ കള്ളക്കടത്തായി വന്നതല്ല, ലീഗ് നേതാക്കള്‍ പോലും ഖുര്‍ആനെ അപമാനിക്കാന്‍ ശ്രമിക്കുന്നു: മുഖ്യമന്ത്രി
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ചിലര്‍ക്ക് നെഞ്ചിടിപ്പ് തുടങ്ങിയെന്ന് വീണ്ടും മുഖ്യമന്ത്രി. അതിനിയും കൂടും. നേരത്തെ ചിലരുടെ നെഞ്ചിടിപ്പ് കൂടും എന്ന് പറഞ്ഞത് ഇപ്പോള്‍ എല്‍.ഡി.എഫിലുള്ളവരെ കുറിച്ചാണോ എന്ന ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രി ഇങ്ങനെ മറുപടി പറഞ്ഞത്.
ഖുര്‍ആന്‍ കള്ളക്കടത്തായി വന്നതല്ല. അത് ന്യായമായ മാര്‍ഗത്തില്‍ വന്നതാണ്. കള്ളക്കടത്തായി ചിത്രീകരിക്കാന്‍ സാധിക്കില്ല. ഖുര്‍ആന്‍ കള്ളക്കടത്താണ് നടന്നത് എന്ന ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവന ചൂണ്ടിക്കാട്ടിയപ്പോള്‍, കുഞ്ഞാലിക്കുട്ടിക്ക് എന്താണ് സംഭവിക്കുന്നതെന്ന് മനസിലാവുന്നില്ല.
ഒരുഘട്ടത്തില്‍ സ്വര്‍ണം കടത്താന്‍ ഉപയോഗിച്ചുവെന്നും വേറൊരു ഘട്ടത്തില്‍ കള്ളക്കടത്തെന്നും പറയുന്നു. വാചകം ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കേണ്ടതായിരുന്നു. എന്താണ് അങ്ങനെയെന്ന് പിടികിട്ടുന്നില്ല.
ഖുര്‍ആനെ തൊട്ട് പൊള്ളി നില്‍ക്കുമ്പോള്‍ അവര്‍ ഓരോന്ന് പറയുകയാണ്. അത് വിവാദമാക്കിയത് ഞങ്ങളല്ല. ഞങ്ങളാരും അതുമായി ബന്ധപ്പെട്ട് മറ്റൊന്നും പറഞ്ഞിട്ടില്ല. തെറ്റായ രീതിയില്‍ കാര്യം പറഞ്ഞപ്പോള്‍ അത് വിശദീകരിക്കുകയാണ്. ഖുര്‍ആന്‍ ഉള്‍പ്പെട്ട വിഷയത്തില്‍ ലീഗ് നേതാക്കള്‍ക്ക് പോലും വിപ്രതിപ്പത്തി ഉണ്ടായിരിക്കുകയാണ്.
ഇപ്പൊ അത് മറ്റൊരു തരത്തില്‍ തിരിച്ചുവിടാനാണ് ശ്രമം. അതും ആവില്ല. സ്വര്‍ണക്കടത്തിന് പകരം ഖുര്‍ആന്‍ റമദാന്‍ കാലത്ത് വിതരണം ചെയ്തത് സ്വര്‍ണക്കടത്തിന് പകരമാവില്ല. രണ്ടും തമ്മില്‍ ബന്ധമില്ല. വസ്തുതകള്‍ കാണണം. ശരിക്കും ഖുര്‍ആനെ അംഗീകരിക്കാന്‍ ബാധ്യതപ്പെട്ടവര്‍ തന്നെ അപമാനിക്കുന്ന രീതിയില്‍ പ്രശ്‌നമുണ്ടാക്കി. ഖുര്‍ആന്‍ വിതരണം ചെയ്തത് കുറ്റമല്ല. അത് സ്വര്‍ണക്കടത്തിന് ഉപയോഗിച്ചുവെന്ന് ലീഗ് നേതാക്കളാണ് പറഞ്ഞത്. സ്വര്‍ണക്കടത്തിന്റെ ഭാഗമായി ചിലര്‍ക്ക് നെഞ്ചിടിപ്പ് കൂടിയിട്ടുണ്ട്. അത് ഇനിയും വര്‍ധിക്കും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."